ഒരു ബാറ്റർ വെച്ച് അഞ്ച് തരത്തിലുള്ള ക്രിസ്പി പക്കോട തയ്യാറാക്കാം.
ചേരുവകൾ
ബാറ്റർ തയ്യാറാക്കാൻ
കടലമാവ് -രണ്ട് കപ്പ്
മഞ്ഞൾപൊടി
മുളകുപൊടി -ഒരു ടീസ്പൂൺ
കുരുമുളകുപൊടി -അര ടീസ്പൂൺ
അയമോദകം -അര ടീസ്പൂൺ
മല്ലിയില -അര ടീസ്പൂൺ
ബേക്കിംഗ് സോഡാ -ഒരു പിഞ്ച്
കോൺ സ്റ്റാർച്ച് -1 ടീസ്പൂൺ
മറ്റു ചേരുവകൾ
ഉരുളക്കിഴങ്ങ് വട്ടത്തിൽ അരിഞ്ഞത്
സവാള വട്ടത്തിൽ അരിഞ്ഞത്
സവാള പൊടി യായി അരിഞ്ഞത്
പച്ച മുളക്
പാലക്
വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം ബാറ്റെർ റെഡിയാക്കാം, അതിനായി ഒരു മിക്സിങ് ബൗളിലേക്ക് കടലമാവ്, മഞ്ഞൾപ്പൊടി, മുളകുപൊടി കുരുമുളകുപൊടി, അയമോദകം, മല്ലിയില, ബേക്കിംഗ് സോഡ, കോൺഫ്ലോർ എന്നിവ ചേർത്തു കൊടുത്തു മിക്സ് ചെയ്യുക, ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു മീഡിയം കട്ടിയായ ബാറ്റർ തയ്യാറാക്കാം, ഇതിലേക്ക് ചൂടായ എണ്ണ കൂടി ചേർത്ത് കൊടുത്തു മിക്സ് ചെയ്യണം, ശേഷം അരിഞ്ഞുവെച്ച പച്ചക്കറികൾ ഓരോന്നായി മുക്കിയെടുത്ത് എണ്ണയിലിട്ട് പൊരിച്ചെടുത്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking With Masuma
