വായിലിട്ടാൽ അലിഞ്ഞു പോകും നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഈ ഹൽവ
നുറുക്ക് ഗോതമ്പ് -1 Cup
ശർക്കര – 250 gm
നാളികേര പാൽ – 1 1/2 cup
വെള്ളം – 2 cup
Nuts – 1/4 Cup
ഏലയ്ക്ക പൊടി – 1/2 tsp
നെയ്യ് – 1/4 cup
കഴുകി വൃത്തിയാക്കിയ നുറുക്ക് ഗോതമ്പ് 3 മണിക്കൂർ കുതിർത്തു വെയ്ക്കുക. ശേഷം 1 cup വെള്ളം ഒഴിച്ച് അരച്ചെടുക്കുക. അതിനു ശേഷം ഒരു അരിപ്പയിലൂടെ തരികളെല്ലാം മാറ്റി ഗോതമ്പിൻ്റെ പാൽ അരിച്ചെടുക്കുക. ഇങ്ങനെ രണ്ടോ മൂന്നോ തവണ അരിച്ചെടുക്കുമ്പോൾ ഗോതമ്പിൻ്റെ പാൽ തരികളൊന്നും ഇല്ലാതെ കിട്ടും. അതിനു ശേഷം 2 cup വെള്ളം കൂടി ഒഴിച്ച് നുറുക്ക് ഗോതമ്പിൻ്റെ പാൽ നന്നായി mix ചെയ്തെടുക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തിലേക്ക് നുറുക്ക് ഗോതമ്പിൻ്റെ പാൽ ഒഴിച്ച് കൊടുത്ത് തിളച്ചു വരുമ്പോൾ നാളികേര പാൽ ചേർത്തു കൊടുക്കുക. ശേഷം അരിച്ചു വെച്ചിരിക്കുന്ന ശർക്കരപ്പാനി കൂടി ചേർത്ത് നന്നായി mix ചെയ്ത് കട്ടിയായി വരുമ്പോൾ 1/4 cup നെയ്യ് കുറേശ്ശേ ഒഴിച്ചു കൊടുക്കുക.ഇതിലേക്ക് Chop ചെയ്ത nuts ഉം ഏലയ്ക്ക പൊടിയും ചേർത്തു കൊടുക്കുക. പാനിൻ്റെ side ൽ നിന്നും വിട്ടു വന്നു തുടങ്ങുമ്പോൾ നെയ്യ് തടവിയ ഒരു പാത്രത്തിൽ set ചെയ്യാൻ വെയ്ക്കാം. തണുത്തതിനു ശേഷം മുറിച്ചെടുക്കാവുന്നതാണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.