കേരളത്തിലെ എല്ലാ ബജ്ജികടകളിലും കിട്ടുന്ന ഒരു പ്രധാന വിഭവമാണ് മുളകു ബജ്ജി. സാധാരണ കാണുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു മുളക് ബജ്ജിയാണ് നമ്മള് തയ്യാറാക്കുന്നത്. മുളകു ബജ്ജിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി, ഒരു മുളകു ബജ്ജി മസാലയാണ് ഇത്.
ചേരുവകകൾ
*ബാറ്റർ തയ്യാറാക്കാൻ*
കടലമാവ് – 2 കപ്പ്
അരിപ്പൊടി- 1/4 കപ്പ്
മഞ്ഞൾപ്പൊടി – 1/3 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
കായപ്പൊടി – 1/3 ടീസ്പൂൺ
ബേക്കിംഗ് സോഡാ
ഉപ്പ്
വെള്ളം
എണ്ണ (ബജ്ജി പൊരിച്ചെടുക്കാൻ)
ബജ്ജി മുളക്
*മസാല തയ്യാറാക്കാൻ*
സവാള – 3 (ചെറുതായി അരിഞ്ഞത്)
മുളകുപൊടി – 1/2 ടീസ്പൂൺ
ചാറ്റ് മസാല – 3/4 ടീസ്പൂൺ
നാരങ്ങ നീര്
ഉപ്പ്
തയ്യാറാക്കേണ്ട വിധം
ആദ്യം മുളക് പൊരിച്ചെടുക്കാനുള്ള ബാറ്റര്‍ തയ്യാറാക്കാം. ഇതിനായി കടലമാവിലേക്ക് അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും മുളക്പൊടിയും കായപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കുറേശെയായി വെള്ളം ചേര്‍ത്ത് ബാറ്റര്‍ തയ്യാറാക്കാം. ബാറ്ററിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡ കൂടി ചേര്‍ത്ത് കൊടുക്കാം. മുളക് എടുത്ത് അതിന് നടുക്കായി ചെറുതായി കീറി കൊടുത്ത ശേഷം ബാറ്ററില്‍ മുക്കി പൊരിച്ചെടുക്കുക. മസാല തയ്യാറാക്കാന്‍ സവാള ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് മുളക്പൊടി, ചാറ്റ് മസാല, ഉപ്പ്, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കാം. തയ്യാറാക്കി വെച്ചിരിക്കുന്ന മുളക് ബജ്ജിയുടെ നടുക്ക് കീറിയ ശേഷം ഈ മസാല നിറയ്ക്കുക. ശേഷം സേവ് കൂടി മുകളിലായി ഇട്ട് കൊടുക്കുക. നമ്മുടെ മുളക് ബജ്ജി മസാല റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുളക് ബജ്ജി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി RG & Soorya vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
