മട്ടൻ കുറുമ

അധികം മസാലകൾ ചേർക്കാതെ കുരുമുളകുപൊടി മാത്രം ചേർത്ത് തയ്യാറാക്കിയ കിടിലൻ മട്ടൻ കുറുമ…

Ingredients

മട്ടൻ -ഒരു കിലോ

ഉപ്പ്

കുരുമുളക് പൊടി -ഒരു ടീസ്പൂൺ

വെള്ളം -അരക്കപ്പ്

വെളിച്ചെണ്ണ

സവാള -ഒന്ന്

പച്ചമുളക് -രണ്ട്

ഉരുളക്കിഴങ്ങ്

ക്യാരറ്റ്

തേങ്ങാപ്പാൽ

Preparation

ആദ്യം മട്ടൻ വെള്ളം ഉപ്പ് കുരുമുളകുപൊടി ഇവ ചേർത്ത് കുക്കറിൽ വേവിക്കുക ഒരു മൺകലത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക സവാളയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റണം ഇനി ഉരുളക്കിഴങ്ങും ക്യാരറ്റും ചേർക്കാം ഉപ്പ് ചേർത്ത് വഴറ്റിയതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന മട്ടൻ ചേർക്കാം ഉരുളക്കിഴങ്ങ് വെന്തുടയുന്നത് വരെ നന്നായി വേവിക്കുക ഇനി തേങ്ങാപ്പാൽ ഒഴിച്ച് നന്നായി തിളപ്പിച്ച് തീ ഓഫ് ചെയ്യാം കുറച്ചുകൂടി കുരുമുളകുപൊടിയും അല്പം വെളിച്ചെണ്ണയും ചേർക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kerala nadan recipe