ഉത്സവദിനങ്ങളിൽ തയ്യാറാക്കുന്ന ഒരു മധുരമാണ് ബാദുഷ. രുചി ഏറെയുള്ള ഈ മധുരപലഹാരം എളുപ്പത്തിൽ വീട്ടിൽ ഉള്ള ചേരുവകൾ കൊണ്ട് തയ്യാറാക്കാം.
ചേരുവകൾ
മൈദ -രണ്ട് കപ്പ്
ബേക്കിംഗ് പൗഡർ- അര ടീസ്പൂൺ
ഉപ്പ് -ഒരു നുള്ള്
ബട്ടർ/നെയ്യ് ഉരുക്കിയത്- കാൽകപ്പ്
തൈര് -അര കപ്പ്
വെള്ളം- രണ്ട് ടേബിൾസ്പൂൺ
പഞ്ചസാര പാനിക് ആവശ്യമുള്ള ചേരുവകൾ
പഞ്ചസാര- ഒരു കപ്പ്
വെള്ളം -അരക്കപ്പ്
ഏലയ്ക്ക ചതച്ചത് അഞ്ചെണ്ണം
കുങ്കുമപ്പൂവ് പൂവ്-കാൽ ടീസ്പൂൺ
നാരങ്ങാനീര് -ഒരു ടീസ്പൂൺ
ആദ്യമായി ബാദുഷ ക്കുള്ള മാവ് തയ്യാറാക്കാം
മൈദ ബേക്കിംഗ് പൗഡർ ,ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കി വെക്കണം. ഇതിലേക്ക് ഉരുക്കിയ നെയ്യ് അല്ലെങ്കിൽ ബട്ടർ ചേർത്ത് പുട്ടുപൊടിക്ക് നനയ്ക്കുന്നത് പോലെ ഇളക്കി യോജിപ്പിച്ച് വെക്കുക.ഇതിലേക്ക് തൈരും വെള്ളവും ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക. 15 മിനിറ്റ് അടച്ചു വെക്കാം.ഈ സമയത്ത് പഞ്ചസാരപ്പാനി തയ്യാറാക്കാം. പഞ്ചസാര അരക്കപ്പ് വെള്ളവും, ചൂടു വെള്ളത്തിൽ കുതിർത്ത കുങ്കുമപ്പൂവും ,ഏലയ്ക്ക ചതച്ചതും,നാരങ്ങ നീരും ചേർത്ത് നന്നായി തിളപ്പിച്ച് ഒരു നൂൽ പരുവത്തിൽ ഉള്ള പാനി ആവുന്നതിനു തൊട്ടുമുൻപ് തീ ഓഫ് ചെയ്യണം.
തയ്യാറാക്കിവെച്ചിരിക്കുന്ന മാവിനെ 15 ഉരുളകൾ ആക്കി മാറ്റുക. ഓരോ ഉരുളയും കൈയിൽ വച്ച് പരത്തി നടുവിൽ ഒരു ചെറിയ തുള ഉണ്ടാക്കണം.ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി തീ വളരെ കുറച്ച് ബാദുഷ വറുത്തെടുക്കാം. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും കോരിയെടുത്ത് അപ്പോൾ തന്നെ പഞ്ചസാര പാനി യിലേക്ക് ഇട്ടു കൊടുക്കണം.(പഞ്ചസാര പാനിക് ചൂട് ഉണ്ടായിരിക്കണം).മൂന്നു മിനിറ്റോളം പഞ്ചസാരപ്പാനിയിൽ മുക്കിവെച്ച ശേഷം കോരിയെടുക്കാം.നുറുക്കിയ ബദാമും പിസ്തയും കൊണ്ട് അലങ്കരിക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബാദുഷ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalaruchi Malayala Ruchi മലയാള രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.