Advertisement
മൈദ:2 1/2 കപ്പ്
ഉപ്പ്:ആവശ്യത്തിന്
എണ്ണ:1ടീസ്പൂൺ
വെള്ളം:പാകത്തിന്
ഫില്ലിങിന് വേണ്ടത്
വെളുത്തുള്ളി:4ചെറുതായി നുറുക്കിയത്
സവാള:1ചെറുതായി നുറുക്കിയത്
കാബേജ്:200ഗ്രാം
കാരറ്റ്:2എണ്ണം ഗ്രെറ്റ്‌ചെയ്‍തത്
മഞ്ഞൾപൊടി:1/2 ടീസ്പൂൺ
കുരുമുളക് പൊടി:1ടീസ്പൂൺ
മുളകുപൊടി:1ടീസ്പൂൺ
ഉപ്പ്,:പാകത്തിന്
എണ്ണ
മൈദ ചപ്പാത്തി ക്കു കുഴക്കുന്ന തുപോലെ കുഴച്ചു വെക്കുക.ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് ചൂടയാൽ വെളുത്തുള്ളി ചേർക്കുക. ഒന്നു മൂത്തതിനു ശേഷം സവാള ചേർക്കുക. കാബേജ്, കാരറ്റ് ചേർക്കുക. പൊടികൾ ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. രണ്ട് മിനുറ്റ് വഴറ്റിയത്തിനു ശേഷം വാങ്ങുക. മൈദ പരത്തി അതിൽ ഫില്ലിങ് വെച്ച് അടക്കുക.ആവി പാത്രത്തിൽ വേവിക്കുക. ഒരു10 മിനുട്ട് മതി വേവിച്ചെടുക്കാൻ.വെജ് മോമോസ് റെഡി.