ചട്നി പൗഡർ //Gun powder
ഉഴുന്ന് -1 കപ്പ്
കടലപ്പരിപ്പ് -1/4 കപ്പ്
പച്ചരി -1/4 കപ്പ്
വറ്റൽ മുളക് -10-12
കുരുമുളക് -1 tbs
കറിവേപ്പില
കായം -1/4 tsp
ഉപ്പ് -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ഉഴുന്നും അരിയും കടലപ്പരിപ്പ് ഒരു അരിപ്പയിൽ ഇട്ട് നന്നായി കഴുകി വെള്ളം വാരാൻ വേണ്ടി വയ്ക്കുക . അതിനുശേഷം ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഇട്ട് കരിഞ്ഞു പോകാതെ വറുത്തെടുക്കുക,വാങാൻ നേരത്തു കുരുമുളകും കൂടെ ചേർക്കുക .. ഒരുപാത്രത്തിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വറ്റൽ മുളകും കറിവേപ്പിലയും വറുത്തെടുക്കുക.
മിക്സിയുടെ ചെറിയ ജാറില്‍ വറുത്തെടുത്ത് എല്ലാ സാധനങ്ങളും ഇട്ട് ആവശ്യത്തിന് ഉപ്പും കായപ്പൊടിയും ചേർത്ത് തരുതരുപ്പായി പൊടിച്ചെടുക്കുക.
ഒന്നു തണുത്തതിനു ശേഷം ഈർപ്പമില്ലാത്ത ഒരു കുപ്പിയിൽ ഇട്ടു സൂക്ഷിച്ചു വെക്കാം .വെളിച്ചെണ്ണയിൽ ചാലിച്ചു ആവശ്യാനുസരണംഉപയോഗിക്കാം .ഇഡിലിക്കും ദോശക്കും ഒപ്പം കഴിക്കാൻ പറ്റിയ നല്ല രുചിയുള്ള ഒരു ചട്ണി പൗഡർ ആണ് ഇത് .എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു.ഇതുപോലെ ഒന്നുണ്ടാക്കി നോക്കൂ.