Blog

  • അവല്‍ വിളയിച്ചത്

    മലയാളികളുടെ നാവിന്‍ തുമ്പില്‍ എന്നും ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്ന രുചിയുള്ള ഒരു നാലുമണി വിഭവമാണ് അവല്‍ വിളയിച്ചത്. കുട്ടിക്കാലത്ത് സ്കൂള്‍ വിട്ടു വീട്ടിലെത്തുമ്പോള്‍ അമ്മ തയ്യാറാക്കി വെയ്ക്കുന്ന അവല്‍ വിളയിച്ചതിന്‍റെയും ശര്‍ക്കര കാപ്പിയുടെയും ആ രുചി ഒരിക്കലും മറക്കാനാവില്ല.
    അവല്‍ വിളയിച്ചത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്.ഉണ്ടാക്കുന്ന വിധം നമുക്ക് നോക്കാം അല്ലെ

    ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമെന്റ്സ് ചെയൂ സമ്മാനം കരസ്തമാകൂ

    ആവശ്യമായവ :

    അവല്‍ – 250 ഗ്രാം
    ശര്‍ക്കര – 250 ഗ്രാം
    തേങ്ങ ചുരണ്ടിയത് – ഏകദേശം 2 കപ്പ്
    തേങ്ങക്കൊത്ത് – കാല്‍ കപ്പ് .
    കറുത്ത എള്ള് – രണ്ട് ടേബിള്‍ സ്പൂണ്‍
    ഏലക്ക പൊടി – 1 ടീസ്പൂണ്‍
    പൊട്ടു കടല – അര കപ്പ്‌
    വെള്ളം- ആവശ്യത്തിന്
    നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍
    aval-vilayichathu

    ഉണ്ടാക്കുന്ന വിധം :

    ഒരു ചീനചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ തേങ്ങാക്കൊത്ത് അരിഞ്ഞത്‌ ചേര്‍ത്ത് വറക്കുക. ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ എള്ളും, പൊട്ടു കടലയും ചേര്‍ത്ത് ചെറുതായി വറത്ത് മാറ്റി വെക്കുക.
    ശര്‍ക്കര ആവശ്യത്തിനു വെള്ളം ചേര്‍ത്ത് അടുപ്പില്‍ വച്ച് ഉരുക്കി അരിച്ച് കട്ടിയുള്ള ഒരു പാത്രത്തിലേയ്ക്ക് ഒഴിക്കുക.. ഇതില്‍ തേങ്ങ ചുരണ്ടിയത് ചേര്ത്ത് പാനി പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങുക .
    ചൂടാറിയശേഷം, ചെറുചൂടില്‍ അവല്‍ ചേര്‍ത്തു ഇളക്കുക ഇതിലേയ്ക്ക് ഏലക്ക പൊടിയും ചേര്ത്ത് നല്ലതുപോലെ ഇളക്കുക.
    വറത്ത് മാറ്റിവെച്ചിരിക്കുന്ന എള്ളും പൊട്ടു കടലയും തേങ്ങാക്കൊത്തും ചൂടോടെ അവല്‍ വിളയിച്ചതില്‍ ചേര്‍ത്തു ഇളക്കുക.
    അവല്‍ വിളയിച്ചത് തയ്യാര്‍ .

    ടിപ്സ് :
    എല്ലാ ചേരുവകളും ചേര്‍ത്തതിന് ശേഷം അവല്‍ തീയില്‍ വെക്കരുത്. അവല്‍ കട്ടിയായിപ്പോകും.
    തേങ്ങാ ചുരണ്ടിയത് ശര്‍ക്കരയില്‍ ചേര്‍ത്തിളക്കുമ്പോള്‍ വേണമെങ്കില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടി ചേര്‍ക്കാവുന്നതാണ്
    അവല്‍ ചൂടാറിയതിന് ശേഷം വായു കടക്കാത്ത ഒരു പാത്രത്തില്‍ അടച്ചു സൂക്ഷിക്കാവുന്നതാണ്

  • Kerala Rasam/രസം

    രസം ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.
    ഞാന്‍ രസം പൊടി ഉപയോഗിയ്ക്കാതെ എന്‍റെ രീതിയില്‍ ആണ് ഉണ്ടാക്കുക,നിങ്ങള്‍ക്കും ഇഷ്ടമായെങ്കില്‍ ഇത് ട്രൈ ചെയ്തു നോക്കുക.വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍…..അതേ എളുപ്പത്തില്‍ തന്നെ ഞാന്‍ ഇത് എഴുതുന്നു….

