ബ്രഡ് ഉണ്ടോ ,എങ്കിൽ ബ്രേക്ഫാസ്റ്റിനും ഡിന്നറിനും വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ചു തന്നെ വളരേ ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ബോംബെ സാൻവിച് ഉണ്ടാക്കി എടുക്കാം .അതും 5 മിനുറ്റിൽ
ആവശ്യമായ സാധനങ്ങൾ
ബ്രഡ് -4 എണ്ണം
സാലഡ് വെള്ളരിയ്ക്ക
പുഴുങ്ങിയ കിഴങ്ങ്
സവാള
തക്കാളിയ്ക്ക
ബട്ടർ
കാപ്സികം
ചാട്ട് മസാല / ഗരം മസാല
ബ്രെഡിലോട്ടുള്ള ചട്ണി തയ്യാറാക്കാൻ
മല്ലി ഇല -ഒരു കപ്പ്
ഇഞ്ചി -3 എണ്ണം ചെറുത്
പച്ചമുളക് -3 എണ്ണം
ജീരകം -കാൽ ടീസ്പൂണ്
നാരങ്ങാ നീര് -1 ടേബിൾസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
വെള്ളം -4 ടേബിൾസ്പൂണ്
തയ്യാറാക്കേണ്ട വിധം
ചട്ണി തയ്യാറാക്കാൻ ചേരുവകൾ എല്ലാം കൂടെ നന്നായി അരച്ച് വെയ്ക്കുക
ബ്രെഡിൽ ബട്ടർ തേയ്ച്ചു പിടിപ്പിയ്ക്കുക.പുഴുങ്ങിയ കിഴങ്ങ് സ്ലൈസ്സ് ആയിട്ടോ ഗ്രേറ്റ് ചെയ്തിട്ടോ വെയ്ക്കണം ,അതിനകത്തോട്ടു ഒരു ടീസ്പൂൺ ബട്ടർ , കാൽ ടീസ്പൂൺ ഉപ്പു ഇട്ടു കൊടുത്തു മിക്സ് ചെയുക
ബ്രെഡിലോട്ട് ചട്ണി തേച്ചു കൊടുക്കുക.ഉരുളക്കിഴങ്ങു അടുത്ത ഫില്ലിങ്സ് ആയിട്ട് വെച്ച് കൊടുക്കുക
കുറച്ചു ചാട്ട് മസാലയോ ഗരം മസാലയോ വിതറുക. അതിലോട്ടു എടുത്തു വെച്ചിരിയ്ക്കുന്ന പച്ചക്കറികൾ ചേർത്ത് കൊടുത്തതിനു ശേഷം അടുത്തൊരു ബ്രെഡിലോട്ട് ചട്ണിയും ബട്ടറും തേയ്ച്ചു കൊടുത്തു മുകളിലോട്ടു വെച്ചുകൊടുക്കുക.ഇനി ഒരു ഗ്രിൽപാനോ ദോശക്കല്ലോ എടുത്തു ചൂടാകുമ്പോൾ ബ്രഡ് ഇട്ടു കൊടുത്തു രണ്ടുവശവും ബ്രൗൺ കളർ ആകുന്നത് വരെ മൊരിയിച്ചു എടുക്കുക. വിളമ്പുമ്പോൾ ചട്ട്ണിയോ ബട്ടർ ഓ ചേർക്കാം. സാൻവിച് റെഡി
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സാൻവിച് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി RED PepperSpice ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.