വെജിറ്റബിൾ പിസ്സ നിങ്ങളും ഉണ്ടാക്കി നോക്കൂ

വെജിറ്റബിൾ പിസ്സ
പിസ്സയുടെ ഡോ ചെയ്യാൻ വേണ്ട സാധനങ്ങൾ.

മൈദ. -4 cup

ഈസ്റ്റ് -3 tsp

ഉപ്പ് -ആവശ്യത്തിന്

ഒലിവ് ഓയിൽ-3 tsp

ഇളം ചൂടു വെള്ളം-1/2 കപ്പ്

പഞ്ചസാര- 3 tsp

ഒറിഗനോ- 1/2 tsp

◆ഇളം ചുടു വെള്ളത്തിൽ ഈസ്റ്റ് , ഉപ്പ്, പഞ്ചസാര എന്നിവ ഇട്ട് 5,10 മിനിറ്റ് പൊങ്ങാൻ വെക്കുക യീസ്റ്റ് പൊങ്ങിയതിനു ശേഷം അത് മൈദയിലേക്ക് ചേർത്ത് …കുറച്ചു ഒരിഗനോയും 1 tsp ഒലിവു ഓയിലും ചേർത്ത് നന്നായി കുഴച്ച്. 3,4 മണിക്കൂർ പൊങ്ങാൻ വെക്കുക

സോസിന് വേണ്ട ഐറ്റംസ്

തക്കാളി. 2

വെളുത്തുള്ളി- 4 അല്ലി

സബോള-1 ചെറുതായി നുറുക്കിയത്

കാബ്സിക്കം-1/2 കഷ്ണം ചെറുതായി മുറിച്ചത്

ഓറിഗാനോ. – 1/2 tsp

ഒലിവ് ഓയ്ൽ -1tsp

പച്ചമുളക് – 1

ടൊമാറ്റോ സോസ്- 1.1/2 tsp

ഉപ്പ്

◆ സോസിനുള്ള ഐറ്റംസ് എല്ലാം കൂടി ഒരുമിച്ചു കുക്കറിൽ ഇട്ടു അരഗ്ലാസ് വെള്ളം ഒഴിച്ചു 2 വിസിൽ കേൾക്കുന്ന വരെ വേവിക്കുക. അതു തനുത്തിനു ശേഷം തക്കാളിയുടെ തൊലി ഇളക്കി മാറ്റി മിസിയിൽ ഇട്ടു നന്നായി അടിച്ചു എടുക്കുക.സോസ് റെഡി.

പിസ്സ ടോപ്പിങ് ചെയ്യാൻ വേണ്ടിയുള്ള സാധനങ്ങൾ.

കാബ്സിക്കം 2,3 പല കളറിൽ ഉള്ളത്.

ബ്ളാക്ക് ഒലിവ്. 10,15 എണ്ണം അരിഞ്ഞത്

മൊസറെല്ല ചീസ് 200gm ഗ്രേറ്റ് ചെയ്തത്

ഇനി പിസ്സ എങ്ങനെ സെറ്റ് ചെയ്യാമെന്ന് നോക്കാം

◆പിസ്സ ഉണ്ടാക്കാൻ പോകുന്ന പാനിൽ കുറച്ചു ഒലിവ് ഓയിൽ തേച്ച് ചപ്പാത്തിക് പരത്തുന്നപോലെ പരാത്തി എടുത്ത ഡോ പാനിലേക് വെക്കുക.

◆അതിൽ സോസ് ഒഴിച്ച് എല്ലാഭാഗത്തേക്കും സോസ് തേക്കുക. അതിന്റ്റെ മുകളിൽ ഇത്തിരി ചീസ് വിതറി കാബ്സിക്കം അരിഞ്ഞത്, ഒലിവ്‌സ് എന്നിവ വെച്ച്. അതിന്റ്റെ മേലെ കുറച്ചു കുരുമുളക് പൊടി , ഓറിഗാനോ എന്നിവ ഇട്ടു കൊടുക്കുക.ഏറ്റവും മുകളിൽ ബാക്കി വന്ന മൊസിറല്ല ചീസും ഇട്ടു നന്നായി ഡെക്കോറേറ്റ് ചെയ്തേടുക്കുക. മുകളിൽ കുറച്ചു ഒലിവ് ഓയിലും ഒഴിക്കാം.

◆പിസ്സ 10,15 മിനിറ്റ് പാനിൽ വെച്ചു വേവിച്ചു എടുക്കുക.പിസ്സ റെഡി
Frypanൽ കടയിൽ നിന്നുവാങ്ങുന്ന അതേ.. ടേസ്റ്റുള്ള Veg Pizza. Pizza dough, Sause, topping ഇതെല്ലാം വീട്ടിൽ ചെയ്യുന്ന correct method വീഡിയോയിൽ പറയുന്നുണ്ട്👇

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെജിറ്റബിൾ പിസ്സ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.