Tag: ragi recipe

  • റാഗി ഇഡ്ഡലി

    റാഗി ഇഡ്ഡലി

    ശരീരം അമിതവണ്ണം വയ്ക്കാതെ മറ്റാരോഗ്യ പ്രശ്നങ്ങളും ജീവിതശൈലി രോഗങ്ങളും ഒന്നുമില്ലാതെ ആരോഗ്യത്തോടെ ഇരിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒരു മില്ലട്ടാണ് റാഗി

    റാഗി -മുക്കാൽ കപ്പ്

    ഇഡ്ഡലി റൈസ് -അരക്കപ്പ്

    ഉഴുന്ന് -കാൽ കപ്പ്

    ഉലുവ -അര ടീസ്പൂൺ

    വെള്ളം

    ഉപ്പ്

    ചോറ്

    ഒരു പിടി

    റാഗിയും അരിയും ഉഴുന്നും ഉലുവയും ഒരു പാത്രത്തിൽ എടുത്ത് നന്നായി കഴുകിയതിനുശേഷം വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക നാലു മണിക്കൂർ കഴിയുമ്പോൾ അരയ്ക്കാം കുതിർത്തെടുത്ത വെള്ളത്തിൽ തന്നെ ഒരുപിടി ചോറും ചേർത്ത് നന്നായി അരച്ചെടുക്കുക ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി ഇളക്കിയതിനു ശേഷം മൂടി വയ്ക്കാം മാവ് പൊങ്ങാനായി ഒരു രാത്രി മുഴുവൻ വയ്ക്കുക പിറ്റേന്ന് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് നല്ല സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കിയെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • റാഗി കഞ്ഞി

    റാഗി കഞ്ഞി

    റാഗിയും ബ്രോക്കോളിയും ചേർത്ത് തയ്യാറാക്കിയ വളരെ ഹെൽത്തി ആയ ഒരു സൂപ്പ്, വണ്ണം കുറയ്ക്കാനും, ഡയബറ്റിക് പേഷ്യന്റിനും മുടികൊഴിച്ചിൽ ഉള്ളവർക്കും ഇത് കഴിക്കുന്നത് വളരെയേറെ ഫലങ്ങൾ നൽകും ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം..

    INGREDIENTS

    ഇഞ്ചി

    വെളുത്തുള്ളി

    പച്ചമുളക്

    ചെറിയുള്ളി 4

    പച്ചമുളക് രണ്ട്

    ബീൻസ്

    ബ്രോക്കോളി

    മഞ്ഞ ക്യാപ്സിക്കം

    റാഗി പൌഡർ

    ക്യാരറ്റ്

    സ്പ്രിങ് ഒണിയൻ

    ചെറുനാരങ്ങ

    മല്ലിയില

    വെള്ളം

    വെളിച്ചെണ്ണ

    ചെറിയ ജീരകം

    മഞ്ഞൾപൊടി

    ഉപ്പ്

    കുരുമുളകുപൊടി

    PREPARATION

    ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ചെറിയ ജീരകം ചേർത്ത് പൊട്ടുമ്പോൾ വെളുത്തുള്ളി ഇഞ്ചി പച്ചമുളക് എന്നിവ അരിഞ്ഞത് ചേർക്കാം, ഒന്നു വഴറ്റിയതിനുശേഷം അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികളിൽ വേവ് കൂടിയത് ആദ്യം ചേർക്കാം, മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റുക, ശേഷം വേവ് കുറഞ്ഞ പച്ചക്കറികൾ ചേർക്കാം, അടുത്തതായി വെള്ളം ഒഴിച്ച് തിളപ്പിക്കുക, നന്നായി തിളച്ചു വരുമ്പോൾ റാഗി പൊടിയിൽ വെള്ളം ചേർത്ത് മിക്സ് ചെയ്ത് ഇതിലേക്ക് ചേർക്കാം, ഇതിന് നന്നായി കുറുക്കി എടുക്കണം, അവസാനമായി കുരുമുളകുപൊടി മല്ലിയില സ്പ്രിങ് ഒണിയൻ എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.

    വിശദമായ റസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • റാഗി ഡ്രിങ്ക്

    റാഗി ഡ്രിങ്ക്

    റാഗി ഉപയോഗിച്ച് ബ്രേക്ക്ഫാസ്റ്റ്ന് കഴിക്കാൻ തയ്യാറാക്കാവുന്ന പോഷക സമൃദ്ധമായ ഒരു ഡ്രിങ്ക്…

    നിറം വർദ്ധിപ്പിക്കാനും രക്തത്തിന്റെ അളവ് കൂട്ടാനും ഉന്മേഷത്തിനും എല്ലുകൾ ബലം വെക്കാനും സഹായിക്കും

    INGREDIENTS

    റാഗി പൗഡർ രണ്ട് ടീസ്പൂൺ

    വെള്ളം ചിയാ സീഡ് – 1 ടീസ്പൂൺ

    വെള്ളം ഒന്നര കപ്പ്

    ക്യാരറ്റ് ഒന്ന്

    തേങ്ങ പാൽ 1 കപ്പ്

    ഏലക്കായ രണ്ട്

    PREPARATION

    ഒരു ചെറിയ ബൗളിൽ ആകെ ഫോട്ടോ എടുക്കുക ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് മിക്സ് ചെയ്തു വയ്ക്കണം ഒരു പാത്രത്തിൽ വെള്ളം തിളയ്ക്കാനായി വയ്ക്കാം ഇതിലേക്ക് പ്രാഗി മിസ്സ് ഒഴിച്ചു കൊടുത്തു നന്നായി വേവിച്ചെടുക്കുക ശേഷം ചൂടാറാൻ വയ്ക്കാം, ചൂടാറിയതിനു ശേഷം മിക്സി ജാറിലേക്ക് മാറ്റുക ഇതിലേക്ക് തേങ്ങാപ്പാലും ക്യാരറ്റും ചേർത്ത് നന്നായി അടിച്ചെടുക്കാം, ഇതിലേക്ക് ഈന്തപ്പഴവും കുതിർത്തെടുത്ത ചിയാ സീഡും ചേർത്ത് സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക DIYA’S KITCHEN AROMA