റവ,മിൽക്ക് മിൽക്ക്

Advertisement

പാലും, റവയും ചേർത്ത് തയ്യാറാക്കിയ രുചികരമായ ഒരു കേക്ക്

ആദ്യം ഒരു പാനിലേക്ക് അരക്കപ്പ് നെയ്യ് ചേർത്തു കൊടുക്കാം, നെയ്യ് നന്നായി ചൂടാകുമ്പോൾ അതിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം,നെയ്യിൽ റവ നന്നായി വെന്തുവരുന്നത് വരെ മിക്സ് ചെയ്യണം, ശേഷം മുക്കാൽ കപ്പ് പാൽപ്പൊടി ഇതിലേക്ക് ചേർക്കാം ,ഇത് ഒരു മിനിറ്റ് വരെമിക്സ് ചെയ്യണം . ഒരു പാനിലേക്ക് ഒരു കപ്പ് പഞ്ചസാരയും, അര കപ്പ് വെള്ളവും ചേർത്ത് കൊടുക്കാം ഇത് നന്നായി മെൽറ്റ് ആകുമ്പോൾ റവ മിക്സ് ഇതിലേക്ക് ചേർത്തിളക്കാം, നന്നായി വെന്ത് കട്ടിയാകുമ്പോൾ കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കാം, നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം ഒരു മോൾഡിലേക്ക് മാറ്റി കൊടുക്കാം, നന്നായി ടൈറ്റായി പ്രസ് ചെയ്ത് സെറ്റ് ചെയ്യണം,ചൂട് ആറി കഴിഞ്ഞതിനുശേഷം മാറ്റി മുറിച്ചെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക N’Oven – Cake & Cookies