റാഗിയും ബ്രോക്കോളിയും ചേർത്ത് തയ്യാറാക്കിയ വളരെ ഹെൽത്തി ആയ ഒരു സൂപ്പ്, വണ്ണം കുറയ്ക്കാനും, ഡയബറ്റിക് പേഷ്യന്റിനും മുടികൊഴിച്ചിൽ ഉള്ളവർക്കും ഇത് കഴിക്കുന്നത് വളരെയേറെ ഫലങ്ങൾ നൽകും ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം..
INGREDIENTS
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
ചെറിയുള്ളി 4
പച്ചമുളക് രണ്ട്
ബീൻസ്
ബ്രോക്കോളി
മഞ്ഞ ക്യാപ്സിക്കം
റാഗി പൌഡർ
ക്യാരറ്റ്
സ്പ്രിങ് ഒണിയൻ
ചെറുനാരങ്ങ
മല്ലിയില
വെള്ളം
വെളിച്ചെണ്ണ
ചെറിയ ജീരകം
മഞ്ഞൾപൊടി
ഉപ്പ്
കുരുമുളകുപൊടി
PREPARATION
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ചെറിയ ജീരകം ചേർത്ത് പൊട്ടുമ്പോൾ വെളുത്തുള്ളി ഇഞ്ചി പച്ചമുളക് എന്നിവ അരിഞ്ഞത് ചേർക്കാം, ഒന്നു വഴറ്റിയതിനുശേഷം അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികളിൽ വേവ് കൂടിയത് ആദ്യം ചേർക്കാം, മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റുക, ശേഷം വേവ് കുറഞ്ഞ പച്ചക്കറികൾ ചേർക്കാം, അടുത്തതായി വെള്ളം ഒഴിച്ച് തിളപ്പിക്കുക, നന്നായി തിളച്ചു വരുമ്പോൾ റാഗി പൊടിയിൽ വെള്ളം ചേർത്ത് മിക്സ് ചെയ്ത് ഇതിലേക്ക് ചേർക്കാം, ഇതിന് നന്നായി കുറുക്കി എടുക്കണം, അവസാനമായി കുരുമുളകുപൊടി മല്ലിയില സ്പ്രിങ് ഒണിയൻ എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.
വിശദമായ റസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World