Blog

  • പേരയ്ക്കാ അച്ചാര്‍

    പേരയ്ക്കാ അച്ചാര്‍

    പേരയ്ക്കാ (അധികം പഴുക്കാത്തത് ) – 2

    മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍

    കടുക് പൊടിച്ചത് -1/2 ടീസ്പൂണ്‍

    കാശ്മീരി മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍

    വിനാഗിരി – 1 ടീസ്പൂണ്‍

    ഉപ്പ് -പാകത്തിന്

     

    വറുത്തിടാൻ ആവശ്യമായവ:

    കടുക് – 1 ടേബിള്‍ സ്പൂണ്‍

    വറ്റല്‍ മുളക് – 2

    ഉലുവാപ്പൊടി -1/4 ടീസ്പൂണ്‍

    കായപ്പൊടി – 1/2 ടീസ്പൂണ്‍

    കറി വേപ്പില – 2 തണ്ട്

    നല്ലെണ്ണ – 3 ടേബിള്‍ സ്പൂണ്‍

     

    ചെയ്യേണ്ട വിധം :

     

    1.പേരയ്ക്കാ നന്നായി കഴുകി ചെറിയ ചതുര കഷണങ്ങളായി അരിയുക.

     

    2.ഒരു ബൌളില്‍ മഞ്ഞള്‍പൊടിയും കടുക് പൊടിച്ചതും മുളക് പൊടിയും ഉപ്പും കൂടി മിക്സ് ചെയ്യുക.

     

    3.അരിഞ്ഞു വെച്ചിരിയ്ക്കുന്ന പേരയ്ക്കാ കഷണങ്ങള്‍ ഇതിലേക്ക് ചേര്‍ത്തു നന്നായി ഇളക്കുക.

     

    4.ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക്, കറി വേപ്പില ,വറ്റല്‍ മുളക് ഇവ പൊട്ടിയ്ക്കുക, ഇതിലേയ്ക്ക് ഉലുവാപ്പൊടി കായപ്പൊടി എന്നിവ ചേര്‍ത്തു രണ്ടു മിനിട്ട് വഴറ്റുക. ഇനി തീ അണച്ച് ഈ വറുവ് പേരക്കയിലേക്ക് ചേർത്ത് നന്നായി ഇളക്കുക.പേരയ്ക്കാ അച്ചാര്‍ റെഡി ആയി .

     

    ഇനി റൊട്ടിയുടെയോ ചോറിന്‍റെയോ കൂടെ കഴിയ്ക്കാം .

     

    ടിപ്സ് : ഇത് പെട്ടെന്ന് തയ്യാറാക്കാന്‍ പറ്റുന്ന ഒരു അച്ചാര്‍ ആണ് കൂടുതല്‍ ദിവസം വെച്ചേക്കുവാന്‍ കൊള്ളില്ല .വേണമെങ്കില്‍ വെള്ളമയം ഇല്ലാത്ത ഒരു കുപ്പിയില്‍ നന്നായി അടച്ചു ഫ്രിഡ്ജിൽ വെച്ച് രണ്ടു മൂന്നു ദിവസം ഉപയോഗിക്കാം .

  • തേങ്ങയിട്ടു വച്ച നല്ല അയിലപ്പാര കറി

    ചേരുവകൾ
    അയിലപ്പാര ഒരു കിലോ

    സവാള ഒന്ന് ( വളരെ ചെറുതായി അരിഞ്ഞത്)

