പോപ്കോൺ ചിക്കൻ

കെ എഫ് സി സ്റ്റൈൽ പോപ്കോൺ ചിക്കൻ ഈസിയായി വീട്ടിൽ തയ്യാറാക്കാം

അരക്കിലോ എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ ചെറുതായി മുറിച്ചത് ഒരു ബൗളിൽ എടുക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒന്നര ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗാർലിക് പേസ്റ്റ്, മൂന്ന് ടീസ്പൂൺ വിനഗർ എന്നിവ ചേർത്തുകൊടുത്തു നന്നായി മാരിനേറ്റ് ചെയ്യുക, ഇതിലേക്ക് അര കപ്പ് പാൽ ഒഴിച്ച് mix ചെയ്തതിനുശേഷം ഒരു ടീസ്പൂൺ ടൊമാറ്റോ സോസ് കൂടി ചേർത്ത് മിക്സ് ചെയ്യാം ഇതിനെ നാലു മണിക്കൂർ ഫ്രിഡ്ജിലേക്ക് വയ്ക്കാം. ശേഷം ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ, ഒരു കപ്പ് കോൺഫ്ലോർ, ഒരു ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക അല്പം ഗാർലിക് പൗഡർ കൂടി ചേർക്കാം. മാരിനേറ്റ് ചെയ്ത ചിക്കനിലേക്ക് ഒരു മുട്ട കൂടി ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിക്കണം, ശേഷം ഓരോ കഷണങ്ങളായി എടുത്തു മൈദ കോട്ട് ചെയ്യുക, ഇതിനെ ഒരു ബൗളിൽ പച്ചവെള്ളമെടുത്ത് അതിലേക്ക് മുക്കിയതിനു ശേഷം വീണ്ടും മൈദ കോട്ട് ചെയ്യണം, ഇങ്ങനെ ചെയ്തെടുത്ത ചിക്കൻ കഷ്ണങ്ങൾ നന്നായി ഫ്രൈ ചെയ്തെടുത്ത് കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക niharish cooking and crafts