റെഡ് വെൽവേറ്റ് മാർബിൾ കേക്ക്

Advertisement

റെഡ് വെൽവേറ്റ് മാർബിൾ കേക്ക് ഈസി ആയി ഡിസൈൻ ചെയ്യുന്ന വീഡിയോ കാണാം

ചേരുവകൾ

ബട്ടർ -250 gm

പഞ്ചസാര -200 gm

മുട്ട -5

വനില്ല എസ്സൻസ് =1 tsp

മിൽക്ക് മെയ്ഡ് -3 tbsp

മിൽക്ക് പൌഡർ -2 tbsp

മൈദ -250 gm

ബേക്കിങ് പൌഡർ -1 tsp

തൈര് -2 tbsp

കോകോ പൌഡർ =1 tsp

റെഡ് കളർ -1 tsp

കോകോ പൌഡർ -2 tbsp

ചോക്ലെറ്റ് emulco -1 tsp

തയ്യാറാക്കുന്ന വിധം

ആദ്യം കേക്ക് ബാറ്റെർ തയ്യാറാക്കണം,അതിനായി ഒരു ബൗളിലേക്ക് ബട്ടർ ചേർത്ത കൊടുക്കുക, അതിലേക്ക് പഞ്ചസാര കൂടെ ചേർത്ത ബീറ്റ് ചെയ്യണം , ശേഷം,മുട്ടയുടെ മഞ്ഞക്കരു ബാച്ചസ് ആയി ചേർത്ത് ബീറ്റ് ചെയ്തെടുക്കുക , പിന്നീട് മിൽക്‌മൈഡ് ഉം , വാനില എസ്സൻസും ചേർത്ത് വീണ്ടും ബീറ്റ് ചെയ്യണം , ഇനി ഇതിലോട്ടു , പാൽപ്പൊടിയും മൈദയും അരിച്ചു ചേർക്കണം, നന്നായി ഫോൾഡ് ചെയ്ത എടുക്കുക , മുട്ടയുടെ വെള്ളക്കരുവും പഞ്ചസാരയും വേറൊരു ബൗളിൽ ബീറ്റ് ചെയ്തു ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യണം , ഇപ്പോൾ കേക്ക് ബാറ്റർ റെഡി ആയി, ഇനി ഇതിനെ 3 ബൗളിലേക്ക് ഒരുപോലെ ഭാഗിച്ചു ഒഴിക്കുക, ഒരു ബൗളിൽ, തൈര്,ഫുഡ് കളർ , ചോക്കലേറ്റ് emulcio , കോകോ പൌഡർ എന്നിവ ചേർത്ത് മിക്സ് ചെയ്യുക, മറ്റൊരു ബൗളിൽ, കോകോ പൗഡറും, ചോക്കലേറ്റും മാത്രം ചേർക്കുക,മറ്റേതിൽ ഒന്നും ചേർക്കേണ്ട. കേക്ക് ടിനിലേക്ക് ബട്ടർ പേപ്പർ വച്ചുകൊടുത്തു കേക്ക് ബട്ടർ കുറെ ലയേഴ്‌സ് ആയി ഒഴിച്ച് കൊടുക്കണം , ഒരു ടൂത്ത്പിക്ക് വച്ച ഇളക്കുക , ഇനി ബേക്ക് ചെയ്തു എടുക്കാം .

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക mydapur Panas