ഇഡ്ഡലിക്കും ദോശക്കും ഒക്കെ കൂട്ടി കഴിക്കാവുന്ന ടൊമാറ്റോ ചട്ണി വെറും 5 മിനുട്ടില്‍ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഇതിനു ആവശ്യമുള്ളത്: Coconut Oil- 1tbsp, Dry red chilli-4, Onion-2, Tomato-1, Curry leaves. Salt- to taste. ഇത്രയുമാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.
Blog
-

2 മിനിറ്റിൽ വളരെ കുറവ് സാധനങ്ങൾ കൊണ്ട് വീട്ടിൽ തന്നെ ഗരം മസാല പൊടി ഉണ്ടാക്കാം
വളരെ എളുപ്പത്തിൽ നമ്മുടെ കയ്യിൽ സാധാരണ എപ്പോളും കിട്ടുന്ന സാധനങ്ങൾ കൊണ്ട് തന്നെ നമുക്കു അടിപൊളിയായി ഗരം മസാല പൊടി വീട്ടിൽ തന്നെ തയ്യാറാക്കാം അതും വെറും 2 മിനിറ്റ് കൊണ്ട്. വറുക്കാതെ ചൂടാക്കാതെ തന്നെ ഗരം മസാല പൊടി തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sumis kitchen&stitching world ചാനല്‍ Subscribe ചെയ്യൂ.
-

റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-11 ആപ്പിള്‍ കോക്കനട്ട് മില്‍ക്ക് ഷേക്ക് തയ്യാറാക്കാം.
എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, വളരെ രുചികരമായ ആപ്പിള്‍ കോക്കനട്ട് മില്‍ക്ക് ഷേക്ക് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.
-
അഫ്ഗാനി-കാബുളി പുലാവ് റമദാൻ സ്പെഷ്യൽ
പേരിൽ നിന്ന് തന്നെ മനസിലായി കാണുമെല്ലോ ആള് എവിടെ ഉള്ളതാണെന്ന്.ഈ റംസാന് നിങ്ങൾ സാദാരണ ബിരിയാണിയും നെയ്ച്ചോറും ഒക്കെ ഒന്ന് മാറ്റി പിടിച്ചിട്ടു ഇതൊന്നു ട്രൈ ചെയ്തു നോക്കൂ താഴെ കൊടുത്തിരിക്കുന്ന വീഡിയോകാണുക.വിഡിയോക് താഴെനൽകിയിരിക്കുന്നു റെസിപി വായിക്കുക . വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.
പിന്നെ ഇതുണ്ടാക്കിയാൽ പലതുണ്ട് കാര്യം. അധികം സാധനങ്ങൾ ഒന്നും വേണ്ട.പിന്നെ രുചിയോ വളരെ വെറൈറ്റി ആണ്. ഞാൻ ഇവിടെ ചിക്കൻ വെച്ചാണ് ചെയ്തിരിക്കുന്നത് .മട്ടൺ ആണെങ്കിൽ ഒന്നൂടെ നല്ലതാണു.
ആവശ്യമുള്ള സാധനങ്ങൾ :
ചിക്കൻ – 750 g
സവാള – 2
വെളുത്തുള്ളി – 6 വലിയ അല്ലി
പച്ചമുളക് – എരിവ് അനുസരിച്ചു [അഫ്ഗാൻ കാർ ഇത് ചേർക്കില്ല, എനിക്ക് ഇത് ചേർക്കാതെ പറ്റില്ല
ഗരം മസാല – 1.5 ടീസ്പൂൺ
ഏലക്ക പൊടി – അര ടീസ്പൂൺ
എണ്ണ – അര കപ്പ്
വെള്ളം – 2.5 കപ്പ്
ഉപ്പു
ബസുമതി അരി – 2 കപ്പ്
കാരറ്റ് – 3 നീളത്തിൽ അരിഞ്ഞത്
കറുത്ത മുന്തിരി – 1 കപ്പ്
പഞ്ചസാര – 1 ടേബിൾസ്പൂൺ
രീതി :
ആദ്യം തന്നെ അരി കഴുകി അറ മണിക്കൂർ കുതിർത്തു വെക്കുക.ഇത് ഒരു 80 % വേവിച്ചു എടുക്കുക .ഇത് ഒരു വലിയ പാത്രത്തിൽ ആക്കുക.
ഇനി എണ്ണയിൽ സവാള ബ്രൗൺ ആകുന്ന വരെ വഴറ്റി എടുക്കുക.ഇതിലേക്ക് വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർക്കുക.നന്നായി വഴറ്റുക.ഇതിലേക്ക് ഗരം മസാല , ഏലക്ക പൊടി ചേർത്ത് ഇളക്കുക.ചിക്കൻ കൂടി ചേർത്ത് അടച്ചു വെച്ച് വേവിക്കുക.10 മിനിറ്റ് കഴിഞ്ഞാൽ വെള്ളം കൂടി ചേർത്ത് അടച്ചു വെച്ച് നന്നായി വേവിക്കുക.
15 മിനിറ്റ് കഴിഞ്ഞാൽ ചിക്കൻ എല്ലാം മാറ്റി വെക്കുക. ഗ്രേവി നന്നായി തിളപ്പിച്ച് പകുതി ആകുക.ഒരു പാനിൽ കുറച്ചു എന്ന ഒഴിച്ച് കാരറ്റ്, മുന്തിരി, പഞ്ചസാര 2 മിനിറ്റ് ഒന്ന് ഇളക്കുക.
മാറ്റി വെച്ച ചിക്കൻ ഒന്ന് പാനിൽ ഇട്ടു വഴറ്റി എടുക്കാം വേണമെങ്കിൽ .ഇനി അരിയിലേക്കു ചിക്കൻ വേവിച്ച വെള്ളം ഒഴിക്കുക .ചിക്കനും കാരറ്റ് , മുന്തിരി വറുത്തതും കൂടി ചേർത്ത് 20 മിനിറ്റ് അടച്ചു വെച്ച് ചെറിയ തീയിൽ ധം ചെയ്തു എടുക്കാം .ടേസ്റ്റി അഫ്ഗാനി പുലാവ് റെഡി കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Bincy’s Kitchen യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Jas’s Food book.
-

