മാവ് കുഴച്ചെടുത് ചപ്പാത്തി ഉണ്ടാക്കാൻ മടിയുള്ളവർക്കായി ഇതാ, മാവ് കോരിയൊഴിച്ച് തയ്യാറാക്കുന്ന ചപ്പാത്തിയുടെ റെസിപ്പി..
ആദ്യം ചപ്പാത്തിക്കുള്ള മാവ് തയ്യാറാക്കാം ഗോതമ്പുപൊടി ഒരു ബൗളിൽ എടുക്കുക ഉപ്പുചേർത്തി യോജിപ്പിച്ചതിനുശേഷം വെള്ളം അല്പാല്പമായി ഒഴിക്കുക ഒരു വിസ്ക് ഉപയോഗിച്ച് മിക്സ് ചെയ്ത് മീഡിയം കട്ടിയുള്ള ഒരു ബാറ്റർ തയ്യാറാക്കാം, ഇനി പാൻ ചൂടാക്കുക ഇതിലേക്ക് തവികൊണ്ട് മാവ് കോരി ഒഴിക്കാം, ശേഷം പാൻ കയ്യിലെടുത്ത് അപ്പത്തിന് ചുറ്റിക്കുന്ന രീതിയിൽ പതിയെ ചുറ്റിച്ച് റൗണ്ട് ആക്കിയെടുക്കുക, ഒരു ഭാഗം വെന്ത് വന്നാൽ അടുത്ത വശവും വേവിച്ചെടുക്കാം, ശേഷം തീ ഒന്ന്, കൂട്ടി വച് ചപ്പാത്തിയിൽ പതിയെ പ്രസ്സ് ചെയ്തു കൊടുക്കുക, ഇടയ്ക്കിടെ തിരിച്ചും മറിച്ചും ഇടുക, ചപ്പാത്തി പതിയെ പൊന്തി വരാൻ തുടങ്ങും, രണ്ടുവശവും നന്നായി ചുട്ടു കഴിഞ്ഞാൽ പ്ലേറ്റിലേക്ക് മാറ്റാം,
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aswad foodies