Tag: breakfast

  • ബ്രേക്ക്ഫാസ്റ്റും വെള്ളക്കടല മസാലക്കറിയും

    ബ്രേക്ക്ഫാസ്റ്റും വെള്ളക്കടല മസാലക്കറിയും

    ബാക്കിയായ ചോറും മുട്ടയും ചേർത്ത് കിടിലൻ ബ്രേക്ക്ഫാസ്റ്റും കൂടെ കഴിക്കാനായി വെള്ളക്കടല മസാലക്കറിയും…

    ചോറും മുട്ടയും മിക്സിയിൽ നന്നായി അരച്ചെടുക്കുക ഈ പേസ്റ്റ് ഉപയോഗിച്ച് മൈദ നന്നായി കുഴച്ചെടുക്കണം ആവശ്യത്തിന് ഉപ്പും അല്പം എണ്ണയും കൂടി ചേർത്ത് വേണം കുഴയ്ക്കാൻ ഇതു മാറ്റിവെച്ച ശേഷം കറി തയ്യാറാക്കി എടുക്കുക, അത്രയും സമയം കഴിഞ്ഞ് ഈ മാവിനെ രണ്ടായി ബാഗിക്കണം ഒരു ഭാഗം എടുത്തു നന്നായി കുഴച്ച് നല്ലപോലെ പരത്തുക, മുകളിൽ എണ്ണയും പൊടിയും തൂവി റോൾ ചെയ്യുക ഇനി ചുരുട്ടിയശേഷം ഒരു സൈഡ് നിന്നും ചെറിയ കഷണങ്ങളായി മുറിച്ച് മാറ്റാം മുറിച്ചുമാറ്റിയ കഷ്ണങ്ങളെല്ലാം പരത്തിയെടുത്ത് നന്നായി ചുട്ടെടുക്കാം.

    കുതിർത്ത വെള്ള കടല കുക്കറിൽ ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക ഒരു പാനിൽ സവാള ഇഞ്ചി വെളുത്തുള്ളി ഇവയെല്ലാം വഴറ്റിയ ശേഷം മസാലപ്പൊടികളും ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത് കടല ചേർക്കാം മുളകുപൊടി മഞ്ഞൾപൊടി മസാലപ്പൊടികൾ മല്ലിപ്പൊടി ഇവയൊക്കെയാണ് ചേർക്കേണ്ടത് കടല നന്നായി മസാല പിടിക്കുമ്പോൾ തൈര് ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർക്കാം കുറച്ചു കസൂരി മേത്തിയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aswad foodies

  • ഓട്ടട

    ഓട്ടട

    ഓട്ടുകല്ലിൽ ചുട്ടെടുക്കുന്ന രുചികരമായ പ്രഭാതഭക്ഷണം ആണ് ഓട്ടട, പച്ചരി കുതിർത്ത് അരച്ചെടുത്ത് നാടൻ രീതിയിൽ തയ്യാറാക്കുന്നത് കാണാം…

    Ingredients

    അരി -ഒന്നര കപ്പ്

    ചോറ് -അരക്കപ്പ്

    ഉപ്പ്

    തേങ്ങ -ഒരു ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    തേങ്ങ -3 ടേബിൾ സ്പൂൺ

    Preparation

    പച്ചരി കുതിർത്തടത്ത് ചോറ് തേങ്ങ വെള്ളം ഇവ ചേർത്ത് നന്നായി അരയ്ക്കുക അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു തേങ്ങാ ചിരവിയതും ചേർത്ത് മിക്സ് ചെയ്യാം മാവ് ചെറിയ ലൂസിൽ വേണം തയ്യാറാക്കേണ്ടത് ചൂടായ ഓട്ടു പാത്രത്തിലേക്ക് മാവ് കോരിയൊഴിച്ച് കുമിളകൾ വരുമ്പോൾ പാത്രം മൂടാം ഒരു മിനിറ്റ് മൂടിയതിനുശേഷം പ്ലേറ്റിലേക്ക് മാറ്റാം ഇടയ്ക്കിടെ സവാള തേച്ചു കൊടുത്താൽ അടിയിൽ ഒട്ടി പിടിക്കില്ല

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jai’s Cookhouse

  • കുമ്പളങ്ങ ദോശ

    കുമ്പളങ്ങ ദോശ

    കുമ്പളങ്ങ ഉപയോഗിച്ച് ദോശയുണ്ടാക്കാൻ പറ്റുമെന്ന് നിങ്ങൾക്ക് അറിയാമോ? അടിപൊളി ടേസ്റ്റ് ആയിരിക്കും കൂടെ കഴിക്കാനായി പാലക്കാടൻ സ്റ്റൈൽ ഉള്ളി ചമ്മന്തിയും

