മത്തങ്ങാ എരിശ്ശേരി

ആവശ്യമുള്ള സാധനങ്ങൾ

വൻപയർ 300 ഗ്രാം
മത്തങ്ങാ 400 to 500 ഗ്രാം
തേങ്ങ ചിരകിയത് കാൽ കപ്പ്‌
തേങ്ങ വറുത്തത് കാൽ കപ്പ്‌
പച്ചമുളക് 4 to 5
കറിവേപ്പില
ജീരകം 1 ടീസ്പൂൺ
മഞ്ഞൾ പൊടി മുക്കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്

കടുക് വറുക്കാൻ

വറ്റൽ മുളക്
കടുക്
കറിവേപ്പില

പാചകരീതി

ആദ്യം കുതിർത്തു വച്ചിരിക്കുന്ന വൻപയർ വേവിക്കുക. അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന മത്തങ്ങാ ഇട്ടു അതും വേവിച്ചെടുക്കണം. വെന്തു വന്ന കൂട്ടിലേക്ക്‌
തേങ്ങ, ജീരകം, പച്ചമുളക്, മഞ്ഞൾ പൊടി, ഉപ്പ് ഇവ അരച്ചത് ചേർത്ത് അടച്ചു വച്ചു വേവിക്കുക. എല്ലാം പാകമാകുമ്പോൾ കടുക് വറുത്തു ചേർക്കുക.