    INGREDIENTS
    Ginger – a large piece crushed /വലിയ കഷണം ഇഞ്ചി
    Garlic – 7 cloves ,crushed/ഏഴ് അല്ലി വെളുത്തുള്ളി ചതച്ചു എടുത്തതു
    Tomatoes – 3 medium,cut into cubes /മൂന്നു ഇടത്തരം തക്കാളി ചതുരത്തില്‍ മുറിച്ചത്
    Tamarind- a gooseberry sized/നെല്ലിക്ക വലുപ്പത്തില്‍ വാളന്‍ പുളി
    Coriander leaves- a few,chopped/മല്ലിയില ഇലയും തണ്ടും ചെറുതായി നുറുക്കിയത്
    Coconut oil- 2 table spoon/ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ
    Fenugreek seeds – ½ teaspoon/അര ടീസ്പൂണ്‍ ഉലുവാ
    Mustard seeds -1/2 teaspoon/അര ടീസ്പൂണ്‍ കടുക്
    Cumin seeds – a pinch/ഒരു നുള്ള് ജീരകം
    Dry red chillies – 4 Nos/നാല് ഉണക്ക മുളക്
    Kashmeeri Chilli Powder – 1 teaspoon/ഒരു ടീസ്പൂണ്‍ കാശ്മീരി മുളക് പൊടി
    Coriander powder – 1 teaspoon/ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി
    Pepper powder or pepper corns – ½ teaspoon/അര ടീസ്പൂണ്‍ കുരുമുളക് പൊടി
    Turmeric powder- a pinch/ഒരു നുള്ള് മഞ്ഞള്‍പ്പൊടി

    HOW TO PREPARE
    Soak tamarind in half cup of warm water and extract the tamarind juice.
    Heat oil in a pan,splutter mustard seeds.Add fenugreek seeds ,cumin seeds ,dry red chilies and curry leaves.Add in ginger ,garlic and saute well until raw smell goes.Bring the flame to low.
    Add in chilly powder,coriander powder,turmeric powder,pepper powder and saute well .
    Add tomato,coriander leaves and sauté for two minutes,Do not sauté tomatoes for a long time as we don’t want it to be mushy. Add tamarind extract now and mix well.Add around 3 glasses of water.Bring to boil adding enough salt as well.Add asafoetida powder, few coriander leaves and turn off the flame .
    Kerala rasam is ready .Serve with rice.

    ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചു എടുത്തു വയ്ക്കുക. തക്കാളി ചതുരത്തില്‍ മുറിച്ചു വയ്ക്കുക. വലുപ്പത്തില്‍ വാളന്‍ പുളി കുറച്ചു വെള്ളത്തില്‍ പിഴിഞ്ഞ് ചാറു എടുത്തു വയ്ക്കുക.
    കുറച്ചു മല്ലിയില ഇലയും തണ്ടും ചേര്‍ത്ത് ചെറുതായി നുറുക്കി വയ്ക്കുക.
    ഇനി ഒരു ചീനച്ചട്ടിയില്‍ ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഉലുവാ മൂപ്പിച്ച ശേഷം കടുക് ,ഒരു കതിര്‍പ്പ് കറി വേപ്പില , ജീരകം , ഉണക്ക മുളക് എന്നിവ താളിയ്ക്കുക.അതിനു ശേഷം ഇഞ്ചി`യും വെളുത്തുള്ളിയും ചതച്ചത് ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. തീ കുറച്ചു വെയ്ക്കുക.
    5