ഗ്രീൻ ആപ്പിൾ പിക്കിൾ
ചേരുവകൾ:
1. ഗ്രീൻ ആപ്പിൾ (തൊലികളയാതെ ചെറിയ കഷണങ്ങളാക്കിയത്) 5 എണ്ണം
2. ഇഞ്ചി (നീളത്തിൽ അരിഞ്ഞത്) 1 കഷണം
3. പച്ചമുളക് (നീളത്തിൽ അരിഞ്ഞത്) 5 എണ്ണം
4. കടുക് 1 ടീസ്പൺ
5. ഉലുവ ഒരു നുള്ള്
6. മുളകുപൊടി 3 ടേബിൾസ്പൺ
7. മഞ്ഞൾപ്പൊടി 1 ടീസ്പ്പൂൺ8. കായപ്പൊടി 1 നുള്ള്
9. വിനാഗിരി 2 ടേബിൾസ്പൂൺ
10. ഉപ്പുനീര് പാകത്തിന്
11. നല്ലെണ്ണ 2 ടേബിൾ സ്പൺ
തയ്യാറാക്കുന്ന വിധം:
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റി കോരിയെടുക്കുക. അതിൽതന്നെ ഉലുവ, കടുക് പൊട്ടിച്ച് തീഅണച്ചശേഷം കായപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. വീണ്ടുംചെറുതീയിൽവെച്ച് പാകത്തിന് ഉപ്പുനീരും വിനാഗിരിയും അരിഞ്ഞുവെച്ചിരിക്കുന്ന ആപ്പിൾ കഷണങ്ങളുംഇട്ട് അല്പനേരം ഇളക്കിയശേഷം വാങ്ങുക. ആറി
യശേഷം കുപ്പികളിൽ പകർ ത്തി ഉപയോഗിക്കാം. -

