ചെറുപഴം കൊണ്ട് രുചികരമായ ഹൽവ തയ്യാറാക്കാം
ആദ്യം ചെറുപഴം മിക്സിയിൽ നന്നായി അടിച്ചെടുക്കാം. ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് ചൂടാക്കി കശുവണ്ടി വറുത്ത് മാറ്റിവയ്ക്കാം, ശേഷം വീണ്ടും നെയ്യ് ഒഴിച്ച് പഴം മിക്സ് ഇതിലേക്ക് ചേർക്കാം കയ്യെടുക്കാതെ ഇളക്കി യോജിപ്പിച്ചു കൊണ്ടിരിക്കണം, നന്നായി ചൂടാകുമ്പോൾ പഞ്ചസാര ചേർക്കാം ഇത് അരമണിക്കൂറോളം നല്ലതുപോലെ മിക്സ് ചെയ്തുകൊണ്ടിരിക്കണം, കളർ മാറി കറുത്ത നിറമാകുമ്പോൾ ഏലക്കായ ചേർത്ത് കൊടുക്കാം, പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുമ്പോൾ വറുത്തു വച്ചിരിക്കുന്ന കശുവണ്ടി ചേർത്ത് കൊടുക്കാം, നല്ലതുപോലെ യോജിപ്പിച്ചു കഴിഞ്ഞാൽ നെയ്യ് പുരട്ടി വച്ചിരിക്കുന്ന ഒരു പ്ലേറ്റിലേക്ക് ഇത് മാറ്റുക നന്നായി ലെവൽ ചെയ്യണം ശേഷം സെറ്റാവാനായി മാറ്റിവയ്ക്കാം, ചൂടാറിയശേഷം എടുത്ത് മുറിച്ചു ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VFCC