കായപോള

മലബാറിലെ ഇഫ്താർ വിരുന്നുകളിൽ ഒഴിച്ചുകൂടാൻ ആവാത്ത വിഭവം, കായപോള

ഇത് തയ്യാറാക്കാനായി രണ്ടു പഴുത്ത വലിയ നേന്ത്രപ്പഴം എടുക്കുക, ഇതിനെ ചെറിയ കഷണങ്ങളായി ഒരു പാത്രത്തിലേക്ക് മുറിച്ചു ചേർത്തു കൊടുക്കാം, ഒരു പാനിൽ അല്പം നെയ്യ് ചേർത്തു കൊടുത്ത് ചൂടാക്കുക, ഇതിലേക്ക് കശുവണ്ടിയും, മുന്തിരിയും ചേർത്ത് റോസ്റ്റ് ചെയ്ത് മാറ്റിവയ്ക്കാം, ശേഷം പാനിലേക്ക് ചെറുതായി മുറിച്ചു വച്ചിരിക്കുന്ന പഴം ചേർക്കാം, നല്ലതുപോലെ വഴറ്റിയതിനുശേഷം മാറ്റിവയ്ക്കാം, ഒരു ബൗളിലേക്ക് നാലു മുട്ട പൊട്ടിച്ച് ചേർത്തു കൊടുത്ത് കാൽ കപ്പ് പഞ്ചസാര കൂടെ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക, കാൽ കപ്പ് പാല് കൂടി ഇതിലേക്ക് ചേർക്കാം അല്പം ഉപ്പും, കുരുമുളകുപൊടിയും ചേർക്കാം നല്ലതുപോലെ യോജിപ്പിച്ചു കഴിയുമ്പോൾ വഴറ്റി വെച്ചിരിക്കുന്ന പഴം ചേർക്കാം, ഒരു പാനിൽ അല്പം നെയ്യ് ഒഴിച്ച് ചൂടാക്കിയതിനു ശേഷം ഈ മിക്സ് മുഴുവനായി ചേർത്ത് കൊടുക്കുക, ചെറിയ തീയിൽ മൂടിവെച്ച് കുറച്ച് സമയം വേവിക്കണം, ശേഷം മുകളിലേക്ക് വറുത്ത് വച്ചിരിക്കുന്ന കശുവണ്ടിയും ,മുന്തിരിയും ചേർക്കാം, ഒന്നുകൂടി മൂടിവെച്ച് വേവിച്ചതിനുശേഷം തിരിച്ചിട്ട് മറുവശവും വേവിക്കാം,ശേഷം മുറിച്ചെടുത്ത് കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aamis Kitchen