Blog

  • കുഞ്ഞിപ്പത്തില്

    നാദാപുരത്ത് കാരുടെ സ്പെഷ്യൽ തന്നെ ആയിക്കോട്ടെ അല്ലേ കുഞ്ഞിപ്പത്തിൽ ആണ്  ഐറ്റെംസ് റംസാനിൽ ഒക്കെ സുലഭമായി ഉണ്ടാക്കുന്ന ഐറ്റെംസ് ആണ് കേട്ടോ 😀 ചിക്കൻ ബീഫ് എന്നിവ ഇട്ട് ഉണ്ടാക്കിയാൽ best ആണ് ഞമ്മ ഇവിടെ ചിക്കൻ ഇട്ടത് ആണ് കേട്ടോ 😀

     

    കുഞ്ഞിപ്പത്തില്

    ചിക്കൻ- അര കിലോ
    സവാള – 2 എണ്ണം
    തക്കാളി – 1
    ഇഞ്ചി – വലിയകഷണം
    പച്ചമുളക് – 2
    വെളുത്തുള്ളി – 8 അല്ലി
    മഞ്ഞള് പൊടി – അര ടീസ്പൂണ്
    മുളക് പൊടി – ഒരു ടീസ്പൂണ്
    ഗരം മസാല – ഒരു ടീസ്പൂണ്
    കുരുമുളക് പൊടി – ഒരു ടേബിള് സ്പൂണ് തേങ്ങ – ഒന്നര കപ്പ്
    ചെറിയ ഉള്ളി – രണ്ടെണ്ണം
    കറിവേപ്പില എണ്ണ ഉപ്പു
    ഉണ്ടാക്കുന്ന വിധം
    FB_IMG_1472114895418

    1 .പുഴുങ്ങലരി ചൂട് വെള്ളത്തില് കുതിര്ത്തു വെക്കുക (കുറഞ്ഞത് രണ്ടു മണിക്കൂര് )

    2 .കഴുകി വൃത്തിയാക്കി ആവശ്യത്തിനു വെള്ളം ചേര്ത്ത് മിക്സിയിലോ ഗ്രൈണ്ടാരിലോ നന്നായി അരച്ചെടുക്കുക

    3 . അതില് നിന്നും ചെറിയ ഉരുളകള് എടുത്ത് അര സെന്റമീറ്റര് വ്യാസത്തില് ഇടതു കയ്യില് വെച്ച് ഉരുട്ടി വലത്തെകയ്യുടെ ചൂണ്ടുവിരല് കൊണ്ട് അമര്ത്തി ( ബട്ടണ് രൂപത്തില് )പരത്തി എടുക്കുക

    4 .ഇങ്ങനെ പരതിയെടുത്ത കുഞ്ഞിപ്പതിലുകള് ആവിയില് വേവിച്ചെടുക്കുക

    (അരിക്ക് പകരം അരിപ്പൊടി കുഴച്ചും ഇതുണ്ടാക്കം )

    5 .ഒരു പാത്രത്തില് എണ്ണ ഒഴിച്ച് നീളത്തിലരിഞ്ഞ സവാള ചേര്ത്ത് വഴറ്റുക .
    FB_IMG_1472114912318

    6 .നിറം മാറി തുടങ്ങുമ്പോള് ഇഞ്ചി , വെളുത്തുള്ളി,പച്ചമുളക്,.എന്നിവ ചതച്ചു ചേര്ക്കുക .

    7 .ഇതിലേക് തക്കാളി ചേര്ത്ത് നന്നായി വഴറ്റി മഞ്ഞള് ,മുളക്,ഗരം മസാല ,കുരുമുളക് എന്നിവ ആവശ്യത്തിന് ഉപ്പും ചേര്ത്ത് ഇളക്കുക .

    8 .ഇതിലേക് ഒരു കപ്പ് വെള്ളം ഒഴിച് ചെറുതായി മുറിച്ചു വൃത്തിയാക്കിയ ചിക്കനും ചേര്ത്ത് അല്പസമയം അടച്ചു വെച്ച് വേവിക്കുക .

