Advertisement

കെഎഫ്സി ചിക്കൻ ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ നമ്മൾ വീട്ടിൽ ചിക്കൻ മേടിക്കുമ്പോൾ ഇതുപോലെ തയ്യാറാക്കാവുന്നതേയുള്ളൂ,

Ingredients

ചിക്കൻ

പാല് -ഒരു ഗ്ലാസ്

വിനാഗിരി- ഒരു ടീസ്പൂൺ

വെളുത്തുള്ളി

സവാള -1/2

കുരുമുളകുപൊടി -ഒരു ടീസ്പൂൺ

കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

വെളുത്തുള്ളി ചതച്ചത്

ഉപ്പ്

മൈദ -ഒരു കപ്പ്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

മുട്ട ഒന്ന്

കോൺഫ്ലോർ -കാൽ കപ്പ്

മൈദ

കോൺഫ്ലോർ

കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

Preparation

ആദ്യം പാലിലേക്ക് വിനാഗിരി ഒഴിച്ച് 10 മിനിറ്റ് മാറ്റി വയ്ക്കുക മിക്സിയുടെ ജാറിൽ വെളുത്തുള്ളിയും സവാളയും ചേർത്ത് ചതച്ചെടുക്കാം പാലിലേക്ക് ചിക്കനും വെളുത്തുള്ളി സവാള പേസ്റ്റ് മുളകുപൊടി ഉപ്പ് കുരുമുളകുപൊടി ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത് നാലു മണിക്കൂർ മാറ്റിവെക്കുക ഇനി ഒരു ബാറ്ററി തയ്യാറാക്കണം അതിനായി മൈദ കോൺഫ്ലോർ കാശ്മീരി ചില്ലി പൗഡർ വെളുത്തുള്ളി ചതച്ചത് മുട്ട ഉപ്പ് ഇവ ചേർത്ത് മിക്സ് ചെയ്ത് ഒരു കട്ടിയുള്ള ബാറ്റർ ആക്കി മാറ്റാം ഒരു പേപ്പറിൽ മൈദയും കോൺഫ്ലോറും കാശ്മീരി ചില്ലി പൌഡറും ഉപ്പും മിക്സ് ചെയ്തു വയ്ക്കാം, നാലുമണിക്കൂറിന് ശേഷം ചിക്കൻ കഷ്ണങ്ങൾ ഓരോന്നായി എടുത്ത തയ്യാറാക്കിയ ബാറ്ററി മുക്കുക ശേഷം മൈദ നന്നായി ടൈറ്റ് ആയി കോട്ട് ചെയ്യുക ഇങ്ങനെ ചെയ്തതിനുശേഷം മീഡിയം ഫ്ലെയിമിൽ നന്നായി ഫ്രൈ ചെയ്തെടുക്കാം.

കൂടുതൽ അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Taste of kannur