തക്കാളി ചോറ് (Tomato Rice)ഈ വ്യത്യസ്ത രീതിയിൽ മിക്കവാറും പേർ ഉണ്ടാക്കിനോക്കിയിരിക്കാൻ ഇടയില്ല ..അതും വീട്ടിലുള്ള സാധാ ingredients വച്ചു തന്നെ ഒരു കിടിലൻ രുചിക്കൂട്ട്.
ചേരുവകൾ
ബസുമതി /ഏതെങ്കിലും അരി -250g
സവാള -1
പച്ചമുളക് -2
തക്കാളി പഴുത്തത് -3
സൺഫ്ലവർ ഓയിൽ -2tbsp
മഞ്ഞൾപൊടി -1/4 tsp
ജീരകം -1/4 tsp
വെള്ളം -2 glass
മല്ലിയില .ഉപ്പ് -ആവശ്യത്തിന്
മസാല പൌഡർ ഉണ്ടാക്കാൻ
മല്ലി -4tsp
കറുവപ്പട്ട -1
കരയാമ്പൂ -3
വെളുത്തുള്ളി -6
ഇഞ്ചി -1 ചെറുത്
വറ്റൽമുളക് -7
ഉണ്ടാക്കുന്ന വിധം
അരി കഴുകി വെള്ളം വാലാൻ വക്കുക
മസാല പൊടിയുണ്ടാക്കാൻ ഒരു ചീനച്ചട്ടി ചൂടാക്കി ചേരുവകൾ ഡ്രൈ റോസ്സ്ട് ചെയ്തു ചെറുതായി തണുക്കുമ്പോൾ മിക്സിയിൽ പൊടിച്ചു മാറ്റി വക്കുക.ഒരു കുക്കറിൽ ഓയിൽ ഒഴിച്ച ചൂടാവുമ്പോൾ ജീരകം ചൂടാക്കി ,സവാള ,പച്ചമുളക് വഴറ്റുക ,മഞ്ഞള്പൊടിയിട്ട ശേഷം അരിഞ്ഞ തക്കാളിയിട്ടു സോഫ്റ്റ് ആകും വരെ മാത്രം വഴറ്റുക ,ഇതിലേക്ക് മസാല പൊടിച്ചത് എരിവ് അനുസരിച്ചു ചേർക്കുക ,മല്ലിയില ,ഉപ്പ് ഇട്ടു അതിലേക്കു കഴുകി വച്ച അരിയിട്ട് മിക്സ് ആക്കുക ,വെള്ളം ഒഴിച്ച് മിക്സ് ആക്കി മീഡിയം തീയിൽ ഒരു vistle അടിച്ചു ആവി പോയാൽ വിളമ്പാം 😊
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തക്കാളിചോറ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Liz-bee Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.