    9 .ഒരു ജ്യൂസ് മിക്സിയില് തേങ്ങയും ചെരിയുള്ളിയും അര ടീസ്പൂണ് മഞ്ഞള് പൊടിയും ചേര്ത്ത് ചമ്മന്തി പരുവത്തില് അരചെടുത്ത് ചിക്കന് മിക്സില് ചേര്ക്കുക .

    10 .തിളച്ചു തുടങ്ങുമ്പോള് വേവിച്ചു വെച്ച കുഞ്ഞിപത്തില് ചേര്ത്ത് അടച്ചു വെച്ച് അഞ്ചു മിനിറ്റ് വേവിച്ചു വാങ്ങാം സംഗതി ടോപ്പ് ആണ് 😀
    #tasty food,#chicken,#homemad

  • നാടൻ ചെമ്മീൻ റോസ്റ്റ് – KERALA STYLE PRAWN ROAST

    ചേരുവകൾ

    ചെമ്മീൻ – അരക്കിലോ

    വറ്റൽ മുളക് – 6 എണ്ണം

    മല്ലി – 2 ടീസ്പൂൺ

    മഞ്ഞൾപൊടി – 1 ടീസ്പൂൺ

    ഇഞ്ചി – ഒരു ചെറിയ കഷണം

    വെളുത്തുള്ളി – ഒന്ന്/ രണ്ട് അല്ലി

    പുളി – ഒരു ചെറിയ കഷണം

    കറിവേപ്പില – 4 ഇതൾ

    ചെറിയ ഉള്ളി പൊടിയായി അരിഞ്ഞത് – 5 എണ്ണം

    ചെറുനാരങ്ങാ നീര് – 1 ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം:

    മുകളിൽ പറഞ്ഞ മസാലകളും കറിവേപ്പിലയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ചെമ്മീൻ വൃത്തിയാക്കി അതിൽ അര ടീസ്പൂൺ ചെറുനാരങ്ങാ നീര്, ഉപ്പ്, മസാലകൂട്ട്, ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി, നീളത്തിൽ അരിഞ്ഞ പച്ചമുളക് എന്നിവ ചേർത്ത് അര മണിക്കൂർ വെക്കുക. ഈ കൂട്ട് ഒരു നോൺസ്റ്റിക് പാനിൽ 2 സ്പൂൺ വെള്ളം ഒഴിച്ച് നന്നായി വെള്ളം വറ്റും വരെ വേവിക്കണം. വെള്ളം വറ്റി വരുമ്പോൾ അതിൽ കുറച്ച് വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക. ഇങ്ങനെ 2-3 തവണ ഫ്രൈ ആകും വരെ ആവർത്തിക്കുക. നല്ല ലൈറ്റ് ബ്ലാക്ക് കളർ ആകുമ്പോൾ തീ അണക്കാം. കറിവേപ്പില കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പാം
    #prawn #roast

