പാലട പ്രഥമന്‍

Advertisement

പാലട… നാവില്‍ പട പട

10 കപ്പ് പായസത്തിന്

ചെമ്പാ പച്ചരി 150 ഗ്രാം

പാല്‍ രണ്ടു ലിറ്റര്‍

പഞ്ചസാര 200 ഗ്രാം

നെയ്യ് 50 ഗ്രാം

വെണ്ണ 50 ഗ്രാം

ഏലയ്ക്കാപ്പൊടി ഒരു ഗ്രാം

വെള്ളം രണ്ടു ലിറ്റര്‍

വാഴയില 10 എണ്ണം

ചെമ്പാ പച്ചരി വൃത്തിയായി കഴുകി വെള്ളത്തില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കുക. ഇല കീറി തുടച്ചുവെക്കുക. വെള്ളത്തില്‍ കുതിര്‍ത്ത അരി ഊറ്റി അരച്ചെടുക്കുക. വൃത്തിയാക്കിയ ഇലയില്‍ നേര്‍മയായി അരച്ച മാവില്‍ കുറച്ച് പഞ്ചസാരയും നെയ്യും ചേര്‍ത്ത് ഇളക്കുക. കട്ടി കൂടുതലാണെങ്കില്‍ കുറച്ച് വെള്ളം ഒഴിച്ച് ഇലയില്‍ പരത്തിയെടുക്കുക. തിളച്ച വെള്ളത്തില്‍ ഇലയില്‍ പരത്തിയ അട കെട്ടി രണ്ടോ മൂന്നോ ഇലകളായി ചേര്‍ത്തു കെട്ടി ഇടുക. അട കലങ്ങാതെ ഇരിക്കാന്‍ വേണ്ടിയാണിത്. നന്നായി വേവിച്ചതിനുശേഷം പച്ച വെള്ളത്തില്‍ തണുപ്പിച്ച് അട വേര്‍പെടുത്തുക. വേവിച്ച അടകള്‍ ചെറുകഷണങ്ങളായി മാറ്റി വെക്കുക.

[Put it in the water for three hours and washed clean of copper ricr. Clean  torn leaves. Fry the rice soaked in water and drain. Cleaned of hydrocarbons leaf paste and mix with sugar and ghee, and hid in a few. Floring the thin leaf, except for a few more water. It is caused by boiling in water, leaf, LOAF added up into two or three leaves. Cake may be troubling. Well cocking the separation of the green cake cooling of the water. Put the cooked cakes and small.]

ഉരുളിയില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളത്തില്‍ രണ്ടു ലിറ്റര്‍ പാല്‍ ഒഴിച്ച് തിളപ്പിക്കുക. ഒരു മണിക്കൂറോളം പാട പിടിക്കാതെ തിളപ്പിക്കുക. അതില്‍ പഞ്ചസാരയും ചേര്‍ക്കുക. കളര്‍ മാറി പാലും പഞ്ചസാരയും കുറുകിവരുമ്പോള്‍ നുറുക്കിയ അട ചേര്‍ത്ത് തിളപ്പിക്കുക. 30 മിനുട്ട് കഴിയുമ്പോള്‍ വെണ്ണയും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക. പാലടപ്രഥമന്‍ തയ്യാറായി.

Liters of water to a boil in a pan. Pour the boiling water and boil two liters of milk. Skim milk and boil for about an hour back. Add the sugar in it. Color became a boil breaking the cake mixed with milk and sugar, heating. After 30 minutes, add the butter and cardamon.