സമയം ലാഭിക്കാനും പാചകം എളുപ്പമാക്കാനും നിങ്ങളുടെ അടുക്കള എങ്ങനെ സജ്ജീകരിക്കണം എന്നതിന് ഒരു ഗൈഡ് ലൈനിതാ
സമയം ലാഭിക്കാം, പാചകം എളുപ്പമാക്കാം…
അടുപ്പിന് വളരെ അടുത്തായി ഒരു സാധനങ്ങളും വയ്ക്കരുത്. ചൂട് തട്ടാനും പാചകം എണ്ണ തെറിച്ചുവീഴാനും സാധ്യതയുണ്ട്.
മിക്സസി പോലുള്ള ഇലക്ട്രിക് ഉപകരണങ്ങൾ കഴിവതും പ്ലഗ് പോയിന്റിനടുത്തുതന്നെ വയ്ക്കണം കബോർഡിലോ മറ്റോ വച്ചിരുന്നാൽ ഓരോ പ്രാവശ്യവും എടുക്കുമ്പോഴും വയ്ക്കുമ്പോഴും സമയം വെറുതെ പോകും.
ബേക്കറിയിൽ കിട്ടുന്ന ഫിഷ് കട്‌ലെറ്റ് എങ്ങനെ തയ്യാർ ചെയാം വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയുക
വാഷ്ബേസിനടുത്ത് ഇലക്ട്രിക് സാധനങ്ങൾ ഒന്നും വയ്ക്കരുത്. വെളളം തെറിച്ചു വീണ് ഷാഹ
ക്കാനുള്ള സാധ്യതയുണ്ട്.മിക്സിയുടെ ജാറുകൾ ഗ്രെൻഡറിന്റെ കല്ലുകൾ എന്നിവ പാത്രങ്ങളുടെ കൂടെ കഴുകാതെ, ഉപയോഗിച്ചശേഷം ഉടനെതന്നെ കഴുകിത്തുടച്ച് അതാതിന്റെ സ്ഥാനത്ത് വയ്ക്കുക.
പലചരക്കു സാധനങ്ങളും പച്ചക്കറികളും വാങ്ങി വന്നാലുടനെതന്നെ അതാതിന്റെ സ്ഥാനങ്ങളിൽ വച്ചതിനു ശേഷം അടുത്ത ജോലി തുടങ്ങുക.
പച്ചക്കറികൾ ഒരുമിച്ച് ഒരു ട്രേയിൽ വെയ്ക്കാതെ ഓരോന്നും തരംതിരിച്ച് പ്രത്യേകം പ്ലാസ്റ്റിക് കവറിലാക്കി വെച്ചാൽ മലക്കറികളുടെ പുതുമ നഷ്ടപ്പെടാതിരിക്കും. അവ എടുക്കാനും എള
ക്കുക. അതല്ലെങ്കിൽ അവ എളുപ്പം കേടാകാനുള്ള സാധ്യതയേറും.പലചരക്കുസാധനങ്ങൾ കഴിവതും സുതാര്യമായ കണ്ടെയ്നറുകളിൽ വായു കടക്കാത്തവിധം സൂക്ഷിക്കുക അതല്ലെങ്കിൽ അവ എള്ളുപ്പം കേടാകാനുള്ള സാധ്യതയേറും
ചിക്കൻ പൊട്ടിത്തെറിച്ചത് തയ്യാറാക്കാം വീഡിയോ കാണാൻ ക്ലിക്ക് ചെയുക
സ്ഥിരമായി ഉപയോഗിക്കുന്ന തേയില, കാപ്പിപ്പൊടി, പഞ്ചസാര, മുളകുപൊടി തുടങ്ങിയവ പൊട്ടെന്ന് എടുക്കത്തക്കവിധം കബോർഡിന്റെ മുമ്പിൽ വെയ്ക്കുകയും റവ, ന്യഡിൽസ് പോലുള്ളവ പുറകോട്ട് തള്ളിവയ്ക്കുകയും ചെയ്യുക.
ഒട്ടും ഉപയോഗമില്ലാത്ത പാത്രങ്ങൾ അടുക്കളയിൽനിന്ന് മാറി മറ്റെ വിടെയെങ്കിലും സൂക്ഷികുക .
കത്രിക, ഗ്യാസലൈറ്റർ പോലുള്ള സാധനങ്ങൾ പെട്ടെന്ന് എടുക്കത്തക്കവിധം ആണിയടിച്ഛ് സൂക്ഷിക്കുക .
കത്തി, വെട്ടുകത്തി പോലുള്ള സാധനങ്ങൾ എളുപ്പം എടുക്കത്തക്കവിധത്തിലും,എന്നാൽ കുട്ടികളുടെ
കൈയെത്താത്ത സ്ഥാനത്തും വയ്ക്കുക.അടുക്കളയിൽ ജോലി ചെയ്യുമ്പോൾ മറ്റു കാര്യങ്ങളിൽ ശ്രദ്ധ വെയക്കരുത്.ടി.വി. കാണാൻ പോകുന്ന ശീലം നന്നല്ല.
-

ഉണക്ക ചെമ്മീന്‍ ചമ്മന്തി തയ്യാറാക്കാം
ഉണക്ക ചെമ്മീന്‍ ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. വളരെ ടേസ്റ്റിയായ ഉണക്ക ചെമ്മീന്‍ ചമ്മന്തി എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.