    Ingredients

    പച്ചരി -അരക്കിലോ

    കുമ്പളങ്ങ -അരക്കിലോ

    ഇഞ്ചി -രണ്ട്

    പച്ചമുളക്

    തേങ്ങ ചിരവിയത് -1

    ഉപ്പ്

    ചമ്മന്തി ഉണ്ടാക്കാൻ

    സവാള -രണ്ട്

    മുളകുപൊടി

    ഉപ്പ്

    Preparation

    ആറുമണിക്കൂർ കുതിർത്തെടുത്ത പച്ചരിയും തേങ്ങ ഇഞ്ചി പച്ചമുളക് കുമ്പളങ്ങ എന്നിവയും ഒരുമിച്ച് ചേർത്ത് നന്നായി അരച്ചെടുക്കുക ഇതിലേക്ക് ഉപ്പു കൂടി ചേർത്ത് 10 മിനിറ്റ് മാറ്റിവയ്ക്കാം ശേഷം ദോശ ഉണ്ടാക്കാം
    ചമ്മന്തി ഉണ്ടാക്കാനായി സവാള ക്ലീൻ ചെയ്ത് ഫ്രീസറിൽ വയ്ക്കുക കുറച്ചുസമയം വച്ചതിനുശേഷം മിക്സിയുടെ ജാറിലേക്ക് മുറിച്ചിട്ട് മുളകുപൊടിയും ഉപ്പും ചേർത്ത് അരച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് Varma’s Ruchi World

  • റാഗി ദോശ

    റാഗി ദോശ

    എന്നും ഒരേ രുചിയിൽ ദോശ കഴിച്ച് മടുത്തോ? എങ്കിൽ ഈ ചേരുവകളെല്ലാം ചേർത്ത് പുതിയ രുചിയുള്ള ഈ ദോശ ഒന്ന് തയ്യാറാക്കി നോക്കൂ…

    Ingredients

    ഉഴുന്ന് -ഒന്നര കപ്പ്

    പച്ചരി -2 കപ്പ്

    റാഗിപ്പൊടി -അഞ്ച് ടേബിൾ സ്പൂൺ

    ചോറ് -1 കപ്പ്

    ഉലുവ -1 ടീസ്പൂൺ

    ഉപ്പ്

    Preparation

    അരി ഉലുവ ഉഴുന്ന് എന്നിവ വേറെവേറെ കുതിർത്തെടുക്കുക ശേഷം ഉഴുന്ന് തനിയെയും ഉലുവ ചോറ് അരി റാഗി പൊടി എന്നിവ ഒരുമിച്ചും അരച്ചെടുത്ത് മിക്സ് ചെയ്യാം കയ്യില് കൊണ്ട് നന്നായി ഇളക്കിയതിനു ശേഷം എട്ടു മണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം ശേഷം ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് നല്ല സോഫ്റ്റ് ആയതോ മൊരിഞ്ഞതോ ആയ ദോശ തയ്യാറാക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jibooz kitchen

  • നേന്ത്രപ്പഴം നൂൽപ്പുട്ട്

    നേന്ത്രപ്പഴം നൂൽപ്പുട്ട്

    നേന്ത്രപ്പഴം നൂൽപ്പുട്ട് , നാലുമണി പലഹാരമായും പ്രഭാതഭക്ഷണമായും ഒക്കെ കഴിക്കാൻ പറ്റിയ നല്ലൊരു വിഭവം, കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കുകയും ചെയ്യാം

    Preparation

    ആദ്യം രണ്ടു നേന്ത്രപ്പഴം എടുത്ത് ആവിയിൽ നന്നായി വേവിച്ചെടുക്കുക ശേഷം ഇതിനെ മിക്സി ജാറിലേക്ക് മാറ്റി കുറച്ചു പഞ്ചസാരയും ഏലക്കായും ചേർത്ത് നന്നായി അരച്ചെടുക്കാം ഈ പേസ്റ്റിനെ ഒരു ബൗളിലേക്ക് മാറ്റിയശേഷം ആവശ്യാനുസരണം ഗോതമ്പുപൊടി ചേർത്ത് കുഴച്ചെടുക്കാം ഇടിയപ്പത്തിന് കുഴക്കുന്ന പരുവത്തിൽ ആക്കി എടുക്കണം വിശേഷം ഇടിയപ്പ പ്രസ്സിലേക്ക് ഇത് നിറയ്ക്കുക ഇനി വാഴ ഇലയിലേക്ക് പ്രസ് ചെയ്തു കൊടുക്കാം, ആവശ്യമെങ്കിൽ തേങ്ങയും ചേർക്കാം ഇനി നന്നായി ആവിയിൽ വേവിച്ചെടുക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക DIYA’S KITCHEN AROMA

