ഇന്ന് നമുക്ക് ഗോതമ്പു നുറുക്ക് വെച്ച് ഒരു ഹൽവ ഉണ്ടാക്കിയാലോ.
ചേരുവകൾ
ഗോതമ്പു നുറുക്ക്-1cup
തേങ്ങ പാൽ -1/2cup
ശർക്കര 7cubes
നെയ്യ് -4tsp
അണ്ടിപ്പരിപ്പ്
ഉണ്ടാക്കുന്ന വിധം
ആദ്യം തന്നെ നുറുക്കുഗോതമ്പ് വെള്ളത്തിൽ 3 മണിക്കൂർ നന്നായി കുതിർത്ത് വെക്കുക. ഇനി ഇത് നന്നായി കഴുകി മിക്സിയുടെ ജാറിൽ ഇട്ട് മുക്കാൽ ഗ്ലാസ് വെള്ളമൊഴിച്ച് നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ഇനി ഇതിലൂടെ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചിട്ട് കൈ വെച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഇതൊരു മൂന്നു തവണ അരിപ്പയിൽ കൂടി അരിച്ചെടുക്കാം. മറ്റൊരു പാത്രത്തിൽ ഇതിനാവശ്യമായ ശർക്കരപ്പാനി റെഡിയാക്കി വെക്കാം. നമ്മള് അരിച്ചുമാറ്റി വെച്ച പാൽ നന്നായിട്ട് ഒന്ന് ചൂടാക്കുക. പാലൊന്ന് ചൂടായി വരുമ്പോൾ ശർക്കര പാനിയും അരക്കപ്പ് തേങ്ങാപ്പാൽ ഇതിൽ ഒഴിച്ച് കൊടുക്കാം. നന്നായിട്ട് ഒന്ന് കുറിക്ക് വരുന്നതിനനുസരിച്ച് നെയ്യും അണ്ടിപരിപ്പും ചേർത്ത് കൊടുക്കുക. ഹൽവയുടെ പാകത്തിൽ ആയിക്കഴിഞ്ഞാൽ ചൂടോടുകൂടി ഹൽവ ട്രേ യിലോട്ട് മാറ്റി കൊടുക്കുക. രണ്ടുമണിക്കൂർ റസ്റ്റ് ചെയ്തത്തിനു നു ശേഷം ഉപയോഗിക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.