നെയ്യ് ഉണ്ടാക്കുന്ന വിധം

Advertisement

എല്ലാ ദിവസവും വീട്ടിൽ വേടിക്കുന്ന പാലിൽ നിന്നും നമുക്കാവശ്യമുള്ള നെയ്യ്, ബട്ടർ ,മോര് എന്നിവ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.

നെയ്യ് കിട്ടാനായി ഫുൾ ക്രീം മിൽക്ക് ആണ് വേണ്ടത് ഇത് ഒരു സ്റ്റീൽ പാത്രത്തിൽ നന്നായി തിളപ്പിക്കണം, ചെറിയ കുറച്ചു സമയം വയ്ക്കണംഎന്നാലേ നന്നായി പാട കിട്ടൂ, ചൂടാറിയതിനു ശേഷം ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിക്കുമ്പോൾ പാൽപ്പാട മുകളിൽ പൊങ്ങിവരും ,മറ്റൊരു സ്റ്റീൽ പാത്രത്തിൽ അര ഗ്ലാസ് മോര് ചേർത്തു കൊടുത്തു ഈ പാൽപ്പാട അതിലേക്ക് ഇട്ടു കൊടുക്കാം, എല്ലാ ദിവസവും ഇതുപോലെ കിട്ടുന്ന പാൽപ്പാട ഇതിലേക്ക് ചേർത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുക, ആവശ്യത്തിന് പാൽപ്പാട ആയി കഴിഞ്ഞാൽ ഇത് ഒരു ദിവസം മുഴുവനും പുറത്ത് സൂക്ഷിക്കണം, ഇനി ഇത് മിക്സി ജാറിൽ ചേർത്തു കൊടുത്തു കുറച്ചു തണുത്ത വെള്ളം കൂടി ഒഴിച്ച് ഹൈ സ്പീഡിൽ ബ്ലെൻഡ് ചെയ്തെടുക്കുക, ഇതിനെ ബൗളിലേക്ക് ചേർത്തുകൊടുക്കാം, കൂടെ കുറച്ച് ഐസ്ക്യൂബ് കൂടെ ചേർക്കാം, ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി മിസ്സ് ചെയ്യുമ്പോൾ വെണ്ണയും മോരും വിട്ടു ആയി കിട്ടും, മോര് മറ്റൊരു പാത്രത്തിലേക്ക് മാറ്റി സൂക്ഷിക്കാം, ബാക്കി കിട്ടിയ എണ്ണയിലേക്ക് വീണ്ടും തണുത്ത വെള്ളം ഒഴിച്ച് കൊടുത്ത് മൂന്നു തവണ കഴുകി മാറ്റണം, വെണ്ണ മറ്റൊരു ബൗളിലേക്ക് മാറ്റി കൊടുക്കാം ഇതിൽ നിന്നും നെയ്യ് ആക്കാൻ വേണ്ട അത്രയും വെണ്ണ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക, ഇതിലേക്ക് അൽപം മഞ്ഞൾപ്പൊടി തൂവി കൊടുക്കാം ഇത് സ്റ്റോവിലെക്ക് വച്ച് മീഡിയം ഫ്ലായിമിൽ ഉരുക്കി എടുക്കാം, നെയ്യ് നന്നായി ഒഉരുകി വന്നതിനുശേഷം തീ ഓഫ് ചെയ്ത് തണുപ്പിക്കാം, ഇനി ഒരു ചില്ലു കുപ്പിയിലേക്ക് അരിച്ച് ഒഴിച്ച് സൂക്ഷിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamis Own