  • പാലട പ്രഥമന്‍

    പാലട… നാവില്‍ പട പട

    10 കപ്പ് പായസത്തിന്

    ചെമ്പാ പച്ചരി 150 ഗ്രാം

    പാല്‍ രണ്ടു ലിറ്റര്‍

    പഞ്ചസാര 200 ഗ്രാം

    നെയ്യ് 50 ഗ്രാം

    വെണ്ണ 50 ഗ്രാം

    ഏലയ്ക്കാപ്പൊടി ഒരു ഗ്രാം

    വെള്ളം രണ്ടു ലിറ്റര്‍

    വാഴയില 10 എണ്ണം

    ചെമ്പാ പച്ചരി വൃത്തിയായി കഴുകി വെള്ളത്തില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കുക. ഇല കീറി തുടച്ചുവെക്കുക. വെള്ളത്തില്‍ കുതിര്‍ത്ത അരി ഊറ്റി അരച്ചെടുക്കുക. വൃത്തിയാക്കിയ ഇലയില്‍ നേര്‍മയായി അരച്ച മാവില്‍ കുറച്ച് പഞ്ചസാരയും നെയ്യും ചേര്‍ത്ത് ഇളക്കുക. കട്ടി കൂടുതലാണെങ്കില്‍ കുറച്ച് വെള്ളം ഒഴിച്ച് ഇലയില്‍ പരത്തിയെടുക്കുക. തിളച്ച വെള്ളത്തില്‍ ഇലയില്‍ പരത്തിയ അട കെട്ടി രണ്ടോ മൂന്നോ ഇലകളായി ചേര്‍ത്തു കെട്ടി ഇടുക. അട കലങ്ങാതെ ഇരിക്കാന്‍ വേണ്ടിയാണിത്. നന്നായി വേവിച്ചതിനുശേഷം പച്ച വെള്ളത്തില്‍ തണുപ്പിച്ച് അട വേര്‍പെടുത്തുക. വേവിച്ച അടകള്‍ ചെറുകഷണങ്ങളായി മാറ്റി വെക്കുക.

    [Put it in the water for three hours and washed clean of copper ricr. Clean  torn leaves. Fry the rice soaked in water and drain. Cleaned of hydrocarbons leaf paste and mix with sugar and ghee, and hid in a few. Floring the thin leaf, except for a few more water. It is caused by boiling in water, leaf, LOAF added up into two or three leaves. Cake may be troubling. Well cocking the separation of the green cake cooling of the water. Put the cooked cakes and small.]

    ഉരുളിയില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളത്തില്‍ രണ്ടു ലിറ്റര്‍ പാല്‍ ഒഴിച്ച് തിളപ്പിക്കുക. ഒരു മണിക്കൂറോളം പാട പിടിക്കാതെ തിളപ്പിക്കുക. അതില്‍ പഞ്ചസാരയും ചേര്‍ക്കുക. കളര്‍ മാറി പാലും പഞ്ചസാരയും കുറുകിവരുമ്പോള്‍ നുറുക്കിയ അട ചേര്‍ത്ത് തിളപ്പിക്കുക. 30 മിനുട്ട് കഴിയുമ്പോള്‍ വെണ്ണയും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക. പാലടപ്രഥമന്‍ തയ്യാറായി.

    Liters of water to a boil in a pan. Pour the boiling water and boil two liters of milk. Skim milk and boil for about an hour back. Add the sugar in it. Color became a boil breaking the cake mixed with milk and sugar, heating. After 30 minutes, add the butter and cardamon.


     

  • jack cake_ചക്ക അട

    ചക്ക അട

    ചേരുവകള്‍

    വരിക്കച്ചക്ക -1 കിലോ  jack froot

    അരി-അര കിലോ  rice

    ശര്‍ക്കര -750 ഗ്രാം  jaggery

    തേങ്ങ -1 coconut

    ചുക്ക് പൊടിച്ചത് -അര ടീസ്പൂണ്‍  ginger powder

    ജീരകം പൊടിച്ചത് -അര ടീസ്പൂണ്‍  cuming powder

    നെയ്യ് -100 ഗ്രാം ghee

    പാകം ചെയ്യുന്ന വിധം

     

    ചക്കച്ചുള വൃത്തിയാക്കി കുരുകളഞ്ഞ് കൊത്തിയരിയുക.ഇത് ഉരുളിയിലിട്ടു വെള്ളം ചേര്‍ത്ത് വേവിക്കണം.

