30 C
Kochi
Saturday, January 28, 2023

ഒരു കിലോ പ്ലം കേക്ക്

ഈ ക്രിസ്മസിന് തയ്യാറാക്കാനായി അടിപൊളി പ്ലം കേക്ക് റെസിപ്പി

ബേക്കറി സ്റ്റൈലിൽ ഉള്ള ഒരു കിലോ പ്ലം കേക്ക്

ആദ്യം ഡ്രൈ ഫ്രൂട്ട് സോക്ക് ചെയ്യാനായി വയ്ക്കാം, അതിനായി ഒരു വലിയ പാത്രത്തിലേക്ക് 200 ഗ്രാം ക്രൻബറീസ്, 150 ഗ്രാം ഉണക്കമുന്തിരി, ഒരു കപ്പ് ആപ്രിക്കോട്ട്, ഒരു കപ്പ് ഈന്തപ്പഴം കട്ട് ചെയ്തത് ക്രഷ് ചെയ്ത ബദാം, അണ്ടിപ്പരിപ്പ് ,പ്ലം കേക്ക് സ്‌പൈസ് ഒരു ടീസ്പൂൺ ,രണ്ട് ടീസ്പൂൺ ഓറഞ്ച് എക്സ്ട്രാക്ട് ഇവയെല്ലാം ചേർത്ത് യോജിപ്പിച്ച് ഒരു ഗ്ലാസ് ജാറിലേക്ക് ഇട്ടു കൊടുക്കുക, ഇതിലേക്ക് റെഡ് വൈൻ ഒഴിച്ചു കൊടുക്കാം, ഇത് ഒരു സൈഡിലേക്ക് വെക്കാം. കേക്ക് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു അരിപ്പ വച്ച് കൊടുത്ത് അതിലേക്ക് മൈദ രണ്ട് കപ്പ്, പ്ലം കേക്ക് എസ്സെൻസ് ,ഒന്നര ടീസ്പൂൺ ബേക്കിംഗ് പൗഡർ, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ എന്നിവ ചേർത്തുകൊണ്ട് നന്നായി അരിച്ചു ബൗളിലേക്ക് ചേർക്കുക. സോക് ചെയ്യാൻ വെച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്ടിൽ നിന്നും 320 ഗ്രാം ഒരു ബൗളിലേക്ക് എടുക്കുക, ഇതിനു മുകളിലേക്ക് ഒരു ടേബിൾ സ്പൂണോളം മൈദ എടുത്ത് ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക, ഓറഞ്ച് തൊലിയും ,ജിഞ്ചർ ചോപ് ചെയ്തും ചേർത്ത് ഒന്ന് മിക്സ് ചെയ്യാം. ഒരു ബൗളിലേക്ക് 120 ഗ്രാം ബട്ടർ ചേർത്ത് കൊടുക്കുക, ഇതിനെ ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യാം, ഇതിലേക്ക് 175 ഗ്രാം പഞ്ചസാര പൊടിച്ചത് ചേർക്കാം, ഇത് നന്നായി ബീറ്റ് ചെയ്ത് യോജിപ്പിക്കുക, നല്ല ക്രീമിയായി വരുമ്പോൾ മൂന്നു മുട്ടയും, വാനില എക്സ്ട്രാക്ടും ചേർത്ത് വീണ്ടും നല്ലതുപോലെ ബീറ്റ് ചെയ്യുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ക്യാരമൽ സിറപ്പും, ഒരു ടീസ്പൂൺ ബ്ലൂബെറി ക്രഷ് ഉം ചേർക്കുക രണ്ട് ടേബിൾ സ്പൂൺ മിൽക്ക്മെയ്ഡ് കൂടെ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക. അടുത്തതായി പൊടികൾ ചേർക്കാം, തയ്യാറാക്കി വെച്ച മൈദ മിക്സ് ചേർത്ത് ബീറ്റർ ഉപയോഗിച്ച് തന്നെ നല്ലത് പോലെ മിക്സ് ചെയ്തെടുക്കാം, ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്സ് ഉം ചേർക്കാം ,എല്ലാംകൂടി മിക്സ് ചെയ്ത് കേക്ക് ടിന്നിലേക്ക് ബട്ടർ പേപ്പർ വച്ചുകൊടുത്ത് അതിലേക്ക് ഈ ബാറ്റർ ഒഴിച്ചു കൊടുക്കുക നന്നായി ടാപ്പ് ചെയ്തതിനുശേഷം bake ചെയ്തെടുക്കാം കേക്കിനു മുകളിലേക്ക് കുറച്ചു നെയ്യ് ബ്രഷ് ചെയ്തു കൊടുത്തതിനു ശേഷം മുറിച്ചെടുത്ത് കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Bincy’s Kitchen

Related Articles

Latest Articles