ഗ്രീൻ ആപ്പിൾ പിക്കിൾ

Advertisement

ചേരുവകൾ:

1. ഗ്രീൻ ആപ്പിൾ (തൊലികളയാതെ ചെറിയ കഷണങ്ങളാക്കിയത്) 5 എണ്ണം

2. ഇഞ്ചി (നീളത്തിൽ അരിഞ്ഞത്) 1 കഷണം

3. പച്ചമുളക് (നീളത്തിൽ അരിഞ്ഞത്) 5 എണ്ണം

4. കടുക് 1 ടീസ്പൺ

5. ഉലുവ ഒരു നുള്ള്

6. മുളകുപൊടി 3 ടേബിൾസ്പൺ
7. മഞ്ഞൾപ്പൊടി 1 ടീസ്പ്പൂൺ

8. കായപ്പൊടി 1 നുള്ള്

9. വിനാഗിരി 2 ടേബിൾസ്പൂൺ

10. ഉപ്പുനീര് പാകത്തിന്

11. നല്ലെണ്ണ 2 ടേബിൾ സ്പൺ

തയ്യാറാക്കുന്ന വിധം:
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റി കോരിയെടുക്കുക. അതിൽതന്നെ ഉലുവ, കടുക് പൊട്ടിച്ച് തീഅണച്ചശേഷം കായപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. വീണ്ടുംചെറുതീയിൽവെച്ച് പാകത്തിന് ഉപ്പുനീരും വിനാഗിരിയും അരിഞ്ഞുവെച്ചിരിക്കുന്ന ആപ്പിൾ കഷണങ്ങളുംഇട്ട് അല്പനേരം ഇളക്കിയശേഷം വാങ്ങുക. ആറി
യശേഷം കുപ്പികളിൽ പകർ ത്തി ഉപയോഗിക്കാം.