    ഇതില്‍ ശര്‍ക്കരയിട്ട് പാവുകാച്ചണം.പാവ് മുറുകി വരുമ്പോള്‍ തേങ്ങ തിരുമ്മിയതും ചുക്ക്,ജീരകം എന്നിവ പൊടിച്ചതും നെയ്യും ചേര്‍ത്തിളക്കുക.നന്നായി വരട്ടിയെടുക്കുക.അരിപ്പൊടി നെയ്യും വെള്ളവും ചേര്‍ത്ത് കൈകൊണ്ട് കുഴച്ചെടുക്കുക.വട്ടയിലയില്‍ ഈ മാവ് അല്പം വെച്ച് ചെറിയ കനത്തില്‍ പരത്തിയശേഷം

    ചക്കവരട്ടിയതും നടുവില്‍ വെച്ച് ഇല മടക്കുക.ഈ അടകള്‍ അപ്പച്ചെമ്പില്‍ വെച്ച് ആവിയില്‍ വേവിച്ചെടുക്കുക.

     

     

    #jack cake


    #Ingredient

    # jaggery

    #coconut -1# ghee#coconut #ginger, #cumin seeds # small, densely  #dough by hand, #adding a little powdered weave,# water weave # Steam-cook the leaves in the middle of അപ്പച്ചെമ്പിൽ മടക്കുക.ഈ and cakes.

  • Homemade Biscuit

    ഗോതമ്പ് ബദാം ബിസ്കറ്റ്
    ഗോതമ്പ് പൊടി – 1 കപ്പ്‌
    പഞ്ചസാര – 1/2 കപ്പ്‌
    വെണ്ണ – 1/2 കപ്പ്‌
    ഏലക്കായ പൊടി – 1 tsp
    ബദാം പൊടിച്ചത് – 1/4 കപ്പ്‌
    cashew ( നുറുക്കിയത്) – ആവശ്യത്തിന്
    പാൽ – ആവശ്യത്തിന്
    ഉപ്പ് -1/2 tsp

    പാൽ ഒഴികെയുള്ള എല്ലാ ചേരുവകളും നന്നായി മിക്സ്‌ ചെയ്യുക. അത് ഏകദേശം ഒരു ചപ്പാത്തി മാവു പോലെ നന്നായി മിക്സ്‌ ആകണം. ആവശ്യമെങ്കിൽ കുറച്ചു പാൽ ചേര്ക്കാം. (ഞാൻ ഒരു 2 സ്പൂണ്‍ ചേർത്തിരുന്നു) . ഇനി ഇതിൽ നിന്ന് നെല്ലിക വലിപ്പം ഉള്ള ഉരുളകൾ ആക്കി baking trayil വെച്ച് കൈ കൊണ്ട് ചെറുതായി ഒന്ന് അമർത്തുക. ഇനി ഇത് 180^c യിൽ ചൂടാക്കിയ ഓവനിൽ വെച്ച് ഒരു 15-20 minute bake ചെയ്യുക. ( മുകൾ ഭാഗം ഒരു ലൈറ്റ് ബ്രൌണ്‍ ആയാൽ മതി. ) ovenil നിന് പുറത്തേക്കു എടുത്ത് ഒന്ന് തണുക്കുന്നത് വരെ trayil തന്നെ വെക്കണം.
    homemade ബിസ്കറ്റ് റെഡി