    ഇനി ആണ് പൊടികള്‍ ചേര്‍ക്കേണ്ടത്. കാശ്മീരി മുളക് പൊടി , മല്ലിപ്പൊടി , മഞ്ഞള്‍പ്പൊടി , കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.ഇതിലേക്ക് തക്കാളി യും മല്ലിയിലയും ചേര്‍ക്കുക.രസത്തിനു തക്കാളി വെന്തു അലുത്തു പോകണ്ട കാര്യമില്ല ,തക്കാളി അങ്ങനെ തന്നെ വേണം ,എന്നാല്‍ ഒന്ന് വാടുകയും ചെയ്യണം.ഇനി പുളിപിഴിഞ്ഞ വെള്ളം ചേര്‍ക്കണം,ഇവിടെ വെള്ളം ചേര്‍ക്കുമ്പോള്‍ പിശുക്കരുത്,ഏകദേശം മൂന്നു ഗ്ലാസ് വെള്ളം ചേര്‍ക്കണം ,പാകത്തിന് ഉപ്പു കൂടി ചേര്‍ക്കാന്‍ മറക്കരുത്.രസം നല്ല പോലെ തിളച്ചു കഴിഞ്ഞാല്‍ അര ടീസ്പൂണ്‍ കായപ്പൊടി , കുറച്ചു മല്ലിയില നുറുക്കിയത് എന്നിവ കൂടി തൂകി ഒന്നിളക്കി വാങ്ങി വയ്ക്കാവുന്നതാണ്.

    Tips:
    It is better to add crushed pepper than powder.
    When you crush ginger and garlic,crush pepper corns too
    You can alter the amount of spice and ,tamarind ,according on individual taste

    നോട്ട്സ് :

    കുരുമുളകു പൊടിയേക്കാള്‍ രുചി കുരുമുളകു ചതച്ചു ചേര്‍ക്കുന്നതിനു ആണ് . ഇഞ്ചിയും വെളുത്തുള്ളിയും ചതയ്ക്കുമ്പോള്‍ കുരുമുളകും ചതച്ചു ചേര്‍ക്കാം…കുരു മുളകിന്റെ എരിവു അല്പം മുന്നിട്ടു നില്‍ക്കുന്നത് നല്ലതാണ് .പുളിയും എരിവും ഓരോരുത്തരുടെ രുചി അനുസരിച്ച് ചേര്‍ക്കാവുന്നതാണ്.പുളി രുചി കൂടുതല്‍ വേണ്ടവര്‍ക്ക് ഒരു ചെറു നാരങ്ങ വലുപ്പത്തില്‍ പുളി ചേര്‍ക്കാവുന്നതാണ്

  • അടിപൊളി പൊറോട്ട വീട്ടിലുണ്ടാക്കാം

    ഒരുവിധം ആഹാരങ്ങളെല്ലാം നമ്മള്‍ വീട്ടില്‍ നിന്നുണ്ടാക്കുമ്പോഴും. നല്ല പൊറോട്ട കഴിക്കാന്‍ നമ്മള്‍ ഹോട്ടലുകളെയാണ് ആശ്രയിക്കാറ്. എങ്കില്‍ നമുക്ക് വീട്ടില്‍ തന്നെ അതൊന്നു പരീക്ഷിച്ച് നോക്കിയാലെന്താ? ഇവിടെയിതാ പൊറോട്ടയുണ്ടാക്കുന്ന രീതി എളുപ്പത്തില്‍ പഠിപ്പിച്ചുതരുന്ന ഒരു വീഡിയോ… ഒരു പക്ഷെ ‘ പ്രൊഫഷണല്‍ ആയില്ലെങ്കിലും സ്വാദ് കുറയാതെ തന്നെ പൊറോട്ട ഇനി വീട്ടിലുണ്ടാക്കി കഴിച്ചുനോക്കൂ…

  • മസാലദോശ

    മസാലദോശക്ക് വേണ്ടത് സാദാ ദോശയും മസാലയും ആണ്..

    ആദ്യം ദോശ ഉണ്ടാക്കുന്നതിനു എന്തൊക്കെ വേണമെന്ന് നോക്കാം..

    പച്ചരി – 3 കപ്പ്

    പുഴുങ്ങലരി – 2 കപ്പ്.

    ഉഴുന്ന് – 3/4 അല്ലെങ്കില്‍ 1/2 കപ്പ്

    ഉലുവ – 2 ടീസ്പൂണ്‍.

    ഉപ്പ്

    ഉപ്പ് ഒഴിച്ച്, ബാക്കി എല്ലാംകൂടെ വെള്ളത്തിലിട്ട് 5-6 മണിക്കൂര്‍ കുതിരാന്‍ വെക്കുക.

    നല്ല മിനുസമായി അരച്ചെടുക്കുക. വെണ്ണപോലെ. ഒട്ടും വെള്ളം അധികമാവരുത്.

    ഉപ്പ് അരയ്ക്കുമ്പോള്‍ത്തന്നെ ചേര്‍ക്കുക. പിന്നെ ഉണ്ടാക്കുമ്പോള്‍ ഒന്നുകൂടെ പാകം നോക്കിയാല്‍ മതി.

