ജോലിക്കാർക്കും മടിയന്മാർക്കും ഹെൽത്തി ഭക്ഷണ പ്രേമികൾക്കും വേണ്ടി തേങ്ങ ചേർക്കാതെ വെറും 5 മിനുട്ടിൽ ഒരു ക്യാബേജ് തോരൻ.അതും നിങ്ങൾ ഇത് വരെ ചെയ്തിട്ടില്ലാത്ത രീതിയിലും രുചിയിലും.
ചേരുവകൾ
ക്യാബേജ്
ഉഴുന്ന് -2 സ്പൂൺ
കടല പരിപ്പ് -2സ്പൂൺ
കടുക് -1/2 സ്പൂൺ
വറ്റൽ മുളക് -1
ചെറിയ ഉള്ളി -4
മഞ്ഞൾ പൊടി -1/2 സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
എണ്ണ -1സ്പൂൺ
കറിവേപ്പില
തയ്യാറാക്കുന്ന വിധം
1)ഒരു ചെറിയ പാനിൽ ഒരു സ്പൂൺ ഉഴുന്നും ഒരു സ്പൂൺ കടല പരിപ്പും 1/4സ്പൂൺ ഉപ്പും ഇട്ട് ചൂടാക്കി പൊടിച്ചു എടുക്കുക
2)ഒരു പാനിൽ എണ്ണ ഒഴിച്, കടുക് കടല പരിപ്പ്, ഉഴുന്ന്, വറ്റൽ മുളക്, കറിവേപ്പില ഉള്ളി ചേർത്ത് വഴറ്റുക
3)മഞ്ഞൾ പൊടി 1/4 സ്പൂൺ ചേർത്ത് യോജിപ്പിക്കുക, ശേഷം ക്യാബേജ് കൂടി ചേർത്ത് 3 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക
4)ഇതിലൊട്ട് 3 സ്പൂൺ ഉഴുന്ന് കടല പരിപ്പ് പൊടിച്ചത് ചേർത്ത് കൊടുത്ത് ഒരു മിനിറ്റ് ചെറു തീയിൽ വേവിച്ചാൽ ഒരു പുതിയ രുചിയിൽ വളരെ എളുപ്പത്തിൽ ക്യാബേജ് തോരൻ റെഡി
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാബേജ് തോരൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nuba’ s share ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.