ചിക്കന് ബിരിയാണി ഒരുമണിക്കൂര്‍ കൊണ്ടു എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഒരു കിലോ ചിക്കനില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി രണ്ടു ടീസ്പൂണ്‍ മുളകുപൊടി ഒരു ടീസ്പൂണ്‍ ഗരംമസാല, ഒരു ടീസ്പൂണ്‍ ബിരിയാണി മസാല, ഒരു ചെറു നാരങ്ങയുടെ നീര്, ഉപ്പ്, പുതിന, മല്ലി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്. ഇവയെല്ലാംകൂടി ചിക്കനില്‍ പുരട്ടി വറുത്തെടുക്കണം. ഇനി ഗ്രെവിയും ചോറും വെക്കണം. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നിങ്ങളും ഉണ്ടാക്കി നോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: HEALTHY TIPS &TALKS
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരുടെ ഇഷ്ടവിഭവമാണ് ചിക്കന്‍. ഇതില്‍ തന്നെ തന്തൂരി ചിക്കന് പ്രിയമേറും. ആരോഗ്യത്തിനും തന്തൂരി ചിക്കന്‍ ഏറെ നല്ലതു തന്നെയാണ്. കാരണം ഇതുണ്ടാക്കാന്‍ അധികം എണ്ണ വേണ്ടി വരില്ലെന്നതു തന്നെ കാരണം. വീട്ടില്‍ തന്തൂരി അടുപ്പില്ലെങ്കിലും ഗ്രില്‍ ഉള്ള മൈക്രോവേവുണ്ടെങ്കില്‍ തന്തൂരി ചിക്കന്‍ വീട്ടില്‍ തന്നെ പാചകം ചെയ്യാവുന്നതേയുള്ളൂ.
ഇതാ തന്തൂരി ചിക്കൻ ഓവനിൽ തയ്യാറാകുന്നത് താഴെ വീഡിയോയിൽ കാണിക്കുന്നു കാണുക ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ പോസ്റ്റ് ഷെയര്‍ ചെയുക.വീഡിയോ കാണുക ശേഷം തുടര്‍ന്ന് വായിക്കുക.
തൈരില്‍ എല്ലാ മസാലപ്പൊടികളും ചേര്‍ത്തിളക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഉപ്പും ചെറുനാരങ്ങാനീരും ഇതിലേക്കു ചേര്‍ക്കണം. ഇതിലേക്ക് അര ടേബിള്‍ സ്പൂണ്‍ എണ്ണയും ചേര്‍ത്ത് നല്ലപോലെ ഇളക്കുക.
ചിക്കന്‍ കഷ്ണങ്ങള്‍ വരയുക. മസാല നല്ലപോലെ തേച്ചു പിടിപ്പിച്ച് ഫ്രിഡ്ജില്‍ വയ്ക്കണം. ഫ്രീസറിലല്ല.
ചിക്കന് കഷ്ണങ്ങളില്‍ അല്‍പം എണ്ണ പുരട്ടുക. ഇത് മൈക്രോവേവ് പാചകത്തിന് ഉപയോഗിക്കുന്ന പാത്രത്തില്‍ വച്ച് 18-20 മിനിറ്റു നേരം ഗ്രില്‍ ചെയ്യണം. ഇരു ഭാഗങ്ങളും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഗ്രില്‍ ചെയ്‌തെടുക്കാം.തന്തൂരി ചിക്കന്‍ റെഡി. പുതിന ചട്‌നി കൂട്ടി സ്വാദോടെ കഴിയ്ക്കാം.
