Advertisement

ഓവൻ ഇല്ലാതെ തയ്യാറാക്കിയ വാനില കസ്റ്റാർഡ് ക്രീം ബൺ

ഇതിനായി വേണ്ട ചേരുവകൾ

വാനില ക്രീം തയ്യാറാക്കാനായി

പാൽ -250ഗ്രാം

ബട്ടർ -20 ഗ്രാം

മുട്ടയുടെ മഞ്ഞ -3

പഞ്ചസാര- 50 ഗ്രാം

കോൺഫ്ലോർ -20 ഗ്രാം

വാനില പേസ്റ്റ് -അരടീസ്പൂൺ

മാവ് തയ്യാറാക്കാനായി

മൈദ -200 ഗ്രാം

പഞ്ചസാര -25 ഗ്രാം

ഇൻസ്റ്റൻഡ് യീസ്റ്റ് -3 ഗ്രാം

മുട്ടയുടെ മഞ്ഞ -ഒന്ന്

ചെറുചൂടുള്ള പാൽ- 100 ഗ്രാം

ബട്ടർ -20 ഗ്രാം

ആദ്യം ക്രീം തയ്യാറാക്കാം, ഇതിനായി ഒരു പാനിലേക്ക് പാൽ ഒഴിച്ചു കൊടുക്കുക, ഇതിലേക്ക് ബട്ടർ കൂടെ ചേർത്ത് കൊടുത്തു നന്നായി ചൂടാക്കി എടുക്കണം,ഒരു ബൗളിലേക്ക് മുട്ടയുടെ മഞ്ഞക്കരു ചേർത്ത് കൊടുക്കുക ഇതിലേക്ക് പഞ്ചസാരയും ചേർത്ത് ഒരു whisk ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യണം, ശേഷം കോൺഫ്ലോർ ചേർത്തു കൊടുക്കാം, മിക്സ് ചെയ്തതിനു ശേഷം പാൽ ഇതിലേക്ക് ചേർത്ത് കൊടുക്കണം, നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം ഇതിനെ ഒരു പാനിലേക്ക് അരിപ്പയിലൂടെ ഒഴിച്ചു കൊടുക്കാം, പാൻ അടുപ്പിൽ വെച്ച് കൊടുത്ത് അല്പം വാനില പേസ്റ്റ് ചേർത്ത് നല്ലതുപോലെ തിളപ്പിക്കണം , ഒപ്പം നന്നായി ഇളക്കി കൊടുക്കുകയും വേണം, നല്ല ക്രീമി ആയി വന്നാൽ തീ ഓഫ് ചെയ്ത് മാറ്റാം.

ഇനി മാവ് തയ്യാറാക്കാം, ഇതിനായി മൈദയിലേക്ക് പഞ്ചസാര, യീസ്റ്റ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക, ഒരു മുട്ടയുടെ മഞ്ഞ കൂടി ചേർക്കാം, ചെറുചൂടുള്ള പാൽ ചേർത്ത് നന്നായി കുഴച്ച് എടുക്കണം, ബട്ടർ ചേർത്ത് വീണ്ടും കുഴച്ച് നല്ല സോഫ്റ്റ് ആക്കി എടുക്കാം, കൗണ്ടർടോപ്പ് ലേക്ക് മാറ്റി വീണ്ടും നന്നായി കുഴച്ചതിനു ശേഷം എട്ടു ഭാഗങ്ങളായി മുറിക്കാം. ഓരോന്നും ചെറിയ ബോളുകൾ ആക്കി ചെറിയ റൗണ്ടിൽ പരത്തി എടുക്കണം ഇതിന് നടുവിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന കസ്റ്റാർഡ് ക്രീം വെച്ചുകൊടുത്തു ഒരു സൈഡിൽ നിന്നും മറ്റേ സൈഡിലേക്ക് മടക്കി കൊടുക്കാം.സൈഡ് നന്നായി ഒട്ടിച്ച്തിനുശേഷം അരമണിക്കൂർ മാറ്റിവെക്കണം, ശേഷം പാനിലേക്ക് വച്ച് രണ്ടു വശവും ചെറിയ തീയിൽ നന്നായി വേവിച്ചെടുക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Delmira Cooking