സമൂസയുടെ രുചിയിൽ ഒരു പൊട്ടറ്റോ റോൾ തയ്യാറാക്കാം.
ചേരുവകൾ
മൈദ-ഒരു കപ്പ്
എണ്ണ- ഒരു ടേബിൾസ്പൂൺ
ഉപ്പ് -അര ടീസ്പൂൺ
വെള്ളം -1/3കപ്പ്
കരിഞ്ജീരകം- അര ടീസ്പൂൺ
ഉരുളക്കിഴങ്ങ് പുഴുങ്ങിയത്- 3
മുളക് ചതച്ചത്- അര ടീസ്പൂൺ
വെളുത്തുള്ളി പൗഡർ -അര ടീസ്പൂൺ
ഇഞ്ചി പൗഡർ -അര ടീസ്പൂൺ
ജീരകം പൗഡർ- അര ടീസ്പൂൺ
പച്ചമുളക് -ഒരു ടീസ്പൂൺ
മല്ലിയില -രണ്ട് ടേബിൾ സ്പൂൺ
കോൺഫ്ലവർ -2 ടേബിൾ സ്പൂൺ
മൈദ- രണ്ട് ടേബിൾ സ്പൂൺ
വെള്ളം -രണ്ട് ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദയും ,ഒരു ടേബിൾ സ്പൂൺ ഓയിലും, ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യണം, ഇതിലേക്ക് കുറച്ചു കുറച്ചായി വെള്ളമൊഴിച്ച് നന്നായി കുഴച്ചു എടുക്കാം ,കരിഞ്ചീരകം കൂടെ ചേർത്ത് നല്ല സോഫ്റ്റ് ആയിട്ടുള്ള മാവാക്കി എടുക്കാം, ഇത് 10 മിനിറ്റ് നേരത്തേക്ക് റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കണം. ഇനി ഉരുളൻകിഴങ് മിക്സ് തയ്യാറാക്കണം, അതിനായി പുഴുങ്ങിയ ഉരുളക്കിഴങ്ങ് നന്നായി ഗ്രേറ്റ് ചെയ്ത ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, അതിലേക്ക് വെളുത്തുള്ളി പൊടി, മുളക് ചതച്ചത്, ഇഞ്ചി പൗഡർ ജീരകപ്പൊടി, പച്ച മുളക്, മല്ലിയില, ഉപ്പ് ,കോൺഫ്ളോർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം, കയ്യിൽ കുറച്ച് എണ്ണ പുരട്ടി അതിനുശേഷം ഈ മിക്സ് നിന്നും കുറച്ചു കുറച്ച് എടുത്തു നീളത്തിലുള്ള റോളുകൾ ആക്കി മാറ്റി വയ്ക്കണം, ഇനി ഒരു ബൗളിൽ മൈദയും വെള്ളവും ചേർത്ത് ഒരു പേസ്റ്റ് പരുവത്തിലാക്കി മാറ്റിവയ്ക്കണം. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മൈദ മാവിൽ നിന്നും കുറച്ച് എടുത്ത് നന്നായി പരത്തി എടുക്കണം ഇത് നീളത്തിൽ കട്ട് ചെയ്ത് ലെയറുകൾ ആക്കുക ഇതിലേക്ക് ഉരുളകിഴങ്ങ് മിക്സ് വെച്ച് റോൾ ചെയ്തെടുക്കണം മൈദ പേസ്റ്റ് ഉപയോഗിച്ച് നന്നായി ഒട്ടിച്ചു കൊടുക്കാം എല്ലാ റോളുകളും തയ്യാറാക്കി ,അതിനുശേഷം നല്ല ചൂടായ എണ്ണയിലിട്ട് വറുത്തു കോരാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക N’Oven – Cake & Cookies