    പുഴുങ്ങലരി വേണമെങ്കില്‍ വേറെ ആയിട്ട് വെള്ളത്തില്‍ ഇട്ട് വേറേത്തന്നെ അരച്ചെടുക്കാം.

    എന്തായാലും നല്ല മിനുസമായി അരയണം.

    ഇനി വേണ്ടത് മസാലയാണ്..

    അതിനു ഉരുളക്കിഴങ്ങ് 3-4 എണ്ണം പുഴുങ്ങി തൊലികളയുക. മുറിയ്ക്കുക.

    ഗ്രീന്‍ പീസ് ഒരു കപ്പ് തലേന്ന് വെള്ളത്തിലിട്ട് വെച്ചത് വേവിച്ചെടുക്കുക.

    ഉരുളക്കിഴങ്ങും പീസും കുക്കറില്‍ വേറെ വേറെ വേവിച്ചാല്‍ മതി.

    വേറെ വേറെ നിക്കണമെങ്കില്‍ അധികം വേവിക്കേണ്ട. അല്ലെങ്കില്‍, നിങ്ങള്‍ക്ക് നന്നായി വെന്തതാണിഷ്ടമെങ്കില്‍ നന്നായി വേവിക്കുക.

    സവാള രണ്ടെണ്ണം തോലു കളഞ്ഞ് നടുവെ മുറിച്ച്, നീളത്തില്‍ നേര്‍മ്മയായി ചീന്തുക.

    പച്ചമുളക് ഒന്നോ രണ്ടോ എടുത്ത് ചെറുതായി വട്ടത്തില്‍ അരിയുകയോ നീളത്തില്‍ ചീന്തുകയോ ചെയ്യുക.

    പാത്രം, ഫ്രൈയിംഗ് പാന്‍, ചീനച്ചട്ടി, ഏതെങ്കിലുമൊന്ന് ചൂടാക്കി, വെളിച്ചെണ്ണ അല്ലെങ്കില്‍, പാചകയെണ്ണ ഒഴിച്ച്, ഉഴുന്നും, കടുകും, കറിവേപ്പിലയും മൊരിച്ച്, സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക.

    സവാള വേവുന്നതുവരെ. മഞ്ഞളും, ബാക്കി കഷണങ്ങള്‍ക്കു കൂടെ ആവശ്യമായ ഉപ്പും ചേര്‍ക്കുക.

    പിന്നേം അല്പം വഴറ്റുക. ഗ്രീന്‍പീസും, ഉരുളക്കിഴങ്ങ് വേവിച്ച് മുറിച്ചതും, ചേര്‍ക്കുക.

    ഏതെങ്കിലും വെജിറ്റബിള്‍ മസാലപൌഡര്‍ ചേര്‍ക്കുക. മുളകുപൊടി മാത്രമേ ഉള്ളൂവെങ്കില്‍ അതു ചേര്‍ക്കുക. അല്പം മതി. ഞാന്‍ മുളകും, മല്ലിയും, ഉലുവയും, കായവും ഒന്നിച്ച് പൊടിച്ചതാണ് ചേര്‍ക്കാറ്.

    വാങ്ങിവെക്കുക. മസാല റെഡി.

    ഇനി ദോശക്കല്ല് ( ദോശച്ചട്ടി ) അടുപ്പത്ത് വെച്ച് മാ

    വൊഴിച്ച് പരത്തുക.

    dosha

    വേവുന്നതുവരെ കാക്കുക.

    dosha

    dosha

    എണ്ണ പുരട്ടി മറിച്ചിടുക.

    dosha

    അതിനുശേഷം വീണ്ടും തിരിച്ചിട്ട്, അല്‍പ്പം മസാലക്കറി എടുത്ത്, നടുവിലോ
    ഒരു സൈഡിലോ വച്ച് നിരത്തുക.

    dosha

    ദോശ മടക്കുക.

    dosha

    മസാലദോശ റെഡി.

    dosha

    ചട്ണിയോ സാമ്പാറോ കൂട്ടി കഴിക്കുക.

    ദോശ, മാവൊഴിച്ച് പരത്തി വെന്തുകഴിഞ്ഞാല്‍പ്പിന്നെ, തീ ഏറ്റവും കുറവില്‍ ആയിരിക്കേണം. മറിച്ചിടുമ്പോള്‍ പോലും.