  • നേന്ത്രപഴം പുളിശ്ശേരി

    നേന്ത്രപഴം പുളിശ്ശേരി

    ചേരുവകൾ

    ****************

    നേന്ത്രപഴം :- 1 വലുത്

    പച്ചമുളക് :-4

    തേങ്ങ. :- 1.5 റ്റീകപ്പ്

    ജീരകം :-1,നുള്ള്

    മഞ്ഞൾ പൊടി :-1/4 റ്റീസ്പൂൺ

    മുളക് പൊടി :-1/2 റ്റീസ്പൂൺ

    ഉലുവാപൊടി :-3 നുള്ള്

    കുരുമുളക് പൊടി :-2 നുള്ള്

    ഉലുവ. (Optional):-2 നുള്ള്

    വറ്റൽമുളക് :-3

    കറിവേപ്പില :-2 തണ്ട്

    കടുക്,എണ്ണ ,ഉപ്പ്:-പാകത്തിനു

    തൈരു (മീഡിയം പുളി ഉള്ളത്) :-1.5 -2 റ്റീകപ്പ്

    ngredients

    ****************

    Bnan: – 1-Large

    Green: -4

    Coconuts. : – 1.5 tee cup

    Cumin seeds: 1, pinch

    Turmeric powder: -1/4 tp

    Chilli powder: -1/2 tp

    Fenugreek powder: -3 pinch

    Pepper powder, pinch -2

    Fenugreek. (Optional): – 2 pinch

    Chilli: -3

    Curry: -2 canes,

    Mustard, oil, salt, –

    Butter (for medium and tamarind): –

    #sugar #pepper powder

    Heat oil in pan and mustard, fenugreek, cumin, chili powder, which is ready to be mixed and stirred

    ഉണ്ടാക്കുന്ന വിധം

    *************************

    പഴം ചെറുതായി അരിഞതും,മഞ്ഞൾ പൊടി,മുളക്പൊടി,2 പച്ചമുളക് കീറിയത് ഇവ കുറച്ച് വെള്ളം ചേർത്ത് അടച്ച് വച്ച് വേവിക്കുക.തേങ്ങ,ജീരകം,2 പച്ചമുളക്,1 നുള്ള് മഞ്ഞൾ പൊടി ഇവ നന്നായി അരച്ച് എടുക്കുക.

    FB_IMG_1471939155199തൈരു നന്നായി ഉടച്ച് വക്കുക.മിക്സിയിലിട്ട് അടിച്ച് എടുതാലും മതി.പഴം വെന്തു കഴിയുമ്പോൾ ,തേങ്ങ കൂട്ട് ചേർത്ത് ,പാകത്തിനു ഉപ്പും ചേർത്ത് വേവിക്കുക.ഒരു ചെറിയ തിള വന്ന ശേഷം ,തീ ഓഫ് ചെയ്ത് തൈരു കൂടി ചേർത്ത് ഇളക്കുക.മധുരം വേണ്ടവർക്ക് കുറച്ച് പഞ്ചസാര കൂടി ചേർക്കാം.മേലെ ഉലുവാപൊടി,കുരുമുളക് പൊടി ഇവ തൂകാം.

    പാനിൽ എണ്ണ ചൂടാക്കി കടുക്,ഉലുവ,വറ്റൽ മുളക്,കറിവേപ്പില,ഇവ താളിച്ച് ചേർത്ത് ഇളക്കി ഉപയൊഗിക്കാം.രുചികരമായ നേന്ത്രപഴം പുളിശ്ശേരി തയ്യാർ.

  • ചില്ലി ഫിഷ്‌-chily fish

    ചില്ലി ഫിഷ്‌
    ************

    ദശ കട്ടിയുള്ള മുള്ള് നീക്കിയ മീൻ -1/2 കിലോഗ്രാം
    കോഴിമുട്ട -1
    കോണ്‍ ഫ്ലൌർ -5 ടേബിൾ സ്പൂണ്‍
    സോയ സോസ് – 3 ടേബിൾ സ്പൂണ്‍
    ഇഞ്ചി അരിഞ്ഞത് – 11/2ടേബിൾ സ്പൂണ്‍
    വെളുത്തുള്ളി അരിഞ്ഞത് 1 1/2 ടേബിൾ സ്പൂണ്‍
    കാശ്മീരി മുളക് പൊടി-1 ടീസ്പൂണ്‍
    കുരുമുളക് പൊടി – 1 ടീസ്പൂണ്‍
    ഉപ്പ്‌ – ആവശ്യത്തിന്
    ഓയിൽ – 1/2 കപ്പ്‌ (വറുക്കാൻ ,വറുത്ത ഓയിലിൽ നിന്നും കുറച്ചു മാറ്റി വെക്കണം )
    സവാള ക്യുബായി മുറിച്ചത് -1
    കാപ്സിക്കം – അലങ്കരിക്കാൻ
    പച്ചമുളക് അരിഞ്ഞത്‌ – 2
    ടോമാടോ സോസ് -3 ടേബിൾ സ്പൂണ്‍
    വിനെഗർ – 2 ടേബിൾ സ്പൂണ്‍
    മല്ലിയില – അലങ്കരിക്കാൻ

