മുട്ട ബൺ

സ്പോന്ജ് പോലെ സോഫ്റ്റ്‌ ആയ ഒരു ബൺ റെസിപ്പി

ആദ്യം ഒരു ബൗളിലേക്ക് മുട്ട യുടെ മഞ്ഞക്കരു മൂന്നെണ്ണം ചേർത്തുകൊടുക്കാം, ഇതിലേക്ക് 65 ഗ്രാം പഞ്ചസാര ചേർത്ത് യോജിപ്പിക്കുക, പഞ്ചസാര നന്നായി അലിയുമ്പോൾ 20 ഗ്രാം കോൺസ്റ്റാർച് ഇതിലേക്ക് അരിച്ചു ചേർത്തു കൊടുക്കാം, ഇത് യോജിപ്പിച്ചതിനുശേഷം 200 ഗ്രാം പാൽ ചേർക്കാം, നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം ഒരു പാൻ അടുപ്പിലേക്ക് വെച്ച് ബട്ടർ ചേർത്ത് ചൂടാക്കുക, ഇതിലേക്ക് പാൽ മിക്സ് ഒഴിച്ചു കൊടുക്കാം, ശേഷം നന്നായി ഇളക്കിക്കൊണ്ടിരിക്കണം നല്ലതുപോലെ കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുമ്പോൾ ഇതിനെ ഒരു കണ്ടെയ്നറിലേക്ക് മാറ്റി കൊടുക്കാം, നന്നായി ടൈറ്റ് ആക്കി സെറ്റ് ചെയ്തതിനുശേഷം പ്ലാസ്റ്റിക് റാപ്പർ കൊണ്ട് മൂടാം, ഇതിനെ രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കണം. 210ഗ്രാം ചെറു ചൂടുള്ള പാലിലേക്ക് 25 ഗ്രാം പഞ്ചസാരയും, അര ടേബിൾ സ്പൂൺ യീസ്റ്റും ചേർത്ത് മിക്സ് ചെയ്യുക, ഒരു ബൗളിലേക്ക് 350 ഗ്രാം മൈദ ചേർത്ത് കൊടുത്തതിനുശേഷം ഈ മിക്സ് ഒഴിച്ചുകൊടുക്കാം, ശേഷം നല്ലതുപോലെ യോജിപ്പിച്ച് കുഴച്ച് 14 ചെറിയ ബോളുകൾ ആക്കി ഭാഗിക്കാം, ഫ്രിഡ്ജിൽ വച്ചിരിക്കുന്ന മിക്സ് എടുത്ത് കുഴച്ചതിനുശേഷം ഇതുപോലെ 14 ചെറിയ കഷ്ണങ്ങളാക്കി മുറിക്കണം, മൈദ ബോളുകൾ എടുത്ത് ഒന്ന് പരത്തിയതിനുശേഷം ഉള്ളിലേക്ക് മഞ്ഞ ബോൾ വച്ച് കൊടുക്കാം, ഇത് നന്നായി കവർ ചെയ്യണം, എല്ലാം ഇതുപോലെ തയ്യാറാക്കി കഴിഞ്ഞാൽ ആവിയിൽ വേവിച്ചെടുത്ത് കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Qiong Cooking