ഈ ഒരു ചമ്മന്തി മതി ഒരു പ്ലേറ്റ് ചോറ് കഴിച്ചു കഴിയണതറിയില്ല.
1.ചെറിയ ഉള്ളി – 15 എണ്ണം (നീളത്തിൽ അരിഞ്ഞത് )
2.തക്കാളി – 1 എണ്ണം (കഷ്ണങ്ങൾ ആക്കിത് )
3.വെളുത്തുള്ളി – 4 അല്ലി
4.ചുവന്ന മുളക് – 4 to 5 എണ്ണം
5.പുളി – ചെറിയ കഷ്ണം
6.കായപ്പൊടി – ഒരു നുള്ള്
7.ഉപ്പ് – ആവശ്യത്തിന്
8.എണ്ണ
ഒരു പാനിൽ 2.5 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി തക്കാളി കഷ്ണങ്ങൾ വച്ചു കൊടുക്കുക. അതിലേക്കു വെളുത്തുള്ളി കൂടി ഇട്ട് ചെറുതായ് ഇളക്കി ഒന്ന് സോഫ്റ്റ് ആകുന്ന വരെ വേവിക്കുക. അതിനു ശേഷം അതു വേറെ ഒരു പ്ലേറ്റ് ലേക്ക് മാറ്റി അതെ എണ്ണയിൽ മുളക് നന്നായി വറത്തെടുത്തു മാറ്റുക. അതെ എണ്ണയിൽ ചെറിയ ഉള്ളി ഇട്ട് നല്ല ബ്രൗൺ കളർ ആകുന്ന വരെ വഴറ്റുക. അതിലേക്കു പുളി കഷ്ണം ഇട്ടു ഇളക്കി തീ അണക്കുക. ആദ്യം മുളക്, ഉപ്പ് എന്നിവ നന്നായി ചതക്കുക. അതിലേക്കു തക്കാളി, വെളുത്തുള്ളി ഇട്ട് ചതച്ചെടുക്കുക. അതു ഒരു പാത്രത്തിലേക്ക് മാറ്റി വക്കുക. ഇനി ഉള്ളി, പുളി ചതച്ചെടുക്കുക. അതും നേരത്തെ ചതച്ചടുത്തതും ഇളക്കി യോജിപ്പിക്കുക അതിലേക്കു നുള്ള് ഉപ്പ്, നുള്ള് കായപ്പൊടി ഇട്ട് നന്നായി യോജിപ്പിക്കുക. അതിലേക്കു ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.