ചിക്കൻ ട്യൂബ്

കാണാൻ ട്യൂബ് പോലെയുള്ള ഒരു ഈവനിംഗ് സ്നാക്ക്.

കുറച്ചു ചിക്കനും ബ്രെഡ്ഡും ഉണ്ടെങ്കിൽ ആർക്കും തയ്യാറാക്കി എടുക്കാം

ഇതിനായി വേണ്ട ചേരുവകൾ

ബ്രെഡ്

ചിക്കൻ -300 ഗ്രാം

എണ്ണ -മൂന്ന് ടേബിൾ സ്പൂൺ

സവാള -1

ക്യാബേജ് -ഒരു കപ്പ്

ക്യാപ്സികം -അരക്കപ്പ്

കാരറ്റ്-1/3 കപ്പ്

മഞ്ഞൾപൊടി -അര ടീസ്പൂൺ

ഗരംമസാല -അര ടീസ്പൂൺ

കുരുമുളകുപൊടി -ഒരു ടീസ്പൂൺ

ഉപ്പ്

മയോണൈസ്

എഗ്ഗ് മിക്സ് തയ്യാറാക്കാൻ

മുട്ട – 2

പാൽ -മൂന്ന് ടേബിൾ സ്പൂൺ

ഉപ്പ് -രണ്ടു പിഞ്ചു

കുരുമുളകുപൊടി -കാൽ ടീസ്പൂൺ

ബട്ടർ

തയ്യാറാക്കുന്ന വിധം

ആദ്യം ഫില്ലിംഗ് തയ്യാറാക്കാം, ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം സവാള ചേർത്ത് വഴറ്റി കൊടുക്കാം, ശേഷം ക്യാബേജ്, ക്യാപ്സിക്കം ,കാരറ്റ് എന്നിവ ചേർത്ത് കൊടുക്കുക, ഇത് ഒരു രണ്ട് മിനിറ്റ് വേവിച്ചതിനു ശേഷം വേവിച്ചുടച്ച ചിക്കൻ ഇതിലേക്ക് ചേർക്കാം,രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം, അടുത്തതായി മസാലപ്പൊടികൾ ചേർക്കാം, നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം മൂടിവച്ച് അഞ്ചു മിനിറ്റ് വേവിക്കാം, ശേഷം ഫ്ളയിം ഓഫ് ചെയ്യാം. ചൂടാറിയതിനു ശേഷം മയോണൈസ് ചേർത്ത് മിക്സ് ചെയ്താൽ ഫില്ലിംഗ് റെഡിയായി.

അടുത്തതായി ഓരോ ബ്രഡ് സ്ലൈസ് എടുത്ത് സൈഡ് റിമൂവ് ചെയ്തതിനുശേഷം, ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് നന്നായി പരത്തി ഷീറ്റ് പോലെ ആക്കിയെടുക്കുക, ഇതിനകത്തേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് വെച്ച് റോൾ ചെയ്തെടുക്കണം, രണ്ടു സൈഡ് ഫില്ലിംഗ് നല്ലതുപോലെ വച്ച് കൊടുത്തതിനുശേഷം നല്ല ഷേപ്പ് ആക്കി എടുക്കാം.

ഒരു ബൗളിൽ മുട്ടയും, ഉപ്പും, പാലും,കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്യണം. ഒരു പാനിൽ ബട്ടർ തേച്ച് നല്ലതുപോലെ ചൂടാക്കുക, ഓരോ ട്യൂബുകളും എടുത്തു മുട്ടയുടെ മിക്സിൽ ഒന്ന് മുക്കിയതിനുശേഷം പാനിലേക്ക് വച്ച് കൊടുക്കാം, എല്ലാ വശവും നല്ലതുപോലെ ടോസ്റ്റ് ചെയ്തെടുത്ത് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NIDHASHAS KITCHEN