    തക്കാളി ഒന്ന്

    വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ

    ഇഞ്ചി പേസ്റ്റ് ഒന്ന്

    പച്ചമുളക് പേസ്റ്റ് ഒന്ന്
    കറിവേപ്പില പേസ്റ്റ് അര ടേബിൾ സ്പൂൺ

    തേങ്ങ പാൽ അര കപ്പ്

    തേങ്ങ പീര (പേക്കറ്റ് ) മൂന്ന് ടേബിൾ സ്പൂൺ

    ഉലുവ പൊടി അര ടേബിൾ സ്പൂൺ

    കുടം പുളി രണ്ട് കഷ്ണം

    മഞ്ഞൾ പൊടി ഒരു ടേബിൾ സ്പൂൺ

    മുളക് പൊടി രണ്ട്

    പെരുംജീരകം പെടിച്ചത് ഒരു ടേബിൾ സ്പൂൺ

    ഉപ്പ് ആവശ്യത്തിന
    FB_IMG_1472533215431

    തയ്യാറാക്കുന്ന വിധം
    മീൻ കഷണങ്ങൾ നന്നായി കഴുകി അതിലെ വെള്ളം കളഞ്ഞതിനു ശേഷം അര ടേബിൾ സ്പൂൺ വീതം മുളക് പൊടിയും, മഞ്ഞൾ പൊടിയും, ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് അര മണിക്കൂർ വെക്കുക ‘
    ചട്ടി ചൂടാക്കി വെജിറ്റബിൾ ഓയിൽ ഒഴിച്ച് സവാള നന്നായി വഴറ്റുക ശേഷം ഉപ്പും, കുടും പുളിയും ,ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക് പേസ്റ്റ്, കറിവേപ്പിലാ പേസ്റ്റ് എന്നിവ ചേർക്കുക നന്നായി ഇതിലേക്ക് മിക്സ് ചെയ്യുക പിന്നീട് പെരുംജീരക പൊടി, ഉലുവ പൊടി,മഞ്ഞൾ പൊടി, മുളക് പൊടി, തേങ്ങ പീര എന്നി ചേർക്കുക അഞ്ച് മിനിട്ട് കഴിഞ്ഞതിനു ശേഷം തക്കാളി ചേർക്കുക തക്കാളി ഉടയുന്ന പരുവം മാവുമ്പോൾ അതിലേക്ക് തേങ്ങ പാൽ ചേർക്കുക. ശേഷം അര കപ്പ് വെള്ളം ചേർക്കുക ആവശ്യത്തിന് ഉപ്പും ചേർക്കാം, വെള്ളം തിളച്ചു വരുമ്പോൾ ഇതിലേക്ക് മീൻ ഇടുക ചട്ടി അടച്ച് വെച്ച് അര മണിക്കൂർ നേർമൽ തീയിൽ വെച്ച് ഈ കറി തയ്യാറാക്കി ചൂടോടെ ചപ്പാത്തി, ദോശ, പൊറോട്ടോ, വെള്ളേപ്പം, ചോറ്, കുബൂസ്സ് എന്നിവയുടെ കൂടെ കഴിക്കാം

  • വറുത്തരച്ച കൊഞ്ചു കറി

    ആവശ്യമുള്ള സാധനങ്ങള്‍:

    കൊഞ്ച്-അരക്കിലോ

    മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

    ഉപ്പ്

    വറുത്തരയ്ക്കാന്‍

    തേങ്ങ ചിരകിയത്-അര മുറി മുഴുവന്‍

    മല്ലി-3 ടേബിള്‍ സ്പൂണ്‍

    ഉണക്കമുളക്-6

    വെളുത്തുള്ളി അരിഞ്ഞത്-2 ടീസ്പൂണ്‍

    ചെറിയുള്ളി-10

    കറിയ്ക്ക്

    ഉലുവ-കാല്‍ ടീസ്പൂണ്‍

    ഇഞ്ചി അരിഞ്ഞത്-ഒരു ടീസ്പൂണ്‍

    സവാള-1

    പുളി-ചെറുനാരങ്ങാവലുപ്പത്തില്‍

    കറിവേപ്പില

    വറവിന്

    കടുക്-കാല്‍ ടീസ്പൂണ്‍

    ചെറിയുള്ളി-6

    ഉണക്കമുളക്-2

    തയ്യാറാക്കുന്ന വിധം:

    കൊഞ്ച് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.

    വറുത്തരയ്ക്കാനുള്ള ചേരുവകള്‍ ചുവക്കനെ വറുത്ത് വെള്ളം ചേര്‍ത്ത് പേസ്റ്റാക്കുക.

    ഒരു പാത്രത്തില്‍, മണ്‍ചട്ടിയെങ്കില്‍ കൂടുതല്‍ നല്ലത്, വെളിച്ചെണ്ണ ചൂടാക്കുക.

