ചിക്കൻ fricasee, ഒരു ഫ്രഞ്ച് ക്രീമി ചിക്കൻ stew റെസിപ്പി.
ഇത് തയ്യാറാക്കാനായി സ്കിന്നോട് കൂടിയ വലിയ ചിക്കൻ കഷണങ്ങൾ ആണ് എടുക്കേണ്ടത്, അതിലേക്ക് ഉപ്പും, കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യണം, ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കുക, ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്ത് ഫ്രൈ ചെയ്ത് എടുക്കാം, ചിക്കൻ കഷണങ്ങൾ മാറ്റിയതിനു ശേഷം അതേ പാനിലേക്ക് സവാളയും, മഷ്റൂം,ബേ ലീഫും, thymeഉം ചേർത്തുകൊടുക്കാം ഇത് നന്നായി വഴറ്റിയെടുക്കണം, കൂടെ വെളുത്തുള്ളി ചതച്ചത് കൂടെ ചേർക്കാം.ഇത് നന്നായി വഴന്നു വന്നതിനുശേഷം രണ്ട് ടേബിൾ സ്പൂൺ മൈദ ചേർത്തുകൊടുക്കാം, കൂടെ അര ഗ്ലാസ് വൈനും , ചിക്കൻ സ്റ്റോക്കും കൂടെ ചേർക്കണം, അല്പം ഉപ്പും, കുരുമുളകുപൊടിയും കൂടി ചേർക്കാം നന്നായി തിളച്ച് വന്നാൽ ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് കൊടുക്കാം, ഇത് 10 മിനിറ്റ് മൂടി വെച്ച് വേവിക്കണം, ശേഷം 20 മിനിറ്റ് തുറന്നു വച്ച് തിളപ്പിക്കുക, ചിക്കൻ കഷണങ്ങൾ മാറ്റിയതിനുശേഷം തിക്ക് ക്രീം ഇതിലേക്ക് ചേർത്ത് കൊടുക്കാം,നന്നായി മിക്സ് ചെയ്ത് വീണ്ടും തിളപ്പിക്കുക, നല്ല കട്ടിയായി വന്നു കഴിയുമ്പോൾ വീണ്ടും ചിക്കൻ കഷ്ണങ്ങൾ ഇതിലേക്കു ചേർക്കണം , പാഴ്സലി ചേർത്തു കൊടുത്തു സെർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക RecipeTin Eats