ബ്രേക്ക്ഫാസ്റ്റും വെള്ളക്കടല മസാലക്കറിയും

Advertisement

ബാക്കിയായ ചോറും മുട്ടയും ചേർത്ത് കിടിലൻ ബ്രേക്ക്ഫാസ്റ്റും കൂടെ കഴിക്കാനായി വെള്ളക്കടല മസാലക്കറിയും…

ചോറും മുട്ടയും മിക്സിയിൽ നന്നായി അരച്ചെടുക്കുക ഈ പേസ്റ്റ് ഉപയോഗിച്ച് മൈദ നന്നായി കുഴച്ചെടുക്കണം ആവശ്യത്തിന് ഉപ്പും അല്പം എണ്ണയും കൂടി ചേർത്ത് വേണം കുഴയ്ക്കാൻ ഇതു മാറ്റിവെച്ച ശേഷം കറി തയ്യാറാക്കി എടുക്കുക, അത്രയും സമയം കഴിഞ്ഞ് ഈ മാവിനെ രണ്ടായി ബാഗിക്കണം ഒരു ഭാഗം എടുത്തു നന്നായി കുഴച്ച് നല്ലപോലെ പരത്തുക, മുകളിൽ എണ്ണയും പൊടിയും തൂവി റോൾ ചെയ്യുക ഇനി ചുരുട്ടിയശേഷം ഒരു സൈഡ് നിന്നും ചെറിയ കഷണങ്ങളായി മുറിച്ച് മാറ്റാം മുറിച്ചുമാറ്റിയ കഷ്ണങ്ങളെല്ലാം പരത്തിയെടുത്ത് നന്നായി ചുട്ടെടുക്കാം.

കുതിർത്ത വെള്ള കടല കുക്കറിൽ ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക ഒരു പാനിൽ സവാള ഇഞ്ചി വെളുത്തുള്ളി ഇവയെല്ലാം വഴറ്റിയ ശേഷം മസാലപ്പൊടികളും ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത് കടല ചേർക്കാം മുളകുപൊടി മഞ്ഞൾപൊടി മസാലപ്പൊടികൾ മല്ലിപ്പൊടി ഇവയൊക്കെയാണ് ചേർക്കേണ്ടത് കടല നന്നായി മസാല പിടിക്കുമ്പോൾ തൈര് ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർക്കാം കുറച്ചു കസൂരി മേത്തിയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aswad foodies