ചിക്കന്‍ കൊണ്ട് ബ്രഡ് റോള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.ഇതിനു കുറച്ചു ചിക്കന്‍ കുരുമുളക്പൊടിയും ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്തശേഷം അല്പം വെള്ളമൊഴിച്ച് കുക്കറില്‍ വേവിക്കണം. ചിക്കന്‍ വേവുന്ന സമയത്ത് ബ്രഡ് പീസുകള്‍ പരത്തി എടുക്കണം.അതിനുശേഷം വെന്ത ചിക്കന്‍ ഒന്ന് ഉടച്ചു എടുക്കണം. കുറച്ചു ക്യാരറ്റും കുക്കുമ്പറും അരിഞ്ഞു എടുക്കണം. അതിലേക്ക് ഈ ചിക്കന്‍ ചേര്‍ക്കണം. ആവശ്യത്തിനു കുരുമുളക്പൊടി, മയോണൈസ് ചേര്‍ത്ത് മിക്സ്‌ചെയ്തെടുക്കുക. ഇനി കുറച്ചു മൈദ കലക്കിയത് എടുക്കണം. പിന്നെ കുറച്ചു മുട്ട അടിച്ചത്, കുറച്ചു ബ്രഡ് പൊടിയും. ഇനി ബ്രഡിനുള്ളില്‍ അല്പം ഫില്ലിംഗ് വെച്ച് സൈഡ് മൈദ വെച്ച് ഒട്ടിച്ചു റോള്‍ ചെയ്തെടുത്ത് മുട്ടയിലും ബ്രഡ് പൊടിയിലും മുക്കി പൊരിച്ചെടുക്കണം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. Courtesy:Saudaa’s kitchen
ഒരു നാടന്‍ വിഭവമായ ചിക്കന്‍ തോരന്‍ തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍: എല്ലില്ലാതെ ചെറുതായി നുറുക്കിയ ചിക്കന്‍ 1 കിലോ, സവാള നീളത്തില്‍ അരിഞ്ഞത് 1, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചെടുത്തത് രണ്ടര ടേബിള്‍സ്പൂണ്‍, തേങ്ങ തിരുമ്മിയത് 1 കപ്പ്, ചിക്കന്‍ മസാല 2 ടീസ്പൂണ്‍, മുളകുപൊടി 1 ടീസ്പൂണ്‍, കുരുമുളക്പൊടി 1 ടീസ്പൂണ്‍, മഞ്ഞള്‍പൊടി അര ടീസ്പൂണ്‍, കടുക് അര ടീസ്പൂണ്‍, ഉണക്കമുളക് 5 എണ്ണം, കറിവേപ്പില 3 തണ്ട്, വെളിച്ചെണ്ണ 3 ടേബിള്‍സ്പൂണ്‍, ഉപ്പ് ആവശ്യത്തിന്. ഇത്രയുമാണ് വേണ്ടത്. ഇത് തയ്യാറാക്കുന്നത് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. Courtesy: Pachakalokam
സ്പൈസി ചിക്കന്‍ കറി വിത്ത് ആല്‍മന്‍ഡ് ആണ് മലയാളികളുടെ പ്രിയതാരം ആനി ഇവിടെ ഉണ്ടാക്കി കാണിക്കുന്നത്. ഇത് ഉണ്ടാക്കുന്നത് വെജിറ്റബിള്‍ ഓയിലില്‍ ആണ്. ഒരു കിലോ ചിക്കന്‍ നന്നായി കഴുകി ഉപ്പും കുരുമുളകും നാരങ്ങാ നീരും ചേര്‍ത്ത് ഒരു മണിക്കൂര്‍ വെക്കണം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 4 സവാള, ഗ്രാമ്പു 4 എണ്ണം, പട്ട ഒരു കഷ്ണം, ജീരകം, ഏലക്ക, പെരും ജീരകപൊടി, ടൊമാറ്റോ പ്യൂരി ഒരു കപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപൊടി, മല്ലിയില, ബദാം കുതിര്‍ത്തത്, ഉപ്പ്. ഇത്രയുമാണ് വേണ്ടത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. Courtesy: Amrita Cookery Shows
ചിക്കന് കുറുമ ഉണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍: ചിക്കന്‍ കഴുകി വൃത്തിയാക്കി എടുത്തത് 800 ഗ്രാം. സവാള രണ്ടെണ്ണം നീളത്തില്‍ അരിഞ്ഞത്, ഇഞ്ചി-വെളുത്തുള്ളി ചതച്ചത് 2 tspn, പച്ചമുളക് കീറിയത് 10 എണ്ണം, അരകപ്പ് തൈര്, 8 അണ്ടിപരിപ്പ് കുതിര്‍ത്ത് അരച്ചെടുത്തത്, കാല്‍കപ്പ് തേങ്ങ വെള്ളം ചേര്‍ത്ത് അരച്ചെടുത്തത്, കുരുമുളക്പൊടി ഒന്നര tspn, ഗരംമസാലപൊടി ഒന്നര tspn, വെള്ളം അരകപ്പ്, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ട് ട്രൈ ചെയ്തുനോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: I Love My Kerala Food