ചോറിനു കൂട്ടാൻ ചുരക്ക കൊണ്ട് നല്ല ടേസ്റ്റി ആയ ഒരു കറി ഉണ്ടാക്കിയാലോ

Advertisement

ചോറിനു കൂട്ടാൻ ചുരക്ക കൊണ്ട് നല്ല ടേസ്റ്റി ആയ ഒരു കറി ഉണ്ടാക്കിയാലോ.ചുരക്ക ശരീരത്തിന് വളരെ നല്ലതാണ്. ഇതിൽ ധാരാളം വെള്ളം ഉണ്ട്. ശരീരത്തിന്റെ ചൂട് മാറ്റി തണുപ്പിക്കും. കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ ഇഷ്ടപ്പെടുന്ന കറി എങ്ങനെ ഉണ്ടാക്കുന്ന എന്ന് നോക്കിയാലോ.
ചുരക്ക തൊലി കളഞ്ഞ് കഴുകി ചെറിയ ചതുരം ആക്കി കട്ട് ചെയ്തു എടുക്കാം. ചുരക്ക കൂടെ പരിപ്പും കൂടി ആണ് വേവിച്ച് ഉണ്ടാക്കുന്നത്. കുക്കറിൽ 1/2 കപ്പ് പരിപ്പ് കഴുകി എടുക്കാം. അതിലേക്ക് ചുരക്ക ചേർക്കാം. 1/4 കഷ്ണം തക്കാളി , സവോള ,2 പച്ച മുളക് ,1/4 tsp മഞ്ഞൾ പൊടി , ഉപ്പ് എന്നിവ ചേർത്ത് കൊടുക്കാം.

1 .5 കപ്പ് വെള്ളം കൂടി ഒഴിച്ച് കുക്കർ അടച്ച് സ്റ്റൗ ഓൺ ആകി അതിൽ വെച്ച് കൊടുക്കാം. 2 വിസിൽ വരുന്ന വരെ വേവിക്കുക. വേവിച്ചത് ശേഷം ഒരു ചട്ടിയിലേക്ക്‌ ഒഴിച്ച് കൊടുക്കാം. ഇനി വേണ്ടത് തേങ്ങ അരപ്പ് ആണ്. മിക്സി ജാർ എടുത്ത് അതിലേക്ക് 3/4 കപ്പ് തേങ്ങ എടുക്കാം. 1/4 tsp മഞ്ഞൾ പൊടി, മുളക് പൊടി , 1 tsp ജീരകം ,2 tbsp വെള്ളം ഒഴിച്ച് നന്നായി അരച്ച് എടുക്കണം. അരപ്പ് ചട്ടിയിലേക്ക് ഒഴിച്ച് കൊടുക്കാം. ജാർ കുറച്ച് വെള്ളം കൂടി ഒഴിച്ച് അതും ചട്ടിയിൽ ഒഴിച്ച് കൊടുക്കാം. ചെറു തീയിൽ വെച്ച് കുറുക്കി എടുക്കുക. വറുത്ത് ഇടാൻ വേണ്ടി 1 പാനിൽ വെളിച്ചെണ്ണ. ഒഴിച്ച് കടുക് പൊട്ടിക്കുക. ചെറിയ ഉള്ളി ചെറുതായി കട്ട് ചെയ്ത് , ചുവന്ന മുളക് , കറവേപ്പിലയും ചേർത്ത് അത് കറിലെക് ഒഴിച്ച് കൊടുക്കാം. വളരെ ടേസ്റ്റി ആയ ഈ കറി എല്ലാവരും ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.