തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ഖുശ്‌ബു ഇഡലി

Advertisement

തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ഖുശ്‌ബു ഇഡലി എങ്ങനെ ആണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഇത് വളരെ സോഫ്റ്റ് ആയിട്ടുള്ള ഒരു ഇഡലി ആണ്.അതുപോലെ തന്നെ നല്ല വെള്ള കളർ ആണ്  ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

ഖുശ്‌ബു ഇഡലി | Soft And Fluffy Idli without Idli Rice

സാധാരണ ഇഡലി അരിയിൽ ആണ് ഇത് ഉണ്ടാക്കുക.ഞാൻ ഇവിടെ സാധാരണ പച്ചരിയിൽ ആണ് തയ്യാറാക്കിയിരിക്കുന്നത്

ആവശ്യമുള്ള സാധനങ്ങൾ :

പച്ചരി [സോനാ മസൂരി അരി ] – 2 കപ്പ്

ഉഴുന്ന് – 3 /4 കപ്പ്

ചൗവ്വരി – 1 /2 കപ്പ്

ഉലുവ – 5 – 6

ഉപ്പു

വെള്ളം

തയ്യാറാകുന്ന  രീതി:

പച്ചരി , ഉഴുന്ന് , ചൗവ്വരി വെവ്വേറെ കഴുകി കുതിർക്കുക. ഉഴുന്ന് ആദ്യം നന്നായി അരച്ചെടുക്കുക ശേഷം അരിയും , ചൗവ്വരിയും ഉലുവയും കൂടി നന്നായി അരച്ച് ഉപ്പും കൂടി ചേർത്ത് 8 മണിക്കൂർ അടച്ചു മാറ്റിവെക്കുക. ശേഷം തവി കൊണ്ട് പതിയെ ഇളക്കി ഇഡലി തട്ടിൽ കോരി ഒഴിച്ച് ഇഡലി ആക്കുക. നല്ല സോഫ്റ്റ് ആയിട്ടുള്ള ഖുശ്‌ബു ഇഡലി തയ്യാർ. സാമ്പാറും ചമ്മന്തിയും കൂട്ടി കഴിക്കാൻ വളരെ നല്ലതാണു. ഖുശ്‌ബു ഇഡലി എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.