ഓവൻ ഇല്ലാതെ,വെറും 3 ചേരുവകൾ കൊണ്ട് തയ്യാറാക്കിയ ഒരു സ്വീറ്റ് ബൺ,
ചേരുവകൾ
ചെറുചൂടുള്ള പാൽ -200 മില്ലി
യീസ്റ്റ് -5 gm
മുട്ട-1
പഞ്ചസാര -ഒരു ടേബിൾസ്പൂൺ
ഓറഞ്ച് പീൽ ഗ്രേറ്റ് ചെയ്തത്
വെജിറ്റബിൾ ഓയിൽ -40 മില്ലി
മൈദ -420 ഗ്രാം
ഉപ്പ് -അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ ചെറുചൂടുള്ള പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് യീസ്റ്റ് ഉം പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കണം, മറ്റൊരു ബൗളിലേക്ക് കോഴി മുട്ട പൊട്ടിച്ചൊഴിച്ച് ബീറ്റ് ചെയ്തു യീസ്റ്റ് മിക്സിലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് കുറച്ച് ഓയിൽ ഒഴിച്ചു കൊടുക്കണം ,ശേഷം മൈദ രണ്ടു മൂന്നു ബാച്ച് ആയിട്ട് ചേർത്തു കൊടുത്തു കുഴച്ചെടുക്കണം, ഒപ്പം തന്നെ ആവശ്യത്തിനുള്ള ഉപ്പും ചേർത്തു കൊടുക്കാം, നന്നായി കുഴച്ച് നല്ല സോഫ്റ്റ് ആയിട്ടുള്ള മാവാക്കി എടുക്കണം. ഇത് നന്നായി കവർ ചെയ്തതിനുശേഷം രണ്ടുമണിക്കൂർ മാറ്റിവയ്ക്കണം .ശേഷം എടുത്ത് വീണ്ടും നന്നായി കുഴച്ചതിനു ശേഷം ഒരുപോലെയുള്ള ഒൻപത് ബോളുകൾ ആക്കി മാറ്റാം, ഇനി ഓരോന്നും എടുത്ത് കൈകൊണ്ട് നീളത്തിലുള്ള റോളുകൾ ആക്കിയെടുക്കുക ഇത് ഒരു ബട്ടർ പേപ്പറിലേക്ക് ചുരുട്ടിവെച്ച് കൊടുക്കാം എല്ലാ ബണ്ണുകളും ഇതുപോലെ തയ്യാറാക്കിയതിനു ശേഷം ചൂടായ എണ്ണയിലിട്ട് വറുത്തു കോരാം, പൊടിച്ച പഞ്ചസാര കോട്ട് ചെയ്തെടുത്തു ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ricette dolce facili