    ഗ്രീന്‍പീസ് ഇടുന്നില്ലെങ്കിലും കുഴപ്പമില്ല. വെറും ഉരുളക്കിഴങ്ങ്, സവാള മതി. പിന്നെ
    കാരറ്റോ, നിങ്ങള്‍ക്ക് ഏറെയിഷ്ടമുള്ള മറ്റുവസ്തുക്കളോ ഇട്ടാലും പ്രശ്നവുമില്ല.

  • ഷാപ്പിലെ ഇറച്ചിക്കറി

    ചേരുവകള്‍
    മാട്ടിറച്ചി 1 കിലോ
    തേങ്ങ ചിരണ്ടിയത്‌ ഒരു മുറി
    തേങ്ങ നുറുക്കിയത്‌ 3 റ്റീസ്പൂണ്‍
    മല്ലിപ്പൊടി 3 റ്റീസ്പൂണ്‍
    വറ്റല്‍ മുളക്‌ 5 എണ്ണം/രുചിക്ക്‌
    പച്ചമുളക്‌ 5 എണ്ണം/രുചിക്ക്‌
    കുരുമുളക്‌ അര റ്റീസ്പൂണ്‍/രുചിക്ക്‌
    ഇറച്ചി മസാല ഒരു റ്റീസ്പൂണ്‍
    (മസാലപ്പൊടിക്കു പകരം മസാലക്കൂട്ടുപയോഗിച്ചാല്‍ നല്ലതാവും)
    മഞ്ഞള്‍ പോടി അര റ്റീസ്പൂണ്‍
    ചെറിയ ഉള്ളി കാല്‍ കിലോ
    വെളുത്തുള്ളി 10 അല്ലി
    ഇഞ്ചി ഒരിഞ്ച്‌ നീളത്തില്‍
    കറിവേപ്പില 2 തണ്ട്‌
    കടുക്‌ ഒരു റ്റീസ്പൂണ്‍

    ഉണ്ടാക്കുന്ന വിധം.

    സാധനങ്ങളെല്ലാം അടുപ്പിച്ച്‌ വെച്ച്‌ ഒരു കുപ്പിയുടെ പിടലിക്കു പിടിക്കുക.
    കഴുകി വച്ച ഇറച്ചിയില്‍ മഞ്ഞള്‍പ്പൊടി പുരട്ടി വയ്ക്കുക.
    ചുരണ്ടിയ തേങ്ങയും വറ്റല്‍ മുളകും കട്ടിയുള്ള ഒരു ചട്ടിയില്‍ ചെറു തീയില്‍ ഒരു റ്റീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച്‌ വറുത്തു തുടങ്ങുക. നല്ലോണ്ണം ഇളക്കണം.
    തേങ്ങ സ്വര്‍ണ്ണ നിറം വിട്ട്‌ ബോണ്‍വിറ്റ പോലാകും മുന്‍പ്‌ വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍കണം. ബോണ്‍വിറ്റ പോലെ ആയാല്‍, തീ കെടുത്തുക, മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഒരു തണ്ട്‌ കറിവേപ്പില എന്നിവ്‌ ചേര്‍ത്ത്‌ ഇളക്കുക. ചട്ടിയുടെ കട്ടിയനുസരിച്ച്‌ കൂടുതല്‍ സമയം ഇളക്കണം. ഒന്നു തണുത്തതിനു ശേഷം അധികം വെള്ളമൊഴിക്കാതെ മയത്തില്‍ അരച്ചെടുക്കുക.

