മൈദ ,ഉരുളന്കിഴങ് എന്നിവ ചേർത്ത് തയ്യാറാക്കിയ ഒരു ഈസി സ്നാക്ക്, ഏതു നേരത്തും കഴിക്കാൻ സൂപ്പർ
ചേരുവകൾ
എണ്ണ -2 tsp
ജീരകം -1 tsp
കടുക് -1 tsp
സവാള -1
പച്ചമുളക് -2
വെളുത്തുള്ളി -4
ഉരുളൻകിഴങ്ങ് -1 വലുത്
മഞ്ഞൾപ്പൊടി -1 tsp
ഉപ്പ്
മംഗോ പൗഡർ -1/2 tsp
ഗരം മസാല -1 1/2 tsp
വെള്ളം
മൈദ -1/2 കപ്പ്
ഉപ്പ്
വെള്ളം
എണ്ണ ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് എണ്ണ ചേർത്ത് കൊടുക്കുക ,ഇതിലേക്ക് ജീരകവും, കടുകും ചേർത്ത് പൊടിച്ചെടുക്കണം, ഇനി സവാളയും ,പച്ചമുളകും, വെളുത്തുള്ളിയും, ചേർത്തു കൊടുക്കാം നന്നായി വഴറ്റിയതിനു ശേഷം ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞത് ചേർത്ത് മിക്സ് ചെയ്യാം, രണ്ടു മിനിറ്റോളം വഴറ്റിയതിനു ശേഷം ,മഞ്ഞൾ പൊടിയും, ഉപ്പും ചേർത്ത് ഒന്നുകൂടെ മിക്സ് ചെയ്യാം ,ശേഷം മാംഗോ പൗഡറും ഗരം മസാലയും ചേർത്തു കൊടുക്കാം. കുറച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്തതിനു ശേഷം നന്നായി വേവിക്കാൻ ആയി മൂടിവയ്ക്കാം. ഉരുളകിഴങ്ങു നല്ല സോഫ്റ്റ് ആയി ഉടഞ്ഞു വരുന്നതുവരെ വേവിക്കണം. ശേഷം ഒരു തവി ഉപയോഗിച്ച് നല്ലതുപോലെ ഉടച്ച് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം.ഇനി മൈദ ബാറ്ററി തയ്യാറാക്കാനായി, ഒരു ബൗളിൽ മൈദ എടുത്ത് അതിലേക്ക്, ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത് ലൂസായ ബാറ്റർ തയ്യാറാക്കി എടുക്കുക .ഒരു തവ ചൂടാക്കി ഓയിൽ പുരട്ടി, അതിനു ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ച് ചൂട് അഡ്ജസ്റ്റ് ചെയ്യണം, ഇതിലേക്ക് മൈദ ബാറ്റർ ഒഴിച്ചു കൊടുത്തു നല്ല നൈസ് ആയി പരത്തിയെടുക്കുക, രണ്ടുവശവും വേവിച്ചതിനു ശേഷം പ്ലേറ്റിലേക്ക് മാറ്റാം ഇതിനു നടുവിലായി ഉരുളന്കിഴങ് മിക്സ് വെച്ചുകൊടുത്തു നാല് സൈഡ് നിന്നും മടക്കി കൊടുക്കുക, എല്ലാ ദോശയും ഇതുപോലെ തയ്യാറാക്കി വയ്ക്കണം ,ശേഷം shallow ഫ്രൈ ചെയ്ത് എടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Indian Food Made Easy