റവ കൊണ്ട് ഈസി ആയി തയ്യാറാക്കി എടുത്ത ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി.
ചേരുവകൾ
നെയ്യ് -രണ്ട് ടേബിൾസ്പൂൺ
റവ -ഒരു കപ്പ്
പാൽ- രണ്ട് കപ്പ്
പാൽപ്പൊടി- അര കപ്പ്
പഞ്ചസാര -ഒരു കപ്പ്
ഏലയ്ക്കാപ്പൊടി -ഒന്നര ടീസ്പൂൺ
നെയ്യ് -രണ്ട് ടേബിൾസ്പൂൺ
desicated കോക്കനട്ട്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ നെയ്യ് ചേർത്ത് അടുപ്പിൽ വച്ച് ചൂടാക്കുക , നന്നായി ചൂടായതിനു ശേഷം അതിലേക്ക് റവ ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത് റോസ്റ്റ് ചെയ്ത് എടുക്കാം, ഇത് ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കുക, വീണ്ടും അതേ പാത്രത്തിലേക്ക് പാൽ ചേർത്ത് കൊടുത്ത തിളപ്പിക്കണം, ഇതിലേക്ക് പാൽപ്പൊടി കൂടെ ചേർത്ത് മിക്സ് ചെയ്യാം കുറുകി വന്നതിനുശേഷം പഞ്ചസാര ചേർത്തു കൊടുക്കാം രണ്ടുമൂന്നു മിനിറ്റ് തിളപ്പിച്ചതിനുശേഷം ഇതിലേക്ക് റവ ചേർത്ത് കൊടുക്കുക കുറച്ച് ഏലയ്ക്കാപൊടി കൂടി ചേർത്ത് നന്നായി കുറുകി നല്ല കട്ടി ആക്കി എടുക്കണം പാത്രത്തിൽ നിന്നും വിട്ടുപോരുന്ന പരുവത്തിൽ ആകുമ്പോൾ കുറച്ച് നെയ്യ് കൂടെ ചേർത്ത് മിക്സ് ചെയ്ത് ഫ്ളയിം ഓഫ് ചെയ്യാം, ഇനി ചൂടാറിയതിനു ശേഷം ചെറിയ ബോളുകൾ ആക്കി ഉരുട്ടി എടുക്കണം, ഡെഡിക്കേറ്റഡ് കോക്കനട്ട് കോട്ട് ചെയ്ത സെർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ARUNA’S HOME KITCHEN