  • മട്ട അരി പുട്ട്

    മട്ട അരി പുട്ട്

    രാവിലെ വൈകി ഉണരുന്ന ദിവസങ്ങളിൽ തയ്യാറാക്കാൻ പറ്റിയ കറി പോലും ഇല്ലാതെ കഴിക്കാൻ പറ്റിയ നല്ലൊരു പുട്ട്, വീണ്ടും വീണ്ടും ചോദിച്ചു മേടിച്ചു കഴിക്കും,..

    Preparation

    മട്ട അരി രാത്രി കുതിർക്കാനായി ഇടുക, പിറ്റേന്ന് രാവിലെ വെള്ളം നന്നായി കളഞ്ഞ ശേഷം തരി തരിയായി പൊടിച്ചെടുക്കണം, ഇതിനെ ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക ഇതിലേക്ക് തേങ്ങ ചിരവിയതും പാൽപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യാം, ഇനി തേങ്ങ ചിരവിയതും പാൽപ്പൊടിയും മാത്രം മിക്സ് ചെയ്ത് എടുക്കാം, ഇത് പുട്ടുകുറ്റിയിൽ ഇട്ടശേഷം പൊടി നിറയ്ക്കാം, ഇനി നന്നായി ആവി കേറ്റിയെടുത്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ഉപ്പുമാവ്

    ഉപ്പുമാവ്

    വായിൽ വച്ചതും അലിഞ്ഞു പോകുന്ന നല്ല സോഫ്റ്റ് റവ ഉപ്പുമാവ്, വണ്ണം ഉള്ളവർക്കും ധൈര്യമായി കഴിക്കാവുന്ന ഉപ്പുമാവ് രുചികരമായ തയ്യാറാക്കുന്നത് കാണാം

    Ingredients

    കാരറ്റ് -കാൽ കപ്പ്

    ബീൻസ് -കാൽ കപ്പ്

    ഇഞ്ചി -ഒരു ടീസ്പൂൺ

    പച്ചമുളക് -ഒരു ടീസ്പൂൺ

    കറിവേപ്പില

    ചെറിയ ഉള്ളി -ഒരു ടേബിൾ സ്പൂൺ

    ഗ്രീൻപീസ് -കാൽ കപ്പ്

    വെളിച്ചെണ്ണ -ഒരു ടേബിൾസ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    കടലപ്പരിപ്പ് -ഒരു ടീസ്പൂൺ

    ഉഴുന്നുപരിപ്പ്- ഒരു ടീസ്പൂൺ

    കശുവണ്ടി -ഒരു ടേബിൾ സ്പൂൺ

    ഉണക്കമുളക്- 2

    റവ -ഒരു കപ്പ്

    നെയ്യ് -ഒരു ടേബിൾ സ്പൂൺ

    പാല് -ഒരു കപ്പ്

    വെള്ളം -മൂന്ന് കപ്പ്

    ഉപ്പ്

    Preparation

    ആദ്യം വെള്ളവും പാലും മിക്സ് ചെയ്തു തിളപ്പിക്കാൻ വയ്ക്കാം മറ്റൊരു അടുപ്പിൽ ഒരു വലിയ പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കടുക് ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് ഇവ ചേർത്ത് പൊട്ടിക്കുക ഉണക്കമുളക് ചേർന്ന് നന്നായി മൂക്കുമ്പോൾ അറിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികളും കറിവേപ്പിലയും ചേർക്കാം ഇതെല്ലാം ഉപ്പു ചേർത്ത് നന്നായി വഴറ്റുക ഇതിലേക്ക് റവ ചേർത്ത് എല്ലാംകൂടി യോജിപ്പിച്ച് വറുക്കുക, ഈ സമയത്ത് ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർക്കണം തിളച്ച പാല് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം ഇനി യോജിപ്പിക്കണം ഇതിലാണ് റവ വേവിക്കേണ്ടത്, ഇത് നന്നായി വെന്തു കഴിയുമ്പോൾ പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകും ഈ സമയത്ത് തീ ഓഫ് ചെയ്യാം

    ഉപ്പുമാവിന്റെ കൂടെ കഴിക്കാനുള്ള രുചികരമായ ഒരു ചട്ണി കൂടിയുണ്ട് ഇതിന്റെ റെസിപ്പി കാണാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World