സുക്കിനി കൊണ്ട് തയ്യാറാക്കിയ ഒരു സ്പൈസി സ്നാക്ക്..
ആദ്യം രണ്ട് സുക്കിനി എടുക്കുക, ഫോർക്ക് ഉപയോഗിച്ച് മുകൾവശം നീളത്തിൽ വരഞ്ഞു കൊടുക്കണം, ശേഷം സ്ലൈസ് ആയി കട്ട് ചെയ്ത് എടുക്കുക., ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്ത് ഉപ്പും, കുരുമുളകുപൊടിയും ചേർത്ത് നന്നായി പുരട്ടി കൊടുക്കുക ഇത് 20 മിനിറ്റ് മാറ്റിവയ്ക്കണം. ചീസ് 100 ഗ്രാം ഗ്രേറ്റ് ചെയ്തതിലേക്ക് ഒറിഗാനോയും, പപ്രിക്ക പൗഡറും ,മൂന്നു മുട്ടയും, ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് വയ്ക്കുക. ഒരു പാത്രത്തിൽ ബ്രഡ് ക്രംബ്സ് എടുത്തു വയ്ക്കണം, അതിലേക്ക് അൽപ്പം മൈദ കൂടി ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക, ഓരോ സ്ലൈസും എടുത്ത് ബ്രഡ് ക്രംബ്സ് കോട്ട് ചെയ്തതിനുശേഷം ചീസ് മിക്സില്‍ നന്നായി കവർ ചെയ്തെടുക്കുക ഇതിനെ നന്നായി ഫ്രൈ ചെയ്തെടുത്തു കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക perfekte rezepte