ഫ്രൈഡ് ബ്രഡ് സ്റ്റിക്‌സ്

ഈസിയായി തയ്യാറാക്കാവുന്ന ഒരു ചൈനീസ് സ്നാക്ക് റെസിപ്പി, ഫ്രൈഡ് ബ്രെഡ് സ്റ്റിക്സ്.

ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ

മൈദ -350 ഗ്രാം

ബേക്കിംഗ് പൗഡർ -10 ഗ്രാം

ബേക്കിംഗ് സോഡ -3 ഗ്രാം

തണുത്ത പാൽ -225 ഗ്രാം

ഉപ്പ്- 6 ഗ്രാം

വെജിറ്റബിൾ ഓയിൽ -12 ഗ്രാം

ഇത് തയ്യാറാക്കാനായി മൈദ യിലേക്ക് ഉപ്പ് ,ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡർ, ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക, തണുത്ത പാൽ ഒഴിച്ച് നന്നായി കുഴച്ചെടുക്കണം, അരമണിക്കൂർ മാറ്റി വെച്ചതിനു ശേഷം വീണ്ടും നല്ലതുപോലെ കുഴയ്ക്കണം, ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് നന്നായി റാപ് ചെയ്തതിനുശേഷം നാലുമണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക.ശേഷം വീണ്ടും കുഴക്കണം ഇതിനെ നീളത്തിൽ പരത്തി ചെറിയ കഷണങ്ങളായി മുറിച്ച് മാറ്റണം, ഒരു സ്റ്റിക്ക് എടുത്ത് നടുവിൽ നീളത്തിൽ അമർത്തി കൊടുക്കാം , ഒന്നിനുമുകളിലൊന്നായി വെച്ച് വീണ്ടും അമര്ത്തി കൊടുക്കുക, ഇങ്ങനെ ചെയ്തതിനു ശേഷം എണ്ണയിൽ ഫ്രൈ ചെയ്തെടുത്തു കഴിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinastar Channel