അരിയും ഉഴുന്നും അരക്കാതെ തന്നെ മിനിറ്റുകൾക്കുള്ളിൽ റവ വച്ചു എങ്ങനെ ഒരു സോഫ്റ്റായ ഇഡലി ഉണ്ടാക്കാം എന്നു നോക്കാം..

അരിയും ഉഴുന്നും അരക്കാതെ തന്നെ മിനിറ്റുകൾക്കുള്ളിൽ റവ വച്ചു എങ്ങനെ ഒരു സോഫ്റ്റായ ഇഡലി ഉണ്ടാക്കാം എന്നു നോക്കാം..

ചേരുവകൾ :

1. വറുത്ത റവ – 1കപ്പ്

2. തൈര് – 1/2 കപ്പ്

3. ഉഴുന്ന് പരിപ്പ് – 1 ടീസ്പൂൺ

4.മല്ലിയില അരിഞ്ഞത് – 3 ടീസ്പൂൺ

5.കറിവേപ്പില – 2 തണ്ട്

6.ക്യാരറ്റ് ചീകിയത് -1/4 കപ്പ്

7.ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂൺ

8.പച്ച മുളക് അരിഞ്ഞത് – 2 എണ്ണം

9.കായപ്പൊടി – 1/4 ടീസ്പൂൺ

10.നെയ്യ് – 1 ടീസ്പൂൺ

11. അണ്ടിപ്പരിപ്പ് -8 to 10 എണ്ണം

12.എണ്ണ – 1 ടീസ്പൂൺ

13.കടുക് – 1 ടീസ്പൂൺ

14.ഉപ്പ് – ആവശ്യത്തിന്

15.വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്നവിധം :

1.ഒരു പാത്രത്തിലേക്ക് റവ, തൈര്, ഉപ്പ് എന്നിവ ഇട്ടു നന്നായി മിക്സ്‌ ചെയ്യുക. കുറച്ചു കുറച്ചു വെള്ളം ഒഴിച്ച് ഇഡ്ലി മാവ് രൂപത്തിലാക്കി എടുക്കുക.

2. 20 മിനിട്ടു അടച്ചു വക്കുക.

3.ഒരു പാൻ ചൂടാക്കി അതിലേക്കു 1 ടീസ്പൂൺ നെയ്യ് ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്കു കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞത് ഇട്ടു മൂപ്പിച്ചെടുക്കുക. തീ അണക്കുന്ന മുന്നേ കായപ്പൊടി ഇട്ടു ഒന്ന് ചൂടാക്കുക.

4.തയ്യാറാക്കി വച്ചിരിക്കുന്ന മാവിലേക്കു ഇടുക. ചീകി വച്ചിരിക്കുന്ന ക്യാരറ്റും, അരിഞ്ഞു വച്ച മല്ലിയിലയും ഇട്ടു നന്നായി ഇളക്കുക.

5. ഇഡ്ലി തട്ടിന്റെ ഓരോ കുഴിയിലും എണ്ണ ആക്കിട്ട് മാവ് ഒഴിച്ചു കൊടുക്കുക.

6.ഇഡ്ലി പത്രത്തിൽ 20 മിനിട്ടു മീഡിയം തീയിൽ വേവിച്ചെടുക്കുക.

7.ചട്ണി, ചമ്മന്തി എന്നിവ കൂട്ടി ചൂടോടെ വിളമ്പാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റായ ഇഡലി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി TASTY TREASURES ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.