വ്യത്യസ്തമായ രുചിയിൽ പനീർ മട്ടർ മസാല

വ്യത്യസ്തമായ രുചിയിൽ പനീർ മട്ടർ മസാല

ചേരുവകൾ

· പനീർ200 ഗ്രാം

· മട്ടർ ഒന്നര കപ്പ് (ഗ്രീൻ പീസ് )

· പട്ട ഒരു പീസ്

· ഗ്രാമ്പൂ രണ്ടെണ്ണം

· ഏലക്കായ രണ്ടെണ്ണം

· സവാള രണ്ടെണ്ണം

· ഇഞ്ചി ഒരു ടീസ്പൂൺ

· വെളുത്തുള്ളി ഒരു ടീസ്പൂൺ

· പച്ചമുളക് 3 എണ്ണം

· തക്കാളി 3 എണ്ണം (മീഡിയം സൈസ് )

· മഞ്ഞൾ പൊടി അര ടീസ്പൂൺ

· മല്ലിപൊടി രണ്ടു ടീസ്പൂൺ

· കാശ്മീരി മുളക് പൊടി രണ്ടു ടീസ്പൂൺ

· മുളകുപൊടി ഒന്നര ടീസ്പൂൺ

· ഗരം മസാല ഒരു ടീസ്പൂൺ

· ഓയിൽ രണ്ടു ടേബിൾസ്പൂൺ

· ഉപ്പു ആവശ്യത്തിന്

· ചൂട് വെള്ളം ആവശ്യത്തിന്

· മല്ലി ഇല ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ പട്ട, ഗ്രാമ്പു,ഏലക്കായ എന്നിവ ഇട്ടു പൊട്ടിക്കഴിഞ്ഞു സവാള ,ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളകും കുറച്ചു ഉപ്പും കൂടി ചേർത്ത് നന്നായി വഴറ്റുക .ഇതിലേക്ക് മഞ്ഞൾ പൊടി ,മല്ലിപൊടി ,കാശ്മീരി മുളകുപൊടി ,മുളകുപൊടി എന്നിവ ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക .ഇതിലേക്ക് തക്കാളി പ്യൂരീ ചേർത്ത് നന്നായി വഴറ്റിയ ശേഷം ആവശ്യത്തിന് ചൂട് വെള്ളം ചേർത്ത് കൊടുക്കുക .ചൂട് വെള്ളം തിളക്കുമ്പോൾ മട്ടർ ചേർത്ത് കുറച്ചു ഉപ്പും ചേർത്ത് പാൻ മൂടി വച്ച് മട്ടർ പകുതി വേവ് ആകുന്ന വരെ പാൻ മൂടി വെക്കുക .മട്ടർ പകുതി വേവായാൽ പനീർ കൂടി ചേർത്ത് പാൻ അടച്ചു വെച്ച് വേവിക്കുക .പനീർ സോഫ്റ്റ് ആയാൽ ഗരം മസാലയും മല്ലിയിലയും ചേർത്ത് സ്റ്റോവ് ഓഫ് ചെയ്യാം .അങിനെ നമ്മുടെ പനീർ മട്ടർ മസാല റെഡി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ മട്ടർ മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായിBincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.