    #Ingredients,#Coconut,#Meat Masala,onion,Ginger
    1-Recovered

    കുപ്പിയുടെ കഴുത്തില്‍ വീണ്ടും പിടിക്കുക.
    ചട്ടിയില്‍ എണ്ണയൊഴിച്ച്‌ അത്ര ചെറുത്താക്കാത്ത ഉള്ളിയും പച്ചമുളകും വറുത്ത്‌ സ്വര്‍ണ്ണ നിറമാകുമ്പോള്‍ ചട്ടിയുടെ വശത്തേക്കു നീക്കി വച്ച്‌ ഊറി വരുന്ന എണ്ണയില്‍ കടുക്‌ പൊട്ടിക്കുക, ഒരു തണ്ട്‌ കറിവേപ്പിലയും, മഞ്ഞള്‍ പുരട്ടി വച്ചിരിക്കുന്ന ഇറച്ചിയും അരച്ചു വച്ചിരിക്കുന്ന തേങ്ങയും നുറുക്കി വച്ചിരിക്കുന്ന തേങ്ങയും ആവശ്യത്തിന്‌ ഉപ്പും ഒരു ഗ്ലാസ്സ് (ആവശ്യത്തിന്) വെള്ളവും ചേര്‍ത്തിളക്കുക. പ്രഷര്‍ കുക്കറില്‍ കിടക്കുവാന്‍ യോഗമില്ലാത്ത ഇറച്ചിയാണങ്കില്‍ ഒരു അര മുക്കാല്‍ മണിക്കൂറില്‍ വേകും. ചോറിനോ കപ്പയ്ക്കോ ആണങ്കില്‍ അല്‍പ്പം ചാറ്‌ നിര്‍ത്താം. കുപ്പിയുടെ കഴുത്തില്‍ നിന്ന് വിടുവാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ വെള്ളം നല്ലപോലെ വറ്റിച്ചെടുക്കാം.

  • pineapple Rice-പൈനാപ്പിള്‍ റൈസ്

    Ingredients
    500 g of biryani rice.

    pineapple- 350 g.

    3 The number of onion.

    5 tablespoons pineapple juice.

    Garlic (crushed) – 7 tsp.

    Masala powder- 3 tbsp.

    Chilies (butter) – 6 Number of.

    1/2 cup raisin.

    1/2 cup cashew.

    taxpayers for rent.

    refrigerated salt.

    Coriander leaves (chopped) – 1 cup.

    ചേരുവകള്‍ .

    ബിരിയാണി അരി- 500 ഗ്രാം .

    പൈനാപ്പിള്‍- 350 ഗ്രാം .

    സവാള- 3 എണ്ണം .

    പൈനാപ്പിള്‍ ജ്യൂസ്- 5 ടേബിള്‍ സ്പൂണ്‍.

    വെളുത്തുള്ളി (ചതച്ചത്)- 7 അല്ലി .

    മസാല പൗഡര്‍- 3 ടീസ്പൂണ്‍ .

    ഉണക്കമുളക് (ചതച്ചത്)- 6 എണ്ണം .

    ഉണക്കമുന്തിരി- 1/2 കപ്പ് .

    അണ്ടിപ്പരിപ്പ്- 1/2 കപ്പ് .

    എണ്ണ- ആവശ്യത്തിന് .

    ഉപ്പ്- പാകത്തിന് .

    മല്ലിയില (അരിഞ്ഞത്)- 1 കപ്പ്.

    PREPARATION
    Heat the oil in a double boiler set aside, roasted nuts, and grapes. In opting for the garlic, chilies, onions and mixed craspy also be set aside. Add the rice and cook, after this, opting for slightly വറുത്തതിന് salt and water. Once burned, rice, onions and crispy, masala powder and mix thoroughly. Add pineapple juice to re-join. After adding a piece of pineapple to pan and stir again. Well, after mixsing . slightly mixed with grape, nuts, coriander and more. Pineapple Rice is ready .
    friedricepineapplelarge

    തയ്യാറാക്കുന്ന വിധം
    ഒരു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്ത് മാറ്റിവെയ്ക്കുക. ഇതേ എണ്ണയിലേക്ക് വെളുത്തുള്ളി, ഉണക്കമുളക്, സവാള എന്നിവ ചേര്‍ത്ത് മൂപ്പിച്ച് ഇതും മാറ്റിവെയ്ക്കുക. ഈ എണ്ണയിലേക്ക് അരി ചേര്‍ത്ത് ചെറുതായി വറുത്തതിന് ശേഷം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. അരി വെന്ത് കഴിഞ്ഞാല്‍ ഉള്ളി മൂപ്പിച്ചത്, മസാലപൗഡല്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് പൈനാപ്പിള്‍ ജ്യൂസ് ചേര്‍ത്ത് വീണ്ടും യോജിപ്പിക്കുക. പാനിലേക്ക് പൈനാപ്പിള്‍ കഷ്ണങ്ങള്‍ ചേര്‍ത്തതിന് ശേഷം വീണ്ടും ഇളക്കുക. നന്നായി യോജിപ്പിച്ചതിന് ശേഷം വാങ്ങിവെയ്ക്കാം. മുന്തിരി, അണ്ടിപ്പരിപ്പ്, മല്ലിയില എന്നിവ ചേര്‍ത്ത് ചെറുതായി ഇളയ്ക്കുക. പൈനാപ്പിള്‍ റൈസ് തയ്യാര്‍…