    ഉണ്ടാക്കുന്ന വിധം
    ********************
    ഒരു ബൌൾ എടുത്തു മുളക് പൊടി ,സോയ്‌ സോസ് ,കോണ്‍ ഫ്ലൗർ ,കോഴിമുട്ട ,ഉപ്പ്‌ എന്നിവ ചേർത്ത് ബാറ്റെർ ഉണ്ടാക്കി അതിൽ മീൻ നന്നായി പുരട്ടി വെക്കുക.
    ഇത് 1/2 മണിക്കൂർ ഫ്രിട്ജിൽ വെക്കുക.

    ശേഷം ചുവടു കട്ടിയുള്ള പാനിൽ ഓയിൽ ഒഴിച്ച് ചൂടായാൽ മീനിട്ട് ഫ്രൈ ചെയ്തു വെക്കുക.(അധികം മൂത്ത് പോകരുത് )

    അതേ പാനിൽ തന്നെ ഇഞ്ചി അരിഞ്ഞത് ,വെളുത്തുള്ളി അരിഞ്ഞത് ,എന്നിവ വഴറ്റുക. 1 മിനുറ്റിനു ശേഷം സവാള ചേർത്ത് ഒന്ന് വഴറ്റുക. പച്ചമുളക് അരിഞ്ഞതും ,ക്യാപ്സിക്കം എന്നിവ ചേർക്കുക.സോയ സോസ്, ടോമാടോ സോസ് എന്നിവ ചേർക്കാം.

    ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച മീൻ , ചേർത്ത് മിക്സ്‌ ചെയ്യുക . വിനെഗറും . അല്പം വെള്ളത്തിൽ കോണ്‍ ഫ്ലോർ കലക്കി ഇതിലെക്കൊഴിക്കുക.

    പാകത്തിനുള്ള ഉപ്പും ,കുരുമുളക് പൊടിയും ചേർക്കാം .ഗ്രേവി പാകത്തിന് കട്ടിയായാൽ അറിഞ്ഞു വെച്ച മല്ലിയില ,ക്യാപ്സിക്കം എന്നിവ ചേർത്ത് തീ അണച്ച് ചൂടോടെ സെർവ് ചെയ്യാം …..

    Fish chilly
    ************

    -1/2 Kg of gutting the fish and move into a thick phase
    -1 hatching
    The angle -5 tablespoons flour
    Soy sauce – 3 tablespoons
    Ginger, chopped – 11/2 tablespoon
    1 tablespoon chopped garlic 1/2
    Kashmiri chili powder -1 tsp
    Pepper powder – 1 tsp
    Salt – for rent
    Oil – 1/2 cup (frying, little changed from the reality of fried Xinhua)
    The onion cut cubic -1
    Bell – to decorate
    Chopped green chillies – 2
    -3 Tablespoons of sauce toamato
    Vinegar – 2 tablespoons
    Coriander – to decorate

    How to
    ********************
    Take a bowl chili powder, soy sauce, corn flower, eggs, salt and mix well and put some put the fish in it.
    It comes rafriganarator 1/2 hours.

    After the bases and put a thick pan, and fry in oil, except heat chily. (Not more than the scheming)

    At the same pan and the chopped ginger, chopped garlic, and saute. After 1 minutes, adding the onion and saute one. Add chopped green chillies, capsicam and soya sauce, sauce and tomato.

    And the mix of fish and fry, adding to the set. Mix. A little bit of trouble in the water droping angle to the floor.

    Moderation, salt, pepper and add the coriander powder and known appreciated by refrigerated set, the fire can be doused Serve hot, adding capsikam and …..