    ഇതില്‍ ഉലുവയിട്ടു പൊട്ടിയ്ക്കുക. ഇഞ്ചി, കറിവേപ്പില, സവാള എന്നിവയിട്ടു നല്ലപോലെ വഴറ്റുക.

    ഇതിലേയ്ക്കു വറുത്തരച്ച പേസ്റ്റ്, പുളിവെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം.

    ഇത് തിളയ്ക്കുമ്പോള്‍ കൊഞ്ച് ചേര്‍ത്തിളക്കണം.

    ഇത് വെന്തു കഴിയുമ്പോള്‍ വറുത്തിടാനുള്ള ചേരുവകള്‍ ചേര്‍ത്ത് വറുത്തിടണം.

    വറുത്തരച്ച കൊഞ്ചു കറി തയ്യാര്‍.

  • Palappam പാലപ്പം

    ആവശ്യമുള്ള സാധനങ്ങള്‍:

    1. അരിപ്പൊടി -4 കപ്പ്
    2. റവ – കാൽ കപ്പ്
    3. പാൽ – ഒന്നര കപ്പ്‌
    4. പഞ്ചസാര -3 ഡിസോർട്ട്
    5. യീസ്റ്റ് -1 ടീസ്പൂണ്‍
    6. വെള്ളം -പാകത്തിന്
    7. ഉപ്പ് – പാകത്തിന്

    പാകം ചെയ്യുന്ന വിധം:

    • അരിപൊടി മയത്തിൽ കുഴക്കുക.
    • റവ വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ ചെറു ചൂടോടെ അര കപ്പ് പാലും ഒരു ഡിസോർട്ട് സ്പൂണ്‍ പഞ്ചസാരയും യീസ്റ്റും അരി മാവിൽ ചേർത്ത് അയവിൽ കലക്കുക.
    • ഒരു രാത്രി വെച്ച ശേഷം ഒരു കപ്പു പാലും ബാക്കി പഞ്ചസാരയും ഉപ്പും ചേർത്ത് കലക്കി അപ്പം ഉണ്ടാക്കി എടുക്കാം.
  • Beef Samosa

    Beef Samosa Recipe

    എല്ലാവർക്കും പ്രിയപ്പെട്ട നാലുമണി പലഹാരമാണ് സമോസ. ബീഫ്, ചിക്കൻ, വെജിറ്റബിൾ ചേർത്തു പല രീതിയിൽ സമോസ തയ്യാറാക്കാവുന്നതാണ്. ബീഫ് ചേർത്തു സമോസ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

     

    കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ബീഫ്സമോസ ടോമാറ്റൊ സോസ് കൂട്ടികഴിക്കാവുന്നതാണ്.

     

    Ingredients

    ബീഫ് – 250 ഗ്രാം

    സവാള – 1 എണ്ണം (അരിഞ്ഞത്)

    പച്ചമുളക് – 3 എണ്ണം (അരിഞ്ഞത്)

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍

    കാരറ്റ് – 1/4 കപ്പ് (അരിഞ്ഞത്)

    മുളക് പൊടി – 11/2 ടേബിൾ സ്പൂണ്‍

    മഞ്ഞൾ പൊടി – 1/2 ടീസ്പൂണ്‍

    കുരുമുളക് പൊടി – 1 ടീസ്പൂണ്‍

    ഗരം മസാല പൊടി – 1/2 ടീസ്പൂണ്‍

    മൈദ പൊടി – 2 ടേബിൾ സ്പൂണ്‍

    വെള്ളം – 2 കപ്പ്

    മൈദ പൊടി – 2 കപ്പ്

    നെയ് – 3 ടേബിൾ സ്പൂണ്‍

    ചുടായ വെള്ളം – 1 കപ്പ്

    മല്ലിയില – കുറച്ച്

    ഉപ്പ് – ആവശ്യത്തിന്‌

    വെളിച്ചെണ്ണ – 2 കപ്പ്

    Method

    Step 1

    ബീഫ്‌ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങൾ ആക്കുക.