  • ഉഴുന്ന് വടയും ചട്ണിയും

    ആവശ്യമുള്ളവ
    ————————
    ഉഴുന്ന് പരിപ്പ് – കപ്പ്‌
    സവാള അരിഞ്ഞത് – കാൽ കപ്പ്‌
    പച്ചമുളക് – 4
    കറിവേപ്പില – കുറച്ചു
    കുരുമുളക് – 1 ടേബിൾ സ്പൂണ്‍
    ഇഞ്ചി – ഒരു ചെറിയ കഷണം
    വെളിച്ചെണ്ണ – പൊരിക്കാൻ ആവശ്യത്തിനു

    Requirements
    ————————
    Urad dal – Cup
    Onion chopped – cup
    Chilies – 4
    Curry leaves – a few
    Pepper – 1 tablespoon
    Ginger – a small piece of
    Coconut oil – enough framing

    ഫോട്ടോ ലൈക്‌ ചെയുക
    How to cook
    ———————————–
    Urad dal in water mixed with a couple of 1 hour.
    Add water to make a thick paste of urad dal fry the teen shocked. A grinder is best to use it.
    Chopped ginger, green pepper, onion powder, pepper, salt and mix well.
    Put a hole in the middle of the bowling the hands of the gram in the water.
    Fry in oil until a golden color is heating cake put oil brown.
    Tip: gram will be plowing and hid in the north of the powder by adding a little Rev.

    പാകം ചെയ്യുന്ന വിധം
    ———————————–
    1-Recoveredഉഴുന്ന് പരിപ്പ് വെള്ളത്തിൽ കുറച്ച് 1 മണിക്കൂർ കുതിർത്തുക.
    കുതിർന്ന ഉഴുന്ന് പരിപ്പ് വെള്ളം ചേര്ക്കാതെ കുഴമ്പു പരുവത്തിൽ അരച്ചെടുക്കുക. ഗ്രൈൻഡർ ഉപയോഗിച്ചാൽ നല്ലത്.
    അരിഞ്ഞ ഇഞ്ചി , പച്ചമുളക് , സവാള , കറിവേപ്പില , കുരുമുളക് , ഉപ്പു എന്നിവ ചേർത്ത് നന്നായി ഇളക്കുക.
    കയ്യിൽ വെള്ളം തൊട്ട് ഉഴുന്ന് ഉരുളയാക്കി എടുത്ത് നടുക്ക് ഒരു ഹോൾ ഇടുക.
    എണ്ണ ചൂടാകുമ്പോൾ വട എണ്ണയിലെക്കിട്ടു golden brown കളർ ആകുന്ന വരെ വറുത്തെടുക്കുക.
    Tip : ഉഴുന്ന് മാവിൽ അല്പം റവ പൊടി ചേർത്താൽ ഉഴുന്ന്ടു വടക്ക് കരുകരുപ്പ് കിട്ടും

    to make chutney
    ————————————
    crashed coconut – half the room
    Chilies – 3
    Salt – refrigerated
    Curry – 2 petal
    Ginger – 1 inch in length,
    Red onion – 2
    crashed coconut, curry leaves, green chilies, ginger, red onion and salt are added and beat blender for rent.

    ചട്ണി ഉണ്ടാക്കാൻ
    ————————————
    തേങ്ങ ചിരണ്ടിയത് – അര മുറി
    പച്ചമുളക് – 3 എണ്ണം
    ഉപ്പ് – പാകത്തിന്
    കറിവേപ്പില – 2 ഇതൾ
    ഇഞ്ചി – 1 ഇഞ്ച് നീളത്തിൽ
    ചുവന്ന ഉള്ളി – 2 എണ്ണം
    തേങ്ങ ചിരണ്ടിയത്‌ ,കറിവേപ്പില,പച്ചമുളക് ,ഇഞ്ചി, ചുവന്ന ഉള്ളി ഇവ ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ അടിക്കുക.

    ഒരു ഷെയർ തന്നു സപ്പോർട്ട് ചെയ്യൂ!