കോൺ ഫ്ളോർ ഹൽവ

Advertisement

വളരെ ഈസി ആയിട്ട് വളരെ കുറച്ചു സമയത്തിനുള്ളിൽ നല്ല ടേസ്റ്റി ആയ കോൺ ഫ്ളോർ ഹൽവ നമുക്ക് തയ്യാറാക്കാം ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

Cornflour Halwa

ചേരുവകൾ

കോൺ ഫ്ളോർ 1 cup

വെള്ളം 2 1/2 cup

പഞ്ചസാര. 1 1/4 cup

നാരങ്ങാ നീര്. 1 tbs

നെയ്. 1/2 cup

ഫുഡ് കളർ. 1/4 tsp

ഏലക്ക പൊടി. 1/4 tsp

നട്‌സ് chopped. 1/4 cup

ഉണ്ടാക്കുന്ന വിധം

ആദ്യം കോൺ ഫ്ളോർ 1.5 cup വെള്ളം ചേർത്തു നന്നായി കട്ട ഇല്ലാതെ ഇളകി യോജിപ്പിക്കുക. ഒരു പാൻ ചൂടാക്കി അതിൽ പഞ്ചസാര ഇട്ടു 1 cup വെള്ളം ചേർത്തു ചൂടാക്കുക. പഞ്ചസാര മുഴുവനായും അലിഞ്ഞതിനു ശേഷം 1tbs നാരങ്ങാ നീര് ചേർത്തു ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കോൺ ഫ്ളോർ മിശ്രിതം ചേർത്തു കൈ വിടാതെ ഇളക്കി യോജിപ്പിക്കുക. കട്ടി ആയി വരുമ്പോ ഇതിലേക്ക് നെയ് കുറച്ചു കുറച്ചു ചേർത്തു ഇളക്കി യോജിപ്പിക്കുക. പിന്നീട് ഫുഡ് കളർ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഏലക്ക പൊടിച്ചതും നട്‌സ് ചോപ്പ് ചെയ്തതും ചേർത്തു ഇളക്കി യോജിപ്പിച്ചു നെയ് വിട്ടു വരുന്നത് വരെ ചൂടാക്കുക. ഇതു ഒരു നെയ് തടവിയ മോൾഡിലേക്ക് മാറ്റി3 മണിക്കൂർ സെറ്റ് ആവാൻ വയ്ക്കാം. ശേഷം ഇഷ്ടമുള്ള ഷെയ്പ്പിൽ മുറിച്ചെടുക്കാം.ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി
Southern Menu ചാനല്‍ Subscribe ചെയ്യൂ.