    Step 2

    ഒരു പ്രഷർ കുക്കെറില്‍ ബീഫ്‌, മുളക് പൊടി, മഞ്ഞൾപൊടി, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് 10 മിനിറ്റ് വേവിക്കുക. വെള്ളം വറ്റുന്ന വരെ വരട്ടി എടുക്കുക. നന്നായി ഡ്രൈ ആകണം.

    Step 3

    വേവിച്ച ബീഫ് മിക്സിയിൽ പൊടിച്ചു എടുക്കുക.

    Step 4

    ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ടു മൂക്കുമ്പോൾ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കാരറ്റ്, മല്ലിയില എന്നിവ ചേര്‍ത്ത് വഴറ്റുക.

    Step 5

    തീ കുറച്ചു മഞ്ഞള്‍പൊടിയും, മുളക്പൊടിയും, കുരുമുളക് പൊടിയും, ഗരം മസാല പൊടിയും, മിക്സിയിൽ പൊടിച്ചു വെച്ച ബീഫും ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. മസാല റെഡി.

    Step 6

    മൈദയില്‍ നെയ്യും, വെള്ളവും, ഉപ്പും ചേര്‍ത്ത് കുഴച്ച് മാവാക്കി മാറ്റണം. ഈ മാവില്‍ നിന്നും ഒരു ചെറിയ ഭാഗമെടുത്ത് പരത്തി കോണ്‍ ഷേപ്പിലാക്കണം.

    Step 7

    തയ്യാറാക്കി വെച്ച മസാല നടുവിൽ വെച്ച് സമൂസ പരുവത്തിൽ മടക്കുക. മാവ് പരത്താനും വശങ്ങള്‍ പൊട്ടിപ്പോകാതെ കൂട്ടിച്ചേര്‍ക്കാനും മൈദയോ എണ്ണയോ ഉപയോഗിക്കാം. ഇതേ രീതിയില്‍ എല്ലാ സമൂസകളും തയ്യാറാക്കിയെടുക്കുക.

    Step 8

    ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് സമൂസകള്‍ ഓരോന്നു ഇട്ട് വറുത്തെടുക്കാം.

    Step 9

    രുചിയുള്ള ബീഫ് സമോസ റെഡി.

  • Chicken chettinadu ചിക്കന്‍ ചെട്ടിനാട്

    ആവശ്യമുള്ള സാധനങ്ങള്‍:

    1. ചിക്കന്‍ – അര കിലോ
    2. എണ്ണ – 75 മില്ലി
    3. സവാള – 150 gm
    4. തക്കാളി – 100 gm
    5. കറുകപ്പട്ട – 2 gm
    6. ഗ്രാമ്പു – 2 gm
    7. ഏലക്ക – 2 gm
    8. ജീരകം – 5 gm
    9. കറിവേപ്പില – 2 gm
    10. മഞ്ഞള്‍പൊടി – 2 gm
    11. ഉപ്പ്‌ – ആവശ്യത്തിനു
    12. കൊത്തമല്ലി ഇല (coriander leaves) – 25 gm

    പേസ്റ്റ് ഉണ്ടാക്കാന്‍:

    1. സവാള – 100 gm
    2. ഇഞ്ചി – 50 gm
    3. വെളുത്തുള്ളി – 50 gm
    4. പെരുംജീരകം – 50 gm
    5. ജീരകം – 20 gm
    6. കുരുമുളക് – 25 gm
    7. ചുവന്ന മുളക് – 10 gm
    8. തേങ്ങ വറുത്തു എടുത്തത്‌- 100 gm

    പാകം ചെയ്യുന്ന വിധം:

    • പേസ്റ്റ് ഉണ്ടാക്കാനുള്ള ചേരുവകള്‍ അരക്കുക
    • ചിക്കന്‍ കഷണങ്ങളാക്കി അതില്‍ പേസ്റ്റ് പുരട്ടുക
    • തക്കാളിയും മല്ലിയിലയും സവാളയും അരിയുക
    • എണ്ണ ചൂടാക്കി അതില്‍ കറുകപ്പട്ട, ഏലക്ക , ഗ്രാമ്പു, ജീരകം എന്നിവ ഇട്ടു ഇളക്കുക
    • അതിലേക്കി സവാളയും കറിവേപ്പിലയും ചേര്‍ക്കുക, സവാള ഗോള്‍ഡന്‍ കളര്‍ ആകുന്ന വരെ ഇളക്കുക
    • അതിലേക്കു തക്കാളി ചേര്‍ത്ത് 5 മിനിറ്റ് ഇളക്കുക
    • പുരട്ടി വച്ച ചിക്കന്‍ കഷണങ്ങളും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. ഏകദേശം 10 മിനിറ്റോളം ഇളക്കുക. ഇടയ്ക്കിടെ ആവശ്യത്തിനുള്ള വെള്ളം ചേര്‍ക്കുക
    • ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് മൂടി വച്ച് വേവിക്കുക. രുചിയനുസരിച്ചു കൂടുതല്‍ മുളകുപൊടിയോ കുരുമുളകോ ചേര്‍ക്കാം
    • തയ്യാറായതിനു ശേഷം മുകളില്‍ മല്ലിയില വിതറി അലങ്കരിക്കാം
  • Egg fried rice മുട്ട ഫ്രൈഡ് റൈസ്

    1. വേവിച്ച ചോറ് – 2 കപ്പ്‌
    2. മുട്ട -6 എണ്ണം
    3. സവാള – 1 എണ്ണം
    4. ബീന്‍സ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌
    5. കാരറ്റ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌
    6. ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്‌
    7. വെളുത്തുള്ളി – 3 അല്ലി ചെറുതായി അരിഞ്ഞത്‌
    8. പച്ചമുളക് – 4 ചെറുതായി അരിഞ്ഞത്‌
    9. മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
    10. കശ്മീരി ചില്ലി പൌഡര്‍ – 1 ടി സ്പൂണ്‍
    11. ഗരംമസാലപ്പൊടി – അര സ്പൂണ്‍
    12. സോയ സോസ് – അര ടി സ്പൂണ്‍ (ആവശ്യമെങ്കില്‍))
    13. എണ്ണ – 3 ടേബിള്‍സ്പൂണ്‍
    14. മല്ലിയില അരിഞ്ഞത്‌
    15. ഉപ്പ് – ആവശ്യത്തിന്

    പാകം ചെയ്യുന്ന വിധം

    • ജീര റൈസ് /ബസ്മതി റൈസ് ,ഒരു ചെറിയ കഷണം പട്ട,ഒരു ഏലക്ക,രണ്ടു ഗ്രാമ്പൂ,ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിച്ച് തണുക്കാന്‍ മാറ്റി വെക്കുക .
    • ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കുക.
    • വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക .
    • വെളുത്തുള്ളിയുടെ മണം വന്നു തുടങ്ങുമ്പോള്‍ ,സവാള നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതുവരെ വഴറ്റുക.
    • മഞ്ഞള്‍പ്പൊടി,ഗരംമസാലപ്പൊടി.മുളക്പൊടി ഇവ ഇട്ട് ഇളക്കുക .
    • അടിച്ചെടുത്ത മുട്ട ഒഴിച്ചു നന്നായി ഇളക്കി തോരന്‍ പരുവത്തിലാക്കുക.അഞ്ചു മിനിറ്റ് എടുക്കും ഈ പരുവത്തില്‍ ആകുവാന്‍.
    • ബീന്‍സ്‌,കാരറ്റ്‌ എന്നിവ ചേര്‍ക്കുക .രണ്ടു മിനിറ്റ് ഇളക്കി കൊടുക്കുക .
    • ഇപ്പോള്‍ പാനിലുള്ള സാധങ്ങള്‍ക്ക് അത്യാവശ്യത്തിനു ഉപ്പ് ചേര്‍ക്കുക .
    • സോയ സോസ് ആവശ്യമെങ്കില്‍ ഈ ഘട്ടത്തില്‍ ചേര്‍ത്ത് ഇളക്കുക .
    • ഈ കൂട്ടിലേക്ക് നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് ഇളക്കി ,ഒരു മൂന്ന് മിനിറ്റ് തീ കുറച്ചു അടച്ചു വച്ച് വേവിക്കുക.