ഏഴാം മാസം തൊട്ട് കുഞ്ഞുങ്ങകൾക്ക് കൊടുക്കേണ്ട വളരെ ഹെൽത്തി ആയ ബേബി ഫുഡ്.. അഞ്ചുവയസ്സിനുള്ളിൽ ഇടക്കെങ്കിലും തയ്യാറാക്കി കൊടുക്കുന്നത് നല്ലതാണ്..മുതിർന്ന കുട്ടികൾക്കും കൊടുക്കാം.. കൊച്ചു കുട്ടികളുടെ ഫുഡ് ബോക്സിൽ കൊടുത്തു വിടാനും പറ്റും.
പിന്നെ ആർക്കു വേണമെങ്കിലും കഴിക്കാം.
വീഡിയോ കാണാം: https://www.thattukada.org/archives/9124
~~>കുട്ടികൾക്ക് ആദ്യം കൊടുക്കുബോൾ കുറച്ച് കൊടുത്തുകൊണ്ട് അലർജി ഉണ്ടോ എന്ന് നോക്കണം… അതുകൊണ്ട് കുറച്ച് കൊടുത്തു നോക്കി മാത്രം തുടരണോ എന്ന് തീരുമാനിക്കുക..അവർക്ക് അത് ചേരുന്നില്ലെങ്കിൽ വലിയവർക്കു ഉപയോഗിക്കാം
~~>ഇഞ്ചി ഗ്യാസ് പ്രേശ്നങ്ങൾ കുറക്കും, കുരുമുളക് ദഹനം സുഗമമാക്കും…ഇത്രയും പൊടിയിൽ ഇതിന്റെ എരിവ് അറിയേ ഇല്ല..ധൈര്യായി ചേർക്കാം
~~>ചേരുവകൾ കണ്ടു ഇതെല്ലാം ദഹിക്കുമോ എന്ന പേടി വേണ്ട…ഒരു ടീസ്പൂണിൽ ഇതിന്റെയെല്ലാം ചെറിയ അംശമേ വരികയുള്ളു..
~~>വീട്ടിൽ ഉണ്ടാക്കുന്ന അത്രക്കും സേഫ് ആകില്ല പുറത്തു നിന്ന് കിട്ടുന്നത്….
~~>പുതിയതായി അമ്മമാരായവർക്കും അകാൻ പോകുന്നവർക്കും ഈ റെസിപ്പി ഷെയർ ചെയ്യാൻ മറക്കരുത്
ചേരുവകൾ
——————–
റാഗി 500 g
ഗോതമ്പ് 125 g
പിസ്ത 50 g
ബദം 50 g
കടല 50 g
ചെറു പയർ 50 g
ബ്രൗൺ അരി 50 g
കടല പരിപ്പ് 50 g
കപ്പലണ്ടി തൊലി കളഞ്ഞത് 50 g
കുരുമുളക് 1 ടീസ്പൂൺ
അയമോദകം 15 g
ജീരകം 15 g
വേപ്പില വറുത്തത് 1 പിടി
ഇഞ്ചി 1 കഷ്ണം
എല്ലാം ഉണക്കി വറുത്തു പൊടിക്കണം…വെയിലിൽ വെച്ചു ഉണക്കാവുന്നതു ഉണക്കി…പിന്നീട് ഓരോന്നു ഓരോന്ന് വറുത്തു മാറ്റണം.. കുറച്ച് നാൾ പിടിക്കും ഇത് തീരാൻ..അതിനാൽ അത്രേം നാൾ കേടാകാതെ ഇരിക്കാൻ നല്ല വറവ് വേണം..പിന്നെ പൊടിക്കണം… മില്ലിലോ വീട്ടിലോ പൊടിക്കാം…1 kg ഉണ്ടാകും എല്ലാം കൂടെ…കുഞ്ഞിന് ഏകദേശം രണ്ടുമാസം കുശാലായി കഴിക്കാൻ കാണും…എല്ലാം അരിച്ചു ഭദ്രമായി അടച്ചു വെച്ചു ഉപയോഗിക്കാം…പനം കൽക്കണ്ടം ചേർത്ത് വെള്ളത്തിൽ കുറുക്കി കൊടുക്കാം…
ഇത്തരം പൊടികൾ പുറത്തുന്നു വാങ്ങാൻ കിട്ടുമെങ്കിലും നമ്മൾ ചെയ്യുന്നതാകും കൂടുതൽ നല്ലത്…ഇത്തിരി ടൈം എടുക്കുന്ന പണിയാണ്… നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയല്ലേ ചെയ്‌തു നോക്കണേ..റെസിപ്പിയും വീഡിയോസും ഇഷ്ടം ആകുന്നുണ്ടേൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌തു സപ്പോർട്ട് ചെയ്യാൻ മറക്കരുത്.. റെസിപ്പിയും വീഡിയോസും ഇഷ്ടം ആകുന്നുണ്ടേൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌തു സപ്പോർട്ട് ചെയ്യാൻ മറക്കരുത്..ചാനൽ വീഡിയോ ലിങ്ക് മുകളിൽ ഉണ